തുടര്‍ച്ചയായ 24 മാസങ്ങള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് മരവിപ്പിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിബന്ധന പ്രകാരമാണ് ഇത്. ഉപഭോക്താക്കള്‍ അക്കൗണ്ടു വഴി ഇടപാടുകള്‍ ഒന്നും നടത്താതിരുന്നാല്‍ ഇനി അക്കൗണ്ട് ഓട്ടോമാറ്റികലായി തന്നെ ഇന്‍-ഓപറേറ്റീവ്, ഡോര്‍മെന്‍റ് എന്ന് തരം തിരിക്കപ്പെടും.
ഡെബിറ്റ്, ക്രെഡിറ്റ് ട്രാന്‍സാക്ഷനുകളും തേഡ് പാര്‍ട്ടി ട്രാന്‍സാക്ഷനുകളും ഉള്‍പ്പെടയുള്ള ഇടപാടുകളാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കൗണ്ടില്‍ മിനിമം തുക ഇല്ലാത്തതിന്‍റെ പേരില്‍ ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. അതേപോല നിക്ഷേപങ്ങളിലുള്ള പലിശ ബാങ്ക് തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുകയാണെങ്കില്‍ അത് ഉപഭോക്താകവ് നടത്തുന്ന ഇടപാടായി കണക്കാക്കും. ഇത് അക്കൗണ്ട് പ്രവര്‍ത്തനനിരതമായി തന്നെ തുടരാന്‍ സഹായിക്കും.
പതിവായി ചെറിയ ഇടപാടുകള്‍ നടത്തുന്നത് അക്കൗണ്ട് പ്രവര്‍ത്തന രഹിതമാവുന്നതു തടയാന്‍ സഹായിക്കും. അതായത് എടിഎം വഴിയുള്ള പിന്‍വലിക്കലും പേമെന്‍റുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്തെങ്കിലും കാരണത്താല്‍ മറ്റു രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ നഗരങ്ങളിലേക്കോ മാറേണ്ട വന്നാലും നെറ്റ് ബാങ്കിംഗ് വഴി രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ചെറിയ ഇടപാടുകള്‍ സാധ്യമാണ്. അക്കൗണ്ടിന്‍റെ ഉപയോഗം ഇല്ലെന്നുണ്െടങ്കില്‍ ക്ലോസ് ചെയ്യുന്നതാണ് അഭികാമ്യം.
സാധാരണയായി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാവുന്നതിന് രണ്ടു മൂന്നു മാസം മുന്പു തന്നെ ബാങ്ക് ഉപഭോക്താക്കളെ വിവരം അറിയിക്കാറുണ്ട്. എന്നിട്ടും അക്കൗണ്ട് ഉടമയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അക്കൗണ്ട് ഡോര്‍മന്‍റ് ആയതായി കാണിച്ച് ബാങ്ക് നോട്ടീസ് അയക്കും.
പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കുന്നൊന്നുമില്ല. എന്നാല്‍ അതാതു ബാങ്കിന്‍റെ പോളിസിക്കനുസരിച്ച് പിഴ ഈടാക്കുന്നതാണ്. അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്ന കാലയളിവിലേക്കു മാത്രമാണ് പിഴ ബാധകമാവുത. വര്‍ഷാന്ത്യം 50-200 രൂപ വരെ ഇത്തരത്തില്‍ പിഴ ഈടാക്കാറുണ്ട്.
ഇതു കൂടാകെ മിനിമം ബാലന്‍സ് ബാങ്ക് നിര്‍ദേശിക്കുന്ന തുകയേക്കാള്‍ കുറവാണെങ്കില്‍ ഈ കാലയളവിലേക്കുള്ള നോണ്‍ മെയിന്‍റനന്‍സ് ഫീയും അടയ്ക്കേണ്ടതാണ്. ഓരോ ക്വാര്‍ട്ടറിലുമാണ് ഈ ഫീസ് അടയ്ക്കേണ്ടി വരുക. അതായത് ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് എച്ച്ഡിഎഫ്സി ബാങ്കിലാണെങ്കില്‍ നഗരങ്ങളില്‍ ആവശ്യമായ മിനിമം തുക 10000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ ഇത് 5000 രൂപയുമാണ്യ അപ്പോള്‍ മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചില്ലെങ്കില്‍ ക്വാര്‍ട്ടര്‍ എത്തുന്പോള്‍ 750 രൂപ ഈടാക്കുന്നതാണ്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഈ ചാര്‍ജില്‍ വന്‍വ്യതിയാനം ഉണ്ടാകാറുണ്ട്.
യൂണിയന്‍ ബാങ്കില്‍ നഗരങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ഉണ്ടായില്ലെങ്കില്‍ ഈടാക്കുന്ന തുക 90 രൂപയും ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 500 രൂപയില്ലെങ്കില്‍ ഈടാക്കുന്ന തുക 60 രൂപയുമാണ്.
ഈ തുക അക്കൗണ്ടില്‍ നിന്ന് നേരിട്ടാണ് കുറയ്ക്കുന്നത്. നേരത്തെ അക്കൗണ്ട് ഉപേക്ഷിക്കുന്നതിന് നിശ്ചിത കാലയളവ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഡോര്‍മന്‍റ് അക്കൗണ്ട് ആക്ടീവ് ആക്കുന്നതിന് പ്രത്യേകം ചാര്‍ജ് ഈടാക്കാന്‍ പാടുള്ളതല്ല. എന്നിരുന്നാലും ഉപഭോക്താവ് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയില്‍ ചെന്ന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
നോ യുവര്‍ കസ്റ്റമര്‍ നിയമം അനുസരിച്ച് മേല്‍വിലാസം തെളിയിക്കാനുള്ള രേഖകളും തിരിച്ചറിയല്‍ രേഖകളും നല്‍കേണ്ടതാണ്. അക്കൗണ്ട് ഡോര്‍മന്‍റ് ആയാലും അക്കൗണ്ടിലുള്ള ബാലന്‍സിന് പലിശ നല്‍കുന്നത് ബാങ്ക് തുടര്‍ന്നുതൊണ്ടിരിക്കും. മിനിം തുകയേക്കാള്‍ കുറവാണ് ബാലന്‍സ് എങ്കിലും പലിശ ലഭിക്കുന്നതാണ്. ഇങ്ങനെയുള്ള വരുമാനം നികുതി വിധേയമാണ്. മറ്റഅ സ്രോതസുകളില്‍ നിന്നുള്ള വരുമാനമായി കണക്കാക്കി വരുമാനപരിധിക്കനുസരിച്ചുള്ള നികുതി അടയ്ക്കേണ്ടതാണ്. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ക്ക് ബാങ്ക് സ്റ്റേറ്റ്മെന്‍റ് അയക്കില്ല എന്നതിനാല്‍ സ്വയം കണക്കൂകൂട്ടി നികുതി സമര്‍പ്പിക്കണം.