We are making major changes to this site. Reach us if you are facing any issue by clicking on Report. Report

Total Pageviews

കുമാരിമാര്‍ പ്രണയിനികളാകുന്പോള്‍


"വീ ആര്‍ കൂലീസ് ബട്ട് നോട്ട് ബഗേ...........ഴ്സ് എന്ന ഒറ്റഡയലോഗില്‍ കാറില്‍ പോയ സീമ ജയന്‍റെ കാല്‍ക്കല്‍ വീ ഴുന്നതു കണ്ട് കോരിത്തരിച്ച, ഒട്ടൊ ക്കെ അനുകരിച്ച തലമുറയിവിടെ ഉണ്ടായിരുന്നു. സാന്പത്തികവും ജാതിപരവും സാമൂഹികവുമായ അന്തരങ്ങളെ സ്നേഹത്തിന്‍റെ ഇഴയടുപ്പം കൊണ്ട് തോല്പിച്ച പ്രണയികള്‍. പക്ഷെ അവയൊക്കെ സാമൂഹികമായ ധാര്‍മികതയെ അത്രയ്ക്കൊന്നും ചോദ്യം ചെയ്തിരുന്നില്ല. പ്രണയികളുടെ പ്രായം ഒട്ടൊക്കെ യുവത്വത്തി ന്‍റെ പരിധിയില്‍ പെടുന്നതായിരുന്നു. എതിര്‍ക്കുന്ന വീട്ടുകാരെ നിരാശരാക്കുന്പോഴും കുറ്റബോധത്തിന്‍റെ വിഷമം പലരും മനസ്സില്‍ പേറിയിരുന്നു. ചതിയുടെ കഴുകന്‍ കണ്ണുകളോടെ പ്രണയവല വിരിയ്ക്കുന്നതും കുറവായിരുന്നു. അത് അന്തകാലം,
ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. പ്രണയം കുറേയൊക്കെ അച്ഛനമ്മമാര്‍ അംഗീകരിച്ചു തുടങ്ങി. പ ക്ഷെ പ്രണയിനികളുടെ പ്രായം കൗമാരത്തിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. അവയില്‍ പലതും കുടുംബങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വഴി വയ് ക്കുന്നു. പ്രണയങ്ങള്‍ പലതും വീട്ടുകാരെ സമൂഹമധ്യത്തില്‍ നിര്‍ദയം അവഹേളിക്കുന്നു. ഒടുവില്‍ മക്കളാണെന്ന് മറന്ന് അച്ഛനമ്മമാര്‍ അവരെ എന്നെന്നക്കുമായി മറക്കുന്നു. ചിലതൊക്കെ വാണിഭങ്ങളിലേക്കും കൂട്ട ആത്മഹത്യകളിലേക്കും നടന്നടുക്കുന്നു.

കോളിളക്കം സൃഷ്ടിച്ച പ്രണയം
കേരളം മുഴുവന്‍ വേദനയോടെ കേട്ട ഒരു സംഭവം ഉണ്ടായത് കഴി ഞ്ഞമാസമാണ്. കൃത്യമായി പറ ഞ്ഞാല്‍ രണ്ടായിരത്തിയൊന്‍പത് ജൂലൈ ഒന്‍പതിന്, അന്ന് പതിവിനു മപ്പുറം അഭിഭാഷകരും ജനങ്ങളും ഹൈക്കോടതിയില്‍ നിറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകരും പോലീസു കാരും കണ്ണിമയ്ക്കാതെയാണ് നെ ടുന്പാശേരി വിമാനത്താവളത്തില്‍ കാ ത്തു നിന്നിരുന്നത്. ഒരൊറ്റ ദിവസം കൊണ്ട് മലയാളത്തിന്‍റെ വി.ഐ.പി ആയി മാറിയ അനുജയെക്കാണാനാ യിരുന്നു ഈ തിക്കും തിരക്കും എല്ലാ വരും കാത്തിരുന്നത്.
അനുജയെ ഓര്‍മ്മയില്ലെ........ ഓസ്ട്രേലിയയിലേയ്ക്ക് വീട്ടുകാര്‍ തട്ടികൊണ്ടു പോയതാണെന്നും അവസാനം വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് താന്‍ പറന്നെത്തിയിരിക്കുകയാണെ ന്നും പറഞ്ഞ പത്തൊന്‍പതുകാരി. മാതാപിതാക്കളുടെ കൂടെപ്പായ അ നുജയെ തിരികെ ലഭിക്കാന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു അവരുടെ ഭര്‍ത്താവ്. പൊടുന്നനെ തിരിച്ചെത്തിയ അനുജയുടെ ആരോപണം മാതാപിതാക്കള്‍ തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ്. തങ്ങളുടെ ഉപദേശങ്ങള്‍ക്ക് വഴ ങ്ങി അവള്‍ വന്നതാണെന്ന് മാതാപിതാക്കളും. രാത്രി മുഴുവന്‍ പോലീസുകാരും മാധ്യമങ്ങളും കണ്ണി ലെണ്ണ യൊഴിച്ച് കാവല്‍ നിന്ന് സ്വീകരിച്ച് കോടതിയിലെ ത്തിച്ച അനുജ ഭര്‍ത്താവിനോ ടൊപ്പം പോകാനാണ് ആ ഗ്ര ഹമെന്ന് പറഞ്ഞ് വീട്ടുകാരെ ഇളിഭ്യരാക്കി പോലീസ് കാ വലില്‍ തന്നെ ഭര്‍ത്താവിനൊ ടൊപ്പം പോകു കയും ചെ യ്തു.
വീട്ടിലെ കഷ്ടപ്പാട് കണ്ട് മനസ്സലിഞ്ഞ് അനുജയുടെ മാതാപിതാക്കള്‍ ഡ്രൈവര്‍ ജോലി നല്‍കിയ നാല്പത്തിരണ്ടുകാരനാണ് അവരുടെ പൊന്നോമനയെ പ്രണയത്തിലൂടെ സ്വന്തമാക്കിയത്. അന്ന് തന്നെ നടന്ന മറ്റൊരു ഹേബി യസ് കോര്‍പ്പസ് ഹര്‍ജിയിലെ നായിക അനീറ്റയും കാമുക ന്‍റെ കൂടെ പോയാല്‍ മതിയെന്ന് പറഞ്ഞ് വീട്ടുകാരെ വിട്ട് ഹൈക്കോ ടതിയില്‍ നിന്ന് പിരിഞ്ഞു. സമാനമായ മറ്റ് സംഭവങ്ങളും നിരവധി.

കാവല്‍ക്കാരാകുന്ന നിയമങ്ങള്‍ 

മൗലിക അവകാശങ്ങള്‍ സംര ക്ഷിക്കുന്നതിന് ഇന്ത്യന്‍ പൗരന് ലഭിക്കുന്ന അവകാശമാണ് ഹേബി യസ് കോര്‍പ്പസ്. അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്ന വ്യക്തിയെ കോടതില്‍ ഹാജരാക്കണമെന്നാവ ശ്യപ്പെട്ട് നല്‍കുന്ന ഹര്‍ജി. സ്വത്ത് തര്‍ക്കങ്ങളിലും മറ്റുമാണ് മുന്‍പത് കൂടുതല്‍ പ്രയോജനപ്പെട്ടിരുന്നതെങ്കില്‍ ഹൈക്കോടതിയില്‍ ഇന്ന് വരുന്ന ഹോബിയസ് കോര്‍പ്പസ് ഹര്‍ജികളില്‍ മിക്കവയും പ്രണയവി വാഹിതരുടേതാണ്. പെണ്‍കുട്ടിയുടെ ക്ഷേമത്തിനുള്ള നടപടിയെടുക്കാന്‍ ഹൈക്കോടതിയ്ക്ക് അധി കാരമുണ്െടങ്കിലും പ്രായപൂ ര്‍ത്തിയായ പെണ്‍കുട്ടി തന്‍റെ കാമുകന്‍റെ കൂടെ പോയാല്‍ മതിയെന്ന് പറയുന്നതോടെ കോടതി അവരെ പാട്ടിന് വിടാന്‍ നിര്‍ദ്ദേശിക്കുകയാവും. ഇത്തരം സംഭവങ്ങളോടെ വീട്ടുകാരുടെ എതിര്‍പ്പ് മിക്ക വാറും വൈരാഗ്യമായി മാറി ജീവിതകാലം മുഴുവന്‍ അക ന്ന് കഴിയേണ്ടി വരുന്നവര്‍ മുതല്‍ പിന്നീട് എപ്പോഴെ ങ്കിലും വീട്ടുകാരുമായി സഹ കരിച്ച് പോകുന്നവര്‍ വരെ ഇക്കൂട്ടത്തലുണ്ടാവും. എന്നാ ല്‍ ഏറ്റവും പ്രധാനമായ വസ്തുത ഇത്തരം കേസുകളില്‍ പെടുന്ന പെണ്‍കുട്ടികളിലധികവും 16നും-22നും ഇടയ്ക്ക് പ്രായമുള്ളവരാണെന്നതാണ്.

തീരുമാനം ശരി തന്നെയാ
പതിനെട്ടാം വയസ്സില്‍ കാമുകനോടൊത്ത് ഹേബിയസ് കോര്‍പസിന്‍റെ സഹായത്തോടെ പോയ കണ്ണൂര്‍കാരി സരിത (യഥാര്‍ത്ഥപേരല്ല) ഇന്ന് സെക്സ് വര്‍ക്കറാണ്. കാമുകന്‍ ഉപേക്ഷിച്ചതോടെ വീട്ടിലേക്ക് തിരിച്ചെത്തിയ സരിതയെ വീട്ടുകാര്‍ സ്വീകരിച്ചില്ല. മരിക്കാന്‍ ധൈര്യമില്ലാത്ത അവള്‍ വളരെ എളുപ്പത്തില്‍ തന്നെ ഈ തൊഴിലിലേക്ക് മാറ്റപ്പെട്ടു. വീട്ടുകാര്‍ അല്പം ദയ കാണിച്ചിരുന്നെങ്കില്‍ സരിതയ്ക്ക് ഈ ഗതി വരില്ലായിരുന്നു.
പ്രായപൂര്‍ത്തിയായി എന്ന് പറയാമെങ്കിലും പക്വത എത്താത്ത പ്രായത്തിലുള്ളവരാണ് ഇവരെന്നതിനാല്‍ ഈ തീരുമാനം അവര്‍ക്ക് ഗുണകരമാകുമോ എന്നത് ചിന്തിക്കേണ്ടതാണ്. സാധാരണഗതിയില്‍ കാമുകന്‍റെ കൂടെ പോകാന്‍ തീരുമാനിച്ച അവരുടെ ജീവിതത്തെക്കുറിച്ച് പിന്നീടാരും അന്വേഷിക്കുകയോ ചിന്തിക്കുകയോ ചെയ്യാറില്ല. ജീവിതത്തെക്കുറിച്ച് യഥാര്‍ഥ്യ ബോധത്തോടെ ചിന്തിച്ച് തുടങ്ങുന്ന തിന് മുന്‍പ് തന്നെ വിവാഹജീവി തത്തിന്‍റെ പ്രശ്നങ്ങളിലേയ്ക്ക് ഇവര്‍ മാറ്റപ്പെടുന്നു.
ചെറുപ്രായത്തിലേ പ്രണയവിവാഹിതരായി പ്രശ്നങ്ങളിലേക്ക് വീഴുന്ന പെണ്‍കുട്ടിക്ക് സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് കണ്െടത്തിയാല്‍ തി രിച്ചുപോകാനൊരിടം ഇല്ലെന്ന സ്ഥിതിയാണ്. സ്വന്തം തെറ്റ് മനസ്സിലാക്കിയാലും വീട്ടുകാര്‍ അവരോട് പൊറുക്കാന്‍ തയ്യാറാകുന്നില്ല. വേണ്ടത്ര പഠിയ്ക്കാന്‍ സാധിയ്ക്കാതിരുന്നത് സ്വയം രക്ഷപെടാനുള്ള വഴിയടയ്ക്കുന്നു. ഭര്‍ത്താവ് ചൂഷണം ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ എതിര്‍ക്കാനോ സ്വയം കരകയറാനോ സാധിയ്ക്കാതെ വരുന്നു. ചിലര്‍ ആത്മഹത്യചെയ്യുന്പോള്‍ കൂടുതല്‍ പേരും ജീവിതത്തിന്‍റെ അഴുക്ക് ചാലുകളിലേക്ക് മാറ്റപ്പെടുന്നു. ഇവരില്‍ പലരും നല്ല ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ളവരാണെന്നത് പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

എന്ത് കൊണ്ട് ഇങ്ങനെ
ഗള്‍ഫുകാരായ അച്ഛനും അമ്മ യും പുതിയതായി വാങ്ങിയ പറന്പില്‍ തേങ്ങയിടുന്നത് നോക്കണേയെന്ന് മാതാപിതാക്കള്‍ മകളോട് പറഞ്ഞ താണ്. തേങ്ങയിടാന്‍ വന്ന ആളെ കാര്യമായി നോക്കിയ പെണ്‍കുട്ടി അധികം താമസിയാതെ അയാളുടെ കൂടെപ്പായി. ഇത് പോലെ സംഭവിച്ച യാഥാര്‍ഥമായ കഥകള്‍ ഒത്തിരിയാ ണ.് മാധ്യമങ്ങളിലും സെമിനാറുകളിലും ഈ വിഷയം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്പോഴും, കൂടുതല്‍ സാമര്‍ഥ്യവും അറിവും കുട്ടികള്‍ക്ക് ഉള്ള ഇക്കാലത്തും തീരെ അപക്വമായി കുട്ടികള്‍ തീരുമാനമെടുക്കുന്നതിന് പിന്നില്‍ പലപ്പോഴും മാതാപിതാക്കളുടെ സ്നേഹരാഹിത്യവും മനസ്സിലാക്കായ്കയും കാരണമാണ്.
കുടുംബത്തിന്‍റെ മാനം കളയുന്ന പെണ്‍കുട്ടികളെ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നതിനെ ന്യായമായി തോന്നാമെങ്കിലും ചെറുപ്രായത്തില്‍ ഇത്രയും ധാര്‍ഷ്ട്യം ഇവര്‍ കാണിക്കുന്നതിന് മാതാപിതാക്കളും ഉത്തരവാദികളാണെന്ന് പറയേണ്ടി വരും. സൗകര്യങ്ങളും പണവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്പോഴും സ്നേഹവും സാന്ത്വനവും വേണ്ട അളവില്‍ അവര്‍ക്ക് ലഭിക്കുന്നുണ്െടന്ന് പല മാതാപിതാക്കളും ഉറപ്പ് വരുത്തുന്നില്ല. മക്കളെ മര്യാദക്കാരാക്കാന്‍ നിയന്ത്രണങ്ങള്‍ കഠിനമാക്കുന്പോള്‍ വാത്സല്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നൂലിഴകള്‍ അവരെ അരുതാത്തത് ചെയ്യുന്നതില്‍ നിന്ന് ശക്തമായി പിന്‍വലിക്കുമെന്ന് മനസ്സിലാക്കുന്നില്ല.

പ്രതീക്ഷിക്കാനും ചിലത്
പ്രണയസാഹസങ്ങള്‍ ഇങ്ങനെ പലവഴിയില്‍ അരങ്ങേറുന്പോഴും പ്രണയത്തിന്‍റെ പറുദീസയെന്ന് വാഴ് ത്തപ്പെടുന്ന കലാലയങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോകുന്ന കഥകള്‍ ഇപ്പോള്‍ കുറഞ്ഞിരിക്കു ന്നുയെന്നതും പ്രത്യേകം ഓര്‍ക്കേ ണ്ടതുണ്ട്. കലാലയങ്ങളില്‍ നിന്ന് പ്രണയം നഷ്ടപ്പെട്ടു എന്ന് പറയുന്നവരോട് അങ്ങിനെയല്ല അവിടെ ഇ പ്പോള്‍ നല്ല പ്രണയങ്ങളാണ് ഉള്ളതില്‍ പലതും എന്നാണ് മനശാസ്ത്രജ്ഞര്‍ക്ക് പറയുവാനുള്ളത്. യഥാര്‍ഥ്യബോധത്തോടെ ചിന്തി ക്കുവാനും പെരുമാറുവാനും കുട്ടി കള്‍ക്കാവുന്നു എന്നതാണ് ഈ കാ ലഘട്ടത്തില്‍ തെളിഞ്ഞുകാണു ന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. നല്ല കുടുംബാന്തരീക്ഷത്തില്‍ നി ന്നുള്ള കുട്ടികള്‍ പ്രണയിച്ചാലും അ ത് അതിര് വിടാത്തതും സ്വയം നശിപ്പിക്കാത്തതുമായിരിക്കും. മാതാപിതാക്കള്‍ ഇന്ന് കുട്ടികളോട് കാണിക്കുന്ന സൗമനസ്യവും സൗഹൃദവും പ്രണയങ്ങളെ ഒരുതരത്തില്‍ കുറേക്കൂടി സുരക്ഷിതമാക്കിയിട്ടുണ്െടന്നും പറയാം.

കാരണങ്ങളുടെ ലോകം...

പ്രശ്നങ്ങളില്‍ കലാശിക്കുന്നതും കൗമാരത്തില്‍ തുടങ്ങുന്നതുമായ പ്രണയങ്ങളില്‍ പലതും ജീവിത ത്തിന്‍റെ ചുറ്റുപാടുകള്‍,അവനല്‍കുന്ന അരക്ഷിതാവസ്ഥ മാതാപിതാക്കളില്‍ നിന്നുള്ള അവഗണന, ഏകാന്തത തുടങ്ങി ഓരോ വ്യക്തിയേയും ബാ ധിക്കുന്ന വ്യത്യസ്തമായ പ്രശ്ന ങ്ങളിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടുന്ന ത്. തീര്‍ച്ചയായും പരിഹാരം കാണേണ്ട പ്രശ്നം തന്നെയാണിത്. ഇതേ സാഹ ചര്യമുള്ള അനുഭവങ്ങള്‍ ഉള്ള ഞാന്‍ അങ്ങിനെ ചെയ്തില്ലല്ലോയെന്ന മറു ചോദ്യമല്ല യഥാര്‍ഥ പരിഹാരം. ജീവി തത്തില്‍ സുപ്രധാന തീരുമാനമെടു ക്കുന്നതില്‍ പിഴവ് വന്ന് തനിച്ചാ ക്കപ്പെട്ടു പോകുന്നവരുടെ നോവുകള്‍ അറിയപ്പെടാതെ പോകുന്നെന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെ ജീവിക്കുന്നവര്‍ ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരും ഇല്ലാതെ പോകുന്നതും ഇവര്‍ക്കിടയില്‍ പ്ര ശ്നങ്ങള്‍ കൂടുതലാക്കുന്നുയെന്ന താണ് യാഥാര്‍ഥ്യം. ചെറുപ്രായത്തില്‍ അവര്‍ എന്ത് കൊണ്ട് ഇങ്ങനെയാക്കെ പെരുമാറിപ്പോകുന്നു എന്ന് ഓരോ മാതാപിതാക്കളും ചിന്തിക്കണം. സ്വന്തം കുട്ടികള്‍ക്ക് വീട്ടില്‍ അവര്‍ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും കിട്ടുന്നുണ്േടാ എന്ന് ശ്രദ്ധിക്കണം.ഇല്ലെങ്കില്‍ അത് നല്‍കാന്‍ മുന്‍കൈ എടുക്കണം. ഇനി മക്കള്‍ തെറ്റ് ചെയ്തെന്ന് തന്നെയിരിക്കട്ടേ. പതിനെട്ട് വയസ്സായെങ്കിലും പ്രായപൂര്‍ത്തിയായെങ്കിലും താനെന്ന് വിളിക്കാറായെങ്കിലും അവര്‍ നിങ്ങളുടെ മക്കളാണെന്ന് ഓര്‍ക്കുക. അവരോട് ക്ഷമിക്കാന്‍ കൈത്താങ്ങാകാന്‍ നിങ്ങളേയുള്ളുവെന്ന് അറിയുക.

സനീഷ് കുഞ്ഞൂഞ്ഞ്

Post a Comment

To avoid SPAM comments, all comments will be moderated before being displayed.