പാവറട്ടി തിരുനാള്‍ എട്ടാമിടം ഇന്ന്

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ എട്ടാമിടം ഇന്ന് ആഘോഷിക്കും.
തിരുനാളിനോടനുബന്ധിച്ച് രാവിലെ 5.30, 6.30, 7.30, 8.30, വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. രാവിലെ പത്തിന് ആഘോഷമായ പാട്ടുകുര്‍ബാന-ഫാ. ജിയോ പിടിയത്ത് മുഖ്യകാര്‍മികന്‍. സന്ദേശം-ഫാ.ജോര്‍ജ് കോന്പാറ.വികാരി ഫാ.നോബി അന്പൂക്കന്‍, സഹവികാരിമാരായ ഫാ.സജു വടക്കേത്തല, ഫാ.ജോസ് പുതുക്കരി, ഫാ.ജോബ് അറയ്ക്കാപറന്പില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരാകും.

തെക്ക് സൗഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും മക്കളായ ശ്രീരാഗ്, ശ്രീരാജ് എന്നിവരുടെയും നേതൃത്വത്തില്‍ ത്രിതായന്പക അരങ്ങേറും. ദേവാലയ തിരുമുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേജില്‍ രാത്രി എട്ടിനാണ് ത്രിതായന്പക അരങ്ങേറുക.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ വള എഴുന്നള്ളിപ്പ് ദേവാലയത്തിലെത്തി സമാപിക്കും.ഭക്തജനങ്ങള്‍ക്ക് വിശുദ്ധന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനും നേര്‍ച്ച വഴിപാടുകള്‍ ഏറ്റുകഴിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
To avoid SPAM comments, all comments will be moderated before being displayed.

Post a Comment