വൊക്കേഷണല്‍ എക്‌സ്‌പോ തുടങ്ങി




തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ പങ്കെടുക്കുന്ന 'വൊക്കേഷണല്‍ എക്‌സ്‌പോ' ചേര്‍പ്പ് ഗവ. സ്‌കൂളില്‍ തുടങ്ങി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ് അധ്യക്ഷയായി. അസി. ഡയറക്ടര്‍ ഡോ. ലീന രവിദാസ്, സെലീന രാജന്‍, ലില്ലി ഔസേപ്പ്, ഇ.വി. ഉണ്ണികൃഷ്ണന്‍, ടി.കെ. വസന്ത, പി.ആര്‍. ശ്രീജിത്ത്, എം. ജസീല, ടി.ആര്‍. ഷീജ എന്നിവര്‍ പ്രസംഗിച്ചു. 80-ഓളം ടീമുകളിലായി നാനൂറോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിക്കുന്ന ഉല്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ട്. 63 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. മേള വ്യാഴാഴ്ച സമാപിക്കും. ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment