മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളിലെ മത്സരപരീക്ഷ എഴുതുന്ന യുവജനങ്ങള്‍ക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പ് തൃശ്ശൂരില്‍ പരിശീലനകേന്ദ്രം തുടങ്ങുന്നു. പി.എസ്.സി., യു.പി.എസ്.സി., ബാങ്കിങ് പരീക്ഷകളെഴുതുന്ന മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനം. തൃശ്ശൂര്‍ ശക്തന് ബസ്സ്റ്റാന്‍ഡിനടുത്തുള്ള എം.ഐ.സി. പള്ളിയിലെ ഗൈഡന്‍സ് സെന്ററിലാണ് ക്ലാസ്. കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം 18ന് മൂന്നിന് ന്യൂനപക്ഷ ക്ഷേമ - നഗര വികസന കാര്യമന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!
