തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി. അരിയും പലചരക്കും പച്ചക്കറി സാധനങ്ങളും ഭൂരിഭാഗവും കലവറയില്‍ എത്തിക്കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ മാങ്ങ അച്ചാര്‍ തയാറാക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന് കലവറയിലെ ഊട്ടുതിരുനാളിനുള്ള സാധനങ്ങള്‍ ആശീര്‍വദിച്ചു. ചോറ്, സാന്പാര്, ഉപ്പേരി, അച്ചാര്‍ എന്നിവയടങ്ങുന്നതാണ് നേര്‍ച്ചസദ്യ.പെരുവല്ലൂര്‍ സ്വദേശി സമുദായ മഠത്തില്‍ വിജയനാണ് ഊട്ടുസദ്യയുടെ പ്രധാന ചുമതല. ശനിയും ഞായറുമായി ഒന്നര ലക്ഷത്തിലേറെ ഭക്തജനങ്ങള്‍ നേര്‍ച്ചയൂട്ടിന് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടല്‍. സദ്യക്കായി 175 ചാക്ക് അരിയും 2000 കിലോ മാങ്ങയും 1900 കിലോ കായയും കലവറയിലെത്തി. തീര്‍ഥ കേന്ദ്രത്തിലെ ഊട്ടുതിരുനാളിനുള്ള അരിവയ്പ്പിന് നേതൃത്വം കൊടുക്കുന്നത് പാവറട്ടി സ്വദേശി ചേന്ദംകര വീട്ടില്‍ ഗോപിയാണ്.
നാളെ രാവിലെ 10നുള്ള ദിവ്യബലിക്കും നൈവേദ്യ പൂജയ്ക്കും ശേഷം പ്രധാന ബലി പീഠത്തില്‍ നേര്‍ച്ചസദ്യ വികാരി ഫാ. നോബി അന്പൂക്കന് ആശീര്‍വദിക്കും. തുടര്‍ന്ന് ഊട്ടുസദ്യ.
ഊട്ടുസദ്യ ഞായറാഴ്ച മൂന്നുവരെ തുടരും. നേര്ച്ചസദ്യയില് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അരി, അവില്, ചോറ്, പാക്കറ്റുകളും ലഭിക്കും.
പാരിഷ് ഹാളില്‍ ഊട്ടുതിരുനാള് ഏറ്റു കഴിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി കണ്‍വീനര്‍ വര്‍ഗീസ് തെക്കക്കര അറിയിച്ചു.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!