ഗുരുദക്ഷിണ: പോംപൈയുടെ ഗുരുപൂജ ശ്രദ്ദേയമായി

Unknown

സെപ്റ്റംബർ 5 അദ്ധ്യാപകദിനം തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ ആദരിക്കാൻ വി ദ്യാർത്ഥി യൂണിയൻ ഗുരുപൂജ നടത്തി. എല്ലാ അദ്ധ്യാപകരേയും വേദിയിലേക്ക്‌ ആനയി ച്ച്‌ പൂച്ചെണ്ടുകൾ നൽകികൊണ്ട്‌ അദ്ധ്യാപകദിനത്തിന്‌ തുടക്കമായത്‌. നിഷിമോൾ, ഫാസിൽ സെക്രട്ടറി, മുൻസീർ ചെയർമാൻ,ശരത്ത്‌ , സാലിഹ്‌ എന്നി വർ സംസാരിച്ചു. ചെയർമാൻ ശരത്ത്‌ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജന : സെക്രട്ടറി മുൻസീറാണ്‌ നന്ദി പറഞ്ഞത്‌. വിദ്യാർത്ഥികളുടെ സ്നേഹ പ്രകടനം ഏറെ ഹ്യദ്യമാണെന്ന്‌ മറുപടി പ്രസംഗം നട ത്തിയ സൈമൺ സാർ പറഞ്ഞു. മനസ്സിൽ നിങ്ങൾതന്ന പൂവുകൊണ്ട്‌ ഒരു പൂങ്കാവനം സൃഷ്ടിക്കുകയായിരുന്നു ഞാൻ ശിഷ്യ സ്നേഹത്തിന്റെ അനന്തവിഹായിസ്സിലേക്ക്‌ പടർന്നു കയറുകയായിരുന്നു. അദ്ദേഹം മനസ്സിൽ കനലായി മാറിയ തീഷ്ണാനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചപ്പോൾ അദ്ധ്യാപകർ വികാരാധീനരായി.

Post a Comment