പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

Unknown
ശമ്പളപരിഷ്‌കരണം - എന്ത് ?
കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും.

ശമ്പളപരിഷ്‌കരണം എങ്ങിനെ ?
1.07.2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തോട് 64 % ഡി.എ, ഫിറ്റ്‌മെന്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ കൂട്ടിയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 1-1-2010 മുതല്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 8% ഡി.എയും 1-7-2010 മുതല്‍ 18% ഡി.എയും നമുക്ക് ലഭിക്കും. ഹൌസ് റെന്റ് അലവന്‍സിലും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിലും മാറ്റമുണ്ട്. പക്ഷേ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതിന് അതൊന്നും പരിഗണിക്കുന്നതേയില്ല. അതിനായി വേണ്ടത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, ഓപ്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ദിവസം, 1-7-2009 ലെ അടിസ്ഥാന ശമ്പളം (Basic Pay) എന്നിവയാണ്. പിന്നെ അല്പം ലോജിക്കും.





House Rent Allowance
Pay RangeB2 Class CityC Class city/ TownCities not in B2 & C ClassOther places
8500-8729350270270250
8730-12549560390390
12550-24039840550480
24040-291791050700530
29180-336791400950530
33680 & above16801110530


സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിന്റെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതും അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ ആവശ്യമായി വരുന്നേയില്ല. എങ്കിലും അധിക വിവരം എന്ന നിലയില്‍ നല്‍കിയതാണ്.

City Compensatory Allowance
Sl. NoPay RangeRate per Month
1Below Rs.9440Rs.200/-
2Rs.9440 and above but below Rs.13540Rs.250/-
3Rs.13540 and above but below Rs.16980Rs.300/-
4Rs.16980 and aboveRs.350/-


ശമ്പളപരിഷ്‌കരണം എങ്ങിനെ നടത്താം
ശമ്പളപരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

ഓപ്ഷന്‍ കൊടുക്കല്‍
ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.

1. ഓപ്ഷന്‍ കൊടുക്കല്‍
26.02.2011 മുതല്‍ 6 മാസത്തിനകം ഓപ്ഷന്‍ നിര്‍ബന്ധമായും എഴുതി കൊടുക്കേണ്ടതുണ്ട്. (അനക്‌സ് 2 പേജ് 4 13)

2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
ഓപ്ഷന്‍ തിയ്യതി 26.02.2011 മുതല്‍ ഒരു വര്‍ഷത്തില്‍ കൂടുതലാവാന്‍ പാടില്ല. അങ്ങിനെ വരുമ്പോള്‍ 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാം. (അനക്‌സ് 2 പേജ് 6 26)

3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.
ചിലര്‍ കൂടുതല്‍ തുക പിഎഫില്‍ ലഭിക്കുമെന്നതിനാല്‍ ഓപ്ഷന്‍ നിശ്ചയിക്കും. ചിലര്‍ ബാക്കിയുള്ള സര്‍വ്വീസ് കണക്കിലെടുത്ത് കൂടുതല്‍ ബേസിക് പേ ലഭിക്കുന്ന വിധത്തില്‍ ഓപ്ട് ചെയ്യും. എല്ലാവര്‍ക്കും 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍ക്കുക.

ശമ്പളം പുതുക്കി നിശ്ചയിക്കുമ്പോള്‍

ഓപ്ഷന്‍ എ
1.7.2009 ലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ). ഇതിന്റെ ആകെ തുകയെ എക്‌സിസ്റ്റിങ് എമോളിമെന്റ്‌സ് എന്ന് പറയും. എക്‌സിസ്റ്റിങ് എമോളിമെന്റ്‌സിന്റെ തൊട്ടടുത്ത സ്റ്റേജായി അടിസ്ഥാനശമ്പളം 1.07.2009 മുതല്‍ ഫിക്‌സ് ചെയ്യാം. അടുത്ത ഇംക്രിമെന്റ് തിയതി 1.07.2010 ആയിരിക്കും.
ഓപ്ഷന്‍ ബി
1.07.2009 ന് ശേഷമുള്ള അടുത്ത ഇംക്രിമെന്റ് തിയതിയിലേക്ക് നിശ്ചയിക്കാം. അപ്പോഴും മേല്‍പറഞ്ഞതുപോലെ ഫിക്‌സ് ചെയ്യാം. ഇംക്രിമെന്റ് തിയതിയിലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ).
ഓപ്ഷന്‍ സി
ഇതുപോലെ അതിനടുത്ത ഇംക്രിമെന്റ് തിയതിയിലേക്കും നിശ്ചയിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ തിയതികളില്‍ ഫിക്‌സ് ചെയ്ത് നോക്കി കൂടുതല്‍ ലാഭകരമേതെന്ന് തീരുമാനിച്ച് വേണം ഓപ്ഷന്‍ നല്‍കാന്‍. ഓര്‍ക്കുക ഒരിക്കല്‍ നല്‍കിയ ഓപ്ഷന്‍ റദ്ദ് ചെയ്യാനോ പുതുതായി നല്‍കാനോ പ്രോവിഷനില്ല.

ചില ഉദാഹരണങ്ങള്‍
ഉദ്യോഗപ്പേര്H.S.Aസര്‍വീസില്‍ പ്രവേശിച്ച തീയതി05-06-2006ഇന്‍ക്രിമെന്റ് തീയതി*01-06-2009അടിസ്ഥാനശമ്പളം (1-7-2009 ല്‍ )899064 % ഡി.എ5754
ഫിറ്റമെന്റ്1000സര്‍വ്വീസ് വെയിറ്റേജ് (3 year)** (3x0.5)% of Basic pay135ആകെ15879പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക)16180* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതി മാറി ജൂലൈ 1 ആയി
** സര്‍വീസ് കാലം 5-6-2006 മുതല്‍ 1-7-2009 വരെ 3 വര്‍ഷം


(താഴെ നല്‍കിയിരിക്കുന്നത് എട്ടു വര്‍ഷം സര്‍വ്വീസുള്ള മറ്റൊരു അധ്യാപകന്റെ ശമ്പളം ഫിക്സ് ചെയ്യുന്ന രീതിയാണ്. ഈ അധ്യാപകന് 2009 ല്‍ ഗ്രേഡ് ലഭിക്കുന്നതിനാല്‍ രണ്ട് തരത്തിലും ഫിക്സ് ചെയ്തു നോക്കണം. ഗ്രേഡിന് മുമ്പ് ഫിക്സ് ചെയ്യുന്ന രീതിയും ഗ്രേഡിനു ശേഷം ഫിക്സ് ചെയ്യുന്ന രീതിയും. ഇത് രണ്ടു കേസുകളാക്കി തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.
കേസ് 1 : ഗ്രേഡിനു മുമ്പ് ഫിക്സ് ചെയ്യുന്നു. എന്നിട്ട് ഗ്രേഡ് വാങ്ങുന്നു.
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 03-08-2001
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-07-2010
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 9390
64 % ഡി.എ 6010
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (7 year)** (7x0.5)% of Basic pay 329
ആകെ 16729
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16980
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതി മാറി ജൂലൈ 1 ആയി
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-7-2009 വരെ 7 വര്‍ഷം
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
പുതുക്കിയ അടിസ്ഥാന ശമ്പളം 16980
ഇതിനു മുകളിലെ രണ്ട് ഇന്‍ക്രിമെന്റ് 440 + 440 880
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
17860


കേസ് 2 : പഴയ ശമ്പളത്തില്‍ 3-8-2009 വരെ കാത്തിരുന്ന് ഗ്രേഡ് വാങ്ങുന്നു. അതിനു ശേഷം ഫിക്സ് ചെയ്യുന്നു.
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
അടിസ്ഥാന ശമ്പളം (3-8-2009 ല്‍ ) 9390
പഴയ സ്കെയിലിലെ രണ്ട് ഇന്‍ക്രിമെന്റ് 200 + 240 440
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
9830
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-08-2010
അടിസ്ഥാനശമ്പളം (3-8-2009 ല്‍ ) 9830
64 % ഡി.എ 6291
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (8 year)** (8 x 0.5)% of Basic pay 393
ആകെ 17514
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 17860
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതിക്ക് ആഗസ്റ്റ് 3 വരെ കാത്തിരിക്കുന്നു.
** സര്‍വീസ് കാലം 3-8-2001 മുതല്‍ 3-8-2009 വരെ 8 വര്‍ഷം

ഈ അധ്യാപകന് ഗ്രേഡിനു മുമ്പ് (കേസ് 1) പേ ഫിക്സ് ചെയ്യുന്നതാണ് ഗുണം. കാരണം, അദ്ദേഹം ശമ്പളവര്‍ദ്ധനവിനു വേണ്ടി ഒരു മാസം കൂടി കാത്തിരിക്കണം. ആ കാലയളവിലെ തുക നഷ്ടമാണല്ലോ.

Pay fixation Software Final version 1.1
(Including Statement and Option form) 
by Anirudhan Nilamel (Windows based)


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment