2026 ജനുവരി ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
2026 ജനുവരിയില്‍ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് (CA) പരീക്ഷയ്ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഫൗണ്ടേഷൻ, ഫൈനൽ, ഇന്റർമീഡിയറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷ തീയതികൾ
ഫൈനൽ പരീക്ഷ
- ഗ്രൂപ്പ് 1: ജനുവരി 5, 7, 9
- ഗ്രൂപ്പ് 2: ജനുവരി 11, 13, 16
ഇന്റർമീഡിയറ്റ് പരീക്ഷ
- ഗ്രൂപ്പ് 1: ജനുവരി 6, 8, 10
- ഗ്രൂപ്പ് 2: ജനുവരി 12, 15, 17
ഫൗണ്ടേഷൻ പരീക്ഷ
- ജനുവരി 18, 20, 22, 24
അപേക്ഷ സമർപ്പിക്കൽ
വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 16.
അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയം: നവംബർ 20 മുതൽ 22 വരെ.
ഇന്ത്യയിലും വിദേശത്തുമായുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.
അപേക്ഷാ ഫീസ്
ഫൗണ്ടേഷൻ
- ₹1,500
ഇന്റർമീഡിയറ്റ്
- ഒരു ഗ്രൂപ്പ്: ₹1,500
- രണ്ട് ഗ്രൂപ്പ്: ₹2,700
ഫൈനൽ
- ഒരു ഗ്രൂപ്പ്: ₹1,800
- രണ്ട് ഗ്രൂപ്പ്: ₹3,300
ലേറ്റ് ഫീസ്
നവംബർ 16 നുശേഷം അപേക്ഷിക്കുന്നവർക്ക് ₹600 ലേറ്റ് ഫീസ് നൽകണം.
കൂടുതൽ വിവരങ്ങൾക്ക്
വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക: https://www.icai.org