അതിരൂപത യുവജനദിനാഘോഷം ജൂലൈ 12ന് പാവറട്ടി സെന്റ് ജോസഫ് തീര്‍ഥ കേന്ദ്രത്തില്‍ വച്ച് ആഘോഷിക്കും. പാവറട്ടിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം അതിരൂപത വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ഥകേന്ദ്രം വികാരി ഫാ.ജോസ് പുന്നോലിപറന്പില് അധ്യക്ഷനായിരുന്നു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഐ ലാസര്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത യുവജന ഡയറക്ടര്‍ ഫാ.ഡേവിസ് പനംകുളം, കെസിഐhFം അതിരൂപത പ്രസിഡന്റ് സജി ജോസഫ്, ടി.ജെ ജോഷി, സി.ഒ ഓസേപ്പ്, ടി.ജെ സൈമണ്‍, ജിയോ മേലിട്ട്, ജ്യോതിഷ് ബ്രഹ്മകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!