ക്ലാസ്‌ഫോര്‍ ജീവനക്കാരും സമരത്തിന്
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വകുപ്പുതല ഉദ്യോഗക്കയറ്റം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ. ക്ലാസ്‌ഫോര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്ന് ജനറല്‍സെക്രട്ടറി കരുനാഗപ്പള്ളി അജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് സെക്രട്ടേറിയറ്റ്പടിക്കല്‍ ജീവനക്കാര്‍ ഉപവാസസമരം നടത്തും.
ശമ്പള കമ്മീഷന്‍ നാലാമത്തെ ഹയര്‍ ഗ്രേഡാണ് നല്‍കിയത്. ഇത് പുനഃപരിശോധിക്കണം. ഹയര്‍ഗ്രേഡ് വാങ്ങിയ ക്ലാസ്‌ഫോര്‍ ജീവനക്കാര്‍ക്ക് ഇന്‍ഗ്രിമെന്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനായി ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.