ഇടത് സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികള്‍ക്കെതിരെയും ശമ്പള പരിഷ്‌കരണ ശുപാര്‍ശകള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടും 29ന് സംയുക്ത അധ്യാപക സമിതി സംസ്ഥാന വ്യാപകമായി ക്ലസ്റ്റര്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.ഡി. റാഫി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ അധ്യാപകര്‍ക്ക് യോഗ്യതകള്‍ കുറവുള്ള മറ്റ് ജീവനക്കാരേക്കാള്‍ ശമ്പളം കുറവ് അനുവദിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ആരോപിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ബാബു പി. ആളൂര്‍, കെ.വി. ജയരാജന്‍, ഇ.കെ. സോമന്‍, കെ.പി. ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.