പാഠ്യപദ്ധതിയില്‍ വന്‍ പരിഷ്‌കാരങ്ങള്‍, കോര്‍ കമ്മിറ്റി രൂപവത്കരിച്ചു

പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റി നിലവിൽ വന്നു: പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടും 


സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോർകമ്മിറ്റിയും രൂപീകരിച്ചു. സ്കൂൾ തലത്തിലെ വിദ്യാഭ്യാസ 
പാഠ്യപദ്ധതി പരിഷ്കരണത്തിനായി വിദ്യാഭ്യാസ മന്ത്രി ചെയർമാനായുള്ള കരിക്കുലം കമ്മിറ്റിയാണ് രൂപീകരിച്ചത്. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നതിനുള്ള അനുമതി നൽകുകയും, പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചുമതല
എസ്.സി.ഇ.ആർ.ടി ഡയറക്ടറെ ഏല്പിപ്പിക്കുകയും ചെയ്തിട്ടുണ്ട്

പ്രീസ്ക്കൂൾ വിദ്യാഭ്യാസം, സ്ക്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുക. പാഠ പുസ്തകങ്ങളിൽ ലിംഗനീതി, പരിസ്ഥിതി എന്നിവയ്ക്ക് പ്രാധാന്യം നൽകും. പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം ആരായും.

2013 ൽ ആണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത് . കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന് അനിവാര്യമായ കാര്യമാണ് . ഈ പശ്ചാത്തലത്തിൽ പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരിച്ചത്. മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق