'സ്‌കൂൾവിക്കി' അവാർഡിന് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം


കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂൾവിക്കി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപയോക്താക്കളുമുള്ള സ്‌കൂൾവിക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്.

ഏറ്റവും മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപയും അവാർഡുകൾ നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇൻഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങൾ, നാവിഗേഷൻ, സ്‌കൂൾ മാപ്പ്, ക്ലബ്ബുകൾ തുടങ്ങിയ ഇരുപത് അവാർഡ് മാനദണ്ഡങ്ങളും കൈറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. മീഡിയാ വിക്കിയുടെ പുതിയ പതിപ്പിലേക്ക് മാറിയതോടെ സ്‌കൂൾവിക്കിയിൽ വിഷ്വൽ എഡിറ്റിംഗ് സൗകര്യമുൾപ്പെടെ ലഭ്യമാക്കുകയും വേഗതയും കാര്യക്ഷമതയും കൂടുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തിൽ 11,561 സ്‌കൂളുകളിലെ അധ്യാപകർക്ക് കൈറ്റ് ഈ വർഷം പരിശീലനം നൽകിക്കഴിഞ്ഞു.

പങ്കാളിത്ത രീതിയിൽ വിവരശേഖരണം സാധ്യമാക്കുന്ന സ്‌കൂൾവിക്കിയിൽ ഓരോ സ്‌കൂളിലേയും പൂർവവിദ്യാർത്ഥികൾ ഉൾപ്പെടെ പൊതുസമൂഹത്തിനും വിവരങ്ങൾ നൽകാൻ സംവിധാനമേർപ്പെടുത്തണമെന്നും സ്‌കൂൾതല എഡിറ്റോറിയൽ ടീം ഇത് പരിശോധിച്ച് തുടർനടപടികളെടുക്കണമെന്നും നിഷ്‌കർഷിക്കുന്ന സർക്കാർ ഉത്തരവിറങ്ങി. സ്‌കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതു സഞ്ചയത്തിൽ ലഭിക്കേണ്ടതായതിനാൽ പകർപ്പവകാശ ലംഘനം ഉണ്ടാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ ഓഫീസർമാർ 'സ്‌കൂൾവിക്കി' പേജുകൾ പ്രത്യേകം പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ നിഷ്‌കർഷിക്കുന്നുണ്ട്.

2017-ലെ സംസ്ഥാന കലോത്സവം മുതലുള്ള കലോത്സവത്തിലെ രചന-ചിത്ര- കാർട്ടൂൺ മത്സരങ്ങളുടെ സൃഷ്ടികൾ, കോവിഡ് കാലത്തെ 'അക്ഷരവൃക്ഷം' രചനകൾ, രണ്ടായിരത്തിലധികം സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ, നവംബറിൽ നടത്തിയ തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സര രചനകൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ സ്‌കൂൾവിക്കിയിലുണ്ട്. 2010 ലെ സ്റ്റോക്‌ഹോം ചലഞ്ച് അന്താരാഷ്ട്ര പുരസ്‌കാരം മുതൽ 2020ലെ ഡിജിറ്റൽ ടെക്‌നോളജി സഭ എക്‌സലൻസ് അവാർഡ് വരെ പത്തിലധികം പുരസ്‌കാരങ്ങളും സ്‌കൂൾവിക്കിക്ക് ലഭിച്ചിട്ടുണ്ട്.

School Wiki Award Circular

School Wiki Updation  Directions

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ