നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന യാതൊരു നിര്‍ദേശവും ധനവകുപ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി. ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജൂലൈ നാലിലെ മന്ത്രിസഭായോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ധന സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള സം സ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാണെന്നും ആ സമ്പ്രദായം ആവശ്യമെങ്കില്‍ ഇവിടെയും അനുവര്‍ത്തിക്കാമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായിപ്പോലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെപ്പറ്റി യാതൊരു നിര്‍ദേശവും മന്ത്രിസഭ കൈക്കൊണ്ടിട്ടില്ല. ധനവകുപ്പിന് ഇക്കാര്യത്തില്‍ ഏകപക്ഷീയമായ യാതൊരു നിലപാടുമില്ലെന്നും ധനമന്ത്രി അറിയിച്ചു.