പ്ലസ് ടു പരീക്ഷകളിൽ മാറ്റം ഉണ്ടായേക്കും: വിദ്യാർത്ഥികൾക്ക് ജെഇഇ പരീക്ഷ എഴുതണം


നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) മെയിൻ നടക്കുന്ന ദിവസങ്ങളിലെ പ്ലസ് ടു പരീക്ഷകൾ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ സാധ്യത. ഏപ്രിൽ 18ന് നിശ്ചയിച്ച പാർട്ട് 1 ഇംഗ്ലിഷ്, 20ന് നിശ്ചയിച്ച ഫിസിക്സ് എന്നീ പ്ലസ് ടു പരീക്ഷകൾ മാറ്റുമെന്നാണ് സൂചന. ഇക്കാര്യം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചു വരികയാണ്. 

ഏപ്രിൽ 16 മുതൽ 21 വരെയാണ് ജെഇഇ പരീക്ഷ. ഓരോ വിദ്യാർഥിക്കും ഒരു ദിവസമാണ് പരീക്ഷ. 18,20 തീയതികളിൽ JEE പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്കാണ് പ്ലസ് ടു പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുക.ഓരോ വിദ്യാർത്ഥിക്കും ഏതു ദിവസമാണ് പരീക്ഷാ തീയതി എന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക. അതേ സമയം സിബിഎസ്ഇ വിദ്യാർഥികൾക്ക് ഈ പ്രതിസന്ധിയില്ല. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ജെഇഇ ഒന്നാം സെഷനു ശേഷം ഏപ്രിൽ 26മുതലാണ് ആരംഭിക്കുന്നത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق