എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെക്കുറിച്ചെഴുതാന്‍ ഇപ്പോള്‍ സവിശേഷമായ മറ്റൊരു കാരണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന അസുലഭമായ ഒരു നേട്ടം മാത്യു എന്ന നമ്മുടെ കൂട്ടത്തിലെ പ്രിയ അധ്യാപകന്‍ കരസ്ഥമാക്കിയിരിക്കുന്നു. അതെന്താണെന്നല്ലേ..?