We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി

ഫെബ്രുവരി അഞ്ചു മുതല്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ. സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പട്ടവരില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ളവരും ഉണ്ടെങ്കിലും ഭുരിപക്ഷവും അദ്ധ്യാപകര്‍ തന്നെയാണ്. "സെന്‍സസിന്റെ ആദ്യഘട്ടം മധ്യവേനലവധിക്കാലത്തായിരുന്നു. അതു കൊണ്ടു തന്നെ ബുക്കു വായിച്ചു പഠിക്കാന്‍ നേരമുണ്ടായിരുന്നു. ഇത് പക്ഷെ പരീക്ഷക്കാലത്താണ്. പോര്‍ഷന്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന ഈ സമയത്ത് സെന്‍സസ് ബുക്കൊക്കെ നോക്കി പഠിക്കാന്‍ സമയം കിട്ടുമോ എന്തോ..?" സെന്‍സസ് ട്രെയിനിങ്ങില്‍ പങ്കെടുക്കവ ഉയര്‍ന്നു കേട്ട ഈ അഭിപ്രായമാണ് ഈ പോസ്റ്റ് തയാറാക്കവെ മനസ്സിലേക്കോടിയെത്തുന്നത്. സെന്‍സസിന്റെ ഭാഗമായ 'സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍', കുടുംബവിവരപ്പട്ടിക (Household Schedule) എന്നിവയുമായി ബന്ധപ്പെട്ട ഒരു സെന്‍സസ് ക്യാപസ്യൂളാണ് ഇന്ന്. കൊല്ലം ജില്ലയിലെ വാളത്തുങ്കല്‍ ഗവണ്‍വെന്റ് ഗവ.വി.എച്ച്.എസ്.എസിലെ ഗണിതാധ്യാപകനായ ഷാജിദാസ് സാര്‍ ഏറെ സമയമെടുത്ത് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സെന്‍സസ് ടിപ്സിന്റെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Now you can ask your census related doubts to

Phone Numbers ;
0471 - 2127544,
0471 - 2481861
1800 3450 111 (Toll Free)

E - Mail:
dcokerala@gmail.com
സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍


1. ഭാഗം 2 ലെ ഒരു കുടുംബം താമസം മാറിയാല്‍ 5 മുതല്‍ 8 വരെയുള്ള വിവരങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ “കുടുംബം ഒഴിഞ്ഞുപോയി”എന്ന് രേഖപ്പെടുത്തണം.

2. ഒരു കെട്ടിടം അല്ലെങ്കില്‍ സെന്‍സസ് വീട് ഇപ്പോള്‍ നിലവിലില്ലെങ്കില്‍ 3 മുതല്‍ 8 വരെയുള്ളവിവരങ്ങള്‍ വെട്ടിക്കളയുക.

3. ഒരു കുടുംബം മാറി മറ്റൊരു കുടുംബം താമസം തുടങ്ങിയാല്‍ 7ാംകോളത്തില്‍ കുടുംബനാഥന്റെ പേര് മാറ്റുക.

4. ഒരു സെന്‍സസ് വീടിന്റെ ഉപയോഗം മാറിയാല്‍ 5ാം കോളത്തില്‍ മാറ്റം വരുത്തുക. കുടുംബനാഥന്‍ മാറിയാല്‍ 7ാം കോളത്തില്‍ മാറ്റം വരുത്തുക.

5. ഒഴിഞ്ഞുകിടന്നതോ താമസേതര ഉപയോഗത്തിലുള്ളതോ ആയ ഒരുസെന്‍സസ് വീട്ടില്‍പുതിയകുടുംബം താമസമായാല്‍ 4,5 കോളങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

6. ഭാഗം 2ല്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു പുതിയ കെട്ടിടം 15 നും16നുമിടയില്‍ ഉണ്ടായാല്‍ ഭാഗം 3-ല്‍ 15/1 എന്ന് നമ്പര്‍ നല്‍കി ഉള്‍പ്പെടുത്തണം.

7. ഭാഗം 2ലെ ഒരു കെട്ടിടത്തില്‍ പുതിയ ഒരു സെന്‍സസ് വീട് കൂടി വന്നാല്‍ 4ാംകോളത്തില്‍ മാറ്റംവരുത്തി പുതിയസെന്‍സസ് വീടിന്റെ വിവരം ഭാഗം 3ല്‍രേഖപ്പെടുത്തണം.പുതിയ സെന്‍സസ്‌വീടിന് നമ്പര്‍ കൊടുക്കുമ്പോള്‍ ബ്രാക്കറ്റ് ഉപയോഗിക്കണം.(Eg:-35(1),35(2) etc.)

8. ആള്‍താമസമുള്ള ഒരു സെന്‍സസ് വീട്ടിലേക്ക്പുതിയൊരു കുടുംബം വരികയോ നിലവിലുള്ള കുടുംബം രണ്ടാവുകയോ ചെയ്താല്‍ റിമാര്‍ക്‌സില്‍സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

9. ഭാഗം 3ലെ 1,8 എന്നീകോളങ്ങള്‍ യഥാക്രമം ഭാഗം 2ലെ 1,8 എന്നീ കോളങ്ങളുടെ തുടര്‍ച്ചയാകണം.

10.ഭവന രഹിതര്‍ നിങ്ങളുടെ എന്യൂമറേഷന്‍ ബ്ലോക്കില്‍ തങ്ങുന്നതായി മനസിലാക്കിയാല്‍ ഭാഗം 4ല്‍ നാലു കോളങ്ങള്‍ പൂരിപ്പിക്കാം.എന്നാല്‍ ഒന്നാം കോളത്തില്‍ ക്രമനമ്പര്‍ 1 എന്ന് തുടങ്ങണം.കൂടാതെ 2011ഫെബ്രുവരി 28ാംതീയതി രാത്രി 7നും11നുമിടയ്ക്ക് അവിടെക്കണ്ടാല്‍ 5ാം കോളത്തില്‍ “കണ്ടു” എന്നെഴുതി 6ാംകോളത്തില്‍കുടുംബത്തിന്റെ ക്രമനമ്പര്‍ ഭാഗം 3ലെ 8ാംകോളത്തിന്റെ തുടര്‍ച്ചയായി നല്‍കുക. കണ്ടില്ല എങ്കില്‍ 5ാം കോളത്തില്‍ “ഇല്ല”എന്നെഴുതി 6ാംകോളത്തില്‍ “-” ഇടുക.

11.ഭാഗം 5 കണക്കെടുപ്പിന്‌ശേഷം എന്യൂമറേറ്റര്‍ സംഗ്രഹത്തില്‍ നിന്നും പൂരിപ്പിക്കണം.

കുടുംബവിവരപ്പട്ടിക (Household Schedule)


12. ഒരുകുടുംബത്തിലെ ഓരോവ്യക്തിയെസംബന്ധിച്ചും1മുതല്‍6വരെയുള്ള ചോദ്യങ്ങള്‍ക്ക് പൊതുവായ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രം മറ്റ് ചോദ്യങ്ങളിലേയ്ക്ക് കടന്നാല്‍ മതി.

13. Q.4(a) യില്‍ ജനനത്തീയതി അറിയില്ല എങ്കില്‍ “00” എന്ന് കൊടുത്ത് മാസവും വര്‍ഷവും എഴുതിയാല്‍ മതി.

14. Q.4(b) യില്‍ 1/3/2010 നോ അതിന് ശേഷമോ ജനിച്ച ശിശുക്കള്‍ക്ക് ഒരു വയസ്സുപോലും തികയാത്തതിനാല്‍ “000”എന്ന് രേഖപ്പെടുത്തുക.

15. Q.6 ല്‍ അവിവാഹിതര്‍ക്ക് രണ്ട് ചതുരത്തിലും“”കൊടുക്കുക.

16. Q.7 ല്‍ ലിസ്റ്റില്‍ പെടാത്ത മതമാണെങ്കില്‍ മതത്തിന്റെ പേരെഴുതി ചതുരം 'blank' ആക്കിയിട്ടാല്‍ മതി. “മതമില്ല”എങ്കിലും 'മതമില്ല' എന്നെഴുതി ചതുരം 'blank' ആക്കിയിട്ടാല്‍ മതി..

17. Q.8(a) യില്‍ കോഡ് “1” വന്നാല്‍ Q.7 ല്‍ കോഡ് “1,4,5”ഇതിലേതെങ്കിലും ഒന്നായിരിക്കണം.

18. Q.8(a) യില്‍ കോഡ് “3” വന്നാല്‍ 8(b) യില്‍ “-”ഇടുക.

19. Q.9(a) യില്‍ കോഡ് “1” വന്നാല്‍ 9(b) യില്‍ കോഡ്എഴുതുക-അത് “8”ആണെങ്കില്‍ 9(c) യില്‍ രണ്ട് കോഡൊ പരമാവധി മൂന്ന് കോഡൊ ചേര്‍ക്കാം.രണ്ടാണെങ്കില്‍ മൂന്നാമത്തെ ചതുരത്തില്‍ “-”ഇടുക.

20. Q.12ല്‍ 6 വയസ്സോ അതിന് താഴെപ്രായമുള്ള എല്ലാ കുട്ടികളേയും നിരക്ഷരരായി കണക്കാക്കണം.

21. Q.15ല്‍ കോഡ് “4” വന്നാല്‍ Q.16 മുതല്‍ Q.19വരെ ബാധകമല്ലാത്തതിനാല്‍“-”ഇടുക

22. Q.15ല്‍ കോഡ്“1,2,3”ഇതിലേതെങ്കിലും ഒന്നായാല്‍ Q.16 മുതല്‍ Q.19വരെ പൂരിപ്പിക്കുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജോലിയെപ്പറ്റി വളരെവിശദമായി അന്വഷിക്കണം.

23. Q.18ല്‍ സായുധസേനയില്‍ ജോലിചെയ്യുന്നവര്‍ക്കും അതുപോലുള്ള മറ്റാളുകള്‍ക്കും “സേവനം” എന്നെഴുതിയാല്‍ മതി.

24. Q.23 ജനനസ്ഥലം എന്യൂമറേറ്റ് ചെയ്യപ്പെടുന്ന വില്ലേജ്/പട്ടണത്തിന് പുറത്തുള്ളവരോട് മാത്രം ചോദിച്ചാല്‍ മതി.

25. എന്യൂമറേഷന്‍ ചെയ്യുന്ന വില്ലേജിനോ പട്ടണത്തിനോ പുറത്തുനിന്നും വന്നു താമസിക്കുന്ന എല്ലാ വരോടും 24(a) ഉം 24(b) ഉം ചോദിക്കണം.

26. Q.5 ല്‍ കോഡ്“1”അല്ലാത്ത എല്ലാ സ്ത്രീകളോടും Q.27,28 എന്നിവ ചോദിക്കണം.ഇല്ലഎങ്കില്‍ “0” എന്നും ബാധകമല്ലാത്തവര്‍ക്ക് “-”എന്നും രേഖപ്പെടുത്തണം.

27. Q.5 ല്‍ കോഡ് “2”ആയ സ്ത്രീകളോട് മാത്രം Q.29 ചോദിച്ചാല്‍ മതി.

28. Q.3,4,12 ഇവയുടെ Page total കാണുമ്പോള്‍ “0”കൊടുക്കാതെ ആവശ്യമെങ്കില്‍“-”കൊടുക്കണം.

29. March 1 മുതല്‍ 5 വരെയുള്ള അവസാന പരിശോധനയില്‍ March 1 “00.00”മണിക്ക് മുന്‍പ് നടന്ന ജനനമോ മരണമോ മറ്റെന്തെങ്കിലും മാറ്റമോ മാത്രം പരിഗണിച്ചാല്‍ മതി.

30. Working Sheet പൂരിപ്പിക്കുമ്പോള്‍ സാധാരണ,സ്ഥാപന, ഭവനരഹിത കുടുംബങ്ങള്‍ക്ക് ക്രമനമ്പര്‍ “1”ല്‍ തന്നെ തുടങ്ങണം.

Click here for download the PDF copy of Census Tips
To avoid SPAM comments, all comments will be moderated before being displayed.

Post a Comment