pavaratty by election 2013

യു.ഡി.എഫ്. ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ മൂന്നാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ 73.2 ശതമാനം പോളിങ്. കനത്ത പോലീസ് ബന്തവസ്സിലാണ് വോട്ടെടുപ്പ് നടന്നത്. 50 പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ് 'എ', 'ഐ' വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രണ്ട് ചേരികളിലായാണ് യു.ഡി.എഫ്. മത്സരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയടക്കം മൂന്ന് സ്ഥാനാര്‍ത്ഥികളും ശക്തമായ പ്രചാരണമാണ് വാര്‍ഡില്‍ കാഴ്ചവെച്ചത്. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നെങ്കിലും ഒന്നരയോടെ 65 ശതമാനമായി. 942ല്‍ 688 വോട്ടുകള്‍ പോള്‍ ചെയ്തു. ബാലറ്റ് പെട്ടികള്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. 22ന് പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. ദേശീയ പൊതുപണിമുടക്കിനെ തുടര്‍ന്നാണ് ബുധനാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

إرسال تعليق