സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌


ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇനി കെഫോൺ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 25762 സ്ഥാപനങ്ങളിൽ ഇതിനോടകം കെഫോൺ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കുക

  1. ഹൈടെക്ക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി വിഭാഗം സ്കൂളുകളിൽ ബി.എസ്.എൻ.എൽ വഴി ലഭ്യമാക്കിയിട്ടുള്ള കണക്ഷനുകൾ നിലവിലെ കാലാവധി ശേഷം (31.03.2023) ബിഎസ്എൻഎൽ  പുതുക്കി നൽകുന്നതല്ല. പകരം കെഫോൺ കണക്ഷൻ ഉപയോഗപ്പെടുത്താം. ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിൽ കെഫോൺ ലഭ്യമാക്കിയത് സംബന്ധിച്ച വിവരങ്ങൾ http://kite.kerala.gov.in/broadband-ൽ KFON status ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  2. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള 100 Mbps കണക്ഷനുകൾ നിലവിലെ കാലാവധിയ്ക്കു ശേഷം കൃത്യമായി  ഉപയോഗിക്കുന്ന സ്കൂളുകളുടെ കണക്ഷനുകൾ മാത്രമെ പുതുക്കി നൽകുകയുള്ളു.
  3. കെഫോൺ വഴി ലഭ്യമാക്കിയ കണക്ഷനുകൾ അതതു സ്കൂളുകളുടെ ഉത്തരവാദിത്വത്തിൽ നെറ്റ് വർക്ക്‌ കോൺഫിഗർ ചെയ്ത് ഉപയോഗിക്കണമെന്ന് സൂചന 4 പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്. ആയതിനാൽ KFONStatus ലിങ്കിൽ സ്കൂളിന്റെ നെറ്റ് വർക്കിങ് വിവരങ്ങൾ പരിശോധിച്ച് അതത് സ്കൂളിലെ റൂട്ടർ/കമ്പ്യൂട്ടറിൽ കോൺഫിഗർ ചെയ്ത് ഉപയോഗിക്കണം. യൂസർ മാന്വൽ KFON status ലിങ്കിൽ ലഭ്യമാണ്.
  4. ഹൈസ്കൂൾ, ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്റി സ്കൂളുകളിൽ നിലവിലെ ബ്രോഡ്ബാന്റ് കണക്ഷന് പുറമെ കെഫോൺ കണക്ടിവിറ്റിയും ഉപയോഗപ്പെടുത്താം. ഇതിനായി നിലവിൽ നെറ്റ് വർക്കിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുള്ള റൂട്ടറിൽ സെക്കന്ററിയായി (WAN2Port-ൽ) കെഫോൺ കണക്ഷൻ കോൺഫിഗർ ചെയ്യേണ്ടതാണ്.
  5. കെ-ഫോൺ വഴി നിലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമായിട്ടുണ്ടെങ്കിൽ സ്കൂളിലെ ഉത്തരവാദിത്തപ്പെട്ട വിവരങ്ങൾ ഓഫീസറുടെ https://selfcare.kfon.co.in ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തകരാർ സംഭവിച്ചാൽ അവ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
  6. കെഫോൺ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കും/സാങ്കേതിക ഹെൽപ്പ് ഡെസ്ക് നമ്പറിൽ ഫോൺ സഹായത്തിനും കെഫോണിന്റെ (+917594049980, 0484-2911970) ബന്ധപ്പെടേണ്ടതാണ്.
  7. കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനോ പുതിയത് സ്ഥാപിക്കുന്നതിനോ  ഒഴിവാക്കുന്നതിനോ selfcare.kfon.co.in ൽ ഓൺലൈനായോ info.ksitil.org ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  8. മുൻ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കെഫോൺ കോൺഫിഗർ ചെയ്ത്ഉ പയോഗിക്കുന്ന സ്കൂളുകളും നിലവിൽ ഫോൺ ഉപയോഗിക്കുന്ന  സ്കൂളുകളും കെഫോൺ ലഭിക്കാത്ത സ്കൂളുകളും KFON Stouts ലിങ്കിൽ  2023 മാർച്ച് 15-ന് മുമ്പ് ഫീഡ്ബാക്ക് അതത് സ്കൂൾ പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണെന്നും കൈറ്റ് സിഇഒ കെ. അൻവർസാദത്ത് അറിയിച്ചു.

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment