പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് സംഘം പാവറട്ടി തീര്‍ഥകേന്ദ്രത്തിലെത്തി. തൃശൂര്‍ റൂറല്‍ എസ്പി എം. പത്്മനാഭന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ശശിധരന്, പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്കായി എത്തിയത്.
വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ്, ട്രസ്റ്റി എം.പി. ജറോം, ഡേവിസ് പുത്തൂര്‍, തോമസ് പള്ളത്ത്, ആന്റണി വെള്ളറ, സേവ്യാര്‍ കുറ്റിക്കാട്ടില്‍ തുടങ്ങിയവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!