SLI, GIS Policy & Passbook DUPLICATE

SLI, GIS Policy & Passbook
DUPLICATE CLARIFICATION


ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിന്നും ഓഫീസ് വിലാസങ്ങളിലേയ്ക്ക് സാധാരണ തപാലിൽ അയച്ചിട്ടുള്ള സംസ്ഥാന ലൈഫ് ഇൻഷ്വറൻസ് പോളിസി രേഖകൾ ലഭിച്ചിട്ടില്ല എന്ന പരാതി പോളിസിയുടമകളിൽ നിന്നും ലഭിക്കുകയും തങ്ങൾ കൈപ്പറ്റാത്ത രേഖകൾക്കായി ഡ്യൂപ്ലിക്കേറ്റ് പോളിസി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും സാമ്പത്തികചെലവുകളും ബാധകമാക്കുന്നത് സംബന്ധിച്ച് തടസവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോളിസി ഉടമയുടെയും ഡെസ്പാച്ച് കം സ്റ്റാംപ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഓഫീസ് മേധാവിയുടെയും സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ മുദ്രപത്രവും ഫീസും ഒഴിവാക്കി പോളിസിയുടെ പകർപ്പ് അനുവദിക്കുവാൻ അസിസ്റ്റന്റ് ഡയറക്ടർ /ജില്ലാ ഇൻഷ്വറൻസ് ആഫീസർമാർക്ക് ചുവടെ പറയുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് അനുമതി നല്കുന്നു. 


സംസ്ഥാന ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടിയിട്ടുള്ള പോളിസി ഉടമകൾക്ക് നോമിനേഷൻ മാറ്റന്നതിനായി ചില ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിലവിൽ ഫീസ് ഈടാക്കി വരുന്നുണ്ട്. സർവീസ് ചട്ടങ്ങളുടെ ഭാഗമായും സർക്കാർ കാലാകാലങ്ങളിലായി നല്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലും നിർബന്ധിതമായി അംഗത്വം നേടേണ്ട് എസ്.എൽ.ഐ പദ്ധതിയുടെ നോമിനേഷൻ വ്യവസ്ഥകൾ സർവീസ് ചട്ടങ്ങൾക്ക് വിധേയവും പോളിസി ഉടമയുടെ നിയമപരമായ ബാധ്യതയുമാണ്. അതിനാൽ നോമിനേഷൻ പുതുക്കുന്നതിന് ഫീസ് ഈടാക്കുന്നത് പുന:പരിശോധിച്ച് പൊതുവായ നിർദ്ദേശം നല്കേണ്ടതുണ്ട്. 



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق