വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

സ്മാർട്ട് പഠനമുറി നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍ ടെക്‌നിക്കൽ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികൾക്കായി വീടിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് പഠനമുറി നിര്‍മിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലുള്ള വിദ്യാര്‍ഥികൾക് സ്മാർട്ട് പഠനമുറി നിര്‍മിക്കുന്നത് വേണ്ടി പരമാവധി ₹2.50 ലക്ഷം വരെ സഹായധനം അനുവദിക്കും.

മുന്‍ഗണനാ മാനദണ്ഡങ്ങൾ

  • അടിയ, പണിയ, PVTG വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍
  • വീടിന്റെ വിസ്തീര്‍ണ്ണം ഏറ്റവും കുറവുള്ള കുടുംബം
  • ഒന്നിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കുടുംബം
  • വിധവ കുടുംബനാഥയായുള്ള കുടുംബം
  • അച്ഛന്‍/അമ്മ/സഹോദരങ്ങള്‍ കിടപ്പുരോഗം/മാരകരോഗം ഉള്ള കുടുംബം
  • വിദ്യാര്‍ഥിയുടെ മുന്‍വര്‍ഷത്തെ പഠനമികവ്

കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കും.

ആരെല്ലാം അപേക്ഷിക്കാനാവില്ല?

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്/കോര്‍പ്പറേഷന്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ് മേഖല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ക്ക് ആനുകൂല്യം ലഭ്യമല്ല.

വരുമാന പരിധി

അപേക്ഷകരുടെ വാര്‍ഷിക വരുമാനം ₹2,00,000 രൂപയില്‍ കവിയരുത്.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ

  • ജാതി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ് പകർപ്പ്
  • റേഷൻ കാർഡ് പകർപ്പ്
  • സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം
  • ബാങ്ക് പാസ്സ്ബുക്ക് പകർപ്പ്
  • മുൻ ക്ലാസ്സിലെ മാർക്ക് ലിസ്റ്റ് (സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്)

അപേക്ഷിക്കേണ്ട അവസാന തീയതി

2025 നവംബർ 17

വിദ്യാര്‍ഥികളുടെ അപേക്ഷകളും സ്ഥാപനം മേധാവികളുടെ സാക്ഷ്യപത്രവും രക്ഷിതാക്കള്‍ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റന്‍ഷൻ ഓഫീസുകളില്‍ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 04931-220315

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق