അസൗകര്യങ്ങളുടെ ഘോഷയാത്ര

Unknown

27 ​‍ാം തിയ്യതി നടന്ന ആദ്യ പാർലിമന്റ്‌യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ അസൗ കര്യങ്ങളുടെ നീണ്ട പട്ടികയാണ്‌ എത്തിയത്‌. അദ്ധ്യാപകരും പ്രിൻസിപ്പളും വിദ്യാർത്ഥിക പ്രതിനിധികളും എത്തി നേരം ചർച്ച ചെയ്ത്‌ പ്രശ്ന7ളെ എങ്ങിനെ പരിഹരിക്കാം എന്ന തിന്‌ ചില നിർദ്ദേശങ്ങളും മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. കാമ്പസ്സിൽ മഴവെള്ളം കെട്ടിനിൽക്കുന്നത്‌ ഏറെ അസൗകര്യം സൃഷ്ടിക്കുന്നു ണ്ടെന്ന്‌ വിദ്യാർത്ഥികൾ ചൂണ്ടി കാട്ടി. കുടിവെള്ള പ്രശ്നം, യൂണിഫോം ധരിക്കാത്ത കുട്ടികൾ, ബാത്ത്‌ർറൂം ശൂചിയാക്കൽ, ചിലരുടെ സ്കൂളിനു പുറത്തുള്ള മൊബെയിൽ ഫോൺ ഉപയോഗം തുടങ്ങി പല പ്രശ്നങ്ങളും കാലത്തിന്റെ നേരെ സാക്ഷ്യങ്ങളായി. വിദ്യാർത്ഥികളിൽ ചിലർ മൊബെയിൽ ഫോൺ കൊണ്ടുവരികയും, സ്കൂളിനടുത്തുള്ള സ്ഥാപനങ്ങളെ അത്‌ സൂക്ഷിക്കാൻ ഏൽപ്പിച്ച്‌ കാമ്പസ്സിൽ വരുകയും ചെയ്യുണ്ടെന്ന്‌ പാർ ലിമന്റ്‌ കുറ്റപ്പെടുത്തി. നിയമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട്‌ മെബെയിൽ ദുരുപ യോഗം ചെയ്യുന്ന വിദ്യാർത്ഥികൾക്ക്‌ മെച്ചപ്പെട്ട ബോധവൾക്കരണം വേണമെന്ന്‌ ജനറൽ സെക്രട്ടറി മുൻസീർ ആവശ്യപ്പെട്ടു. തുടർന്ന്‌ അദ്ധ്യാപകർ സംസാരിച്ചു. സ്കൂളിൽ പ്രവർത്തന കലണ്ടർ പാർലിമന്റ്‌ ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വേണമെന്ന്‌ സൈമൺ സാർ നിർദ്ദേ ശിച്ചു. വേണ്ടിവന്നാൽ തോറ്റ സ്ഥാനാർത്ഥികളെ പ്രതിപക്ഷമായി സ്കൂൾ പാർലിമന്റിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണയിലുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ പ്രശ്‌ നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കാനും നടപ്പിൽവരുത്തുമെന്നുമാണ്‌ പാർലിമന്റ്‌ തെരെ ഞ്ഞെടുത്തിരിക്കുന്നതെന്ന്‌ അദ്ദേഹം പ്രതിനിധികളെ ഓർമ്മിപ്പിച്ചു. നിങ്ങൾ മാതൃപരമായി പെരുമാറുകയും സുഹൃദ്ബന്ധങ്ങളേക്കാൾ ഉത്തരവാദിത്ത്വപൂർണ്ണമായ സ്ഥാരഥികളാക ണമെന്നും, സ്ഥാനമാണങ്ങളുടെ അർഹത വിദ്യാലയത്തെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക്‌ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംങ്ങ്‌ ബോർഡുമായി സഹകരിച്ച്‌ മാസങ്ങളിലുള്ള പ്രവർത്തനങ്ങൾ ക്രമപ്പെടു ത്തുകയും ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച്‌ പോംപൈയുടെ ഹൃദയതാള മാകാൻ പ്ലാനിംങ്ങ്‌ ബോർഡ്‌ അദ്ധ്യക്ഷ ഗീത ടീച്ചർ ആഹ്വനം ചെയ്തു. യൂണിഫോം നിർബന്ധമാക്കുക, ഓരോ ആഴ്ചയിലേയും പ്രവർത്തനങ്ങൾ ഓരോ ക്ലാസുകളെ ഏൽപ്പിക്കുക.ഏറ്റവും നന്നായി ക്ലാസുകളെ അംഗീകരിക്കുക ഗ്രേഡ്‌ നിശ്ച യിക്കുക, മെബെയിൽ, കുടിവെള്ളദജരുപയോഗം നിയന്ത്രിക്കുക, പ്ലാനിങ്ങിൽ വിദ്യാർത്ഥി കളുടെ പങ്കാളിത്ത്വം ഏൽപ്പിക്കുക തുടങ്ങി ഏട്ടേറെ തീരുമാനങ്ങൾ പാർലിമന്റ്‌ കൈ കൊണ്ടു. ചെയർമാൻ ശരത്ത്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനേസ്രട്ടറി മുൻസീർ നന്ദി പറഞ്ഞു. പ്രിൻസിപ്പൽ നിർമ്മല ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്ര ട്ടറി ജൂലി ടീച്ചർ മറുപടി പ്രസംഗം നടത്തി. അദ്ധ്യപകരായ രശ്മി ടീച്ചർ, പ്രതിഭ ടീച്ചർ, പ്രിയ ടീച്ചർ, ശുഭ ടീച്ചർ എന്നിവർ വിദ്യാർത്ഥി പ്രതിനിധികളായ വൈസ്‌ ചെയർ മാൻ വിന്നി, ഗാർഗി, എഡിറ്റർ അനഘ, ഫൈനാർട്ട്സ്‌ സെക്രട്ടറി ഷനിൽ, കാസ്സ്‌ പ്രതിനി ധികളായ അ1 ന്റെ ഫാസിൽ, അ2 മിനി, ങ1 ന്റെ , ങ2 വിന്റെ ശരത്ത്‌ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Post a Comment