ശാസ്ത്രമേള കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധസമിതി

Unknown
ശാസ്ത്രമേളയിലെ മൗലികമായ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധ സമിതി തയ്യാറാക്കുന്ന അപേക്ഷകള്‍ ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്നോവേഷന്‍ കൗണ്‍സിലിന് സമര്‍പ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി ശാസ്ത്രമേളയിലവതരിപ്പിച്ച കണ്ടുപിടുത്തങ്ങളില്‍ പേറ്റന്റിനര്‍ഹമായവ തിരഞ്ഞെടുക്കും. ഇതിനുശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക.

ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മാര്‍ഗനിര്‍ദേശങ്ങളോടെയാകുമിത്. പേറ്റന്റിനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥിക്കുള്ള തുടര്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കും. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീടുള്ള നടപടികള്‍ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ഹനീഷ് പറഞ്ഞു. ആലുവ ശാസ്ത്രമേളയിലെ മൗലികമായ കണ്ടുപിടുത്തങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയി

Post a Comment