ടിസിഎസ് അടുത്ത വര്‍ഷം 25,000 പേരെ നിയമിക്കും

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അടുത്ത സാമ്പത്തിക വര്‍ഷം 25,000 പുതുമുഖങ്ങളെ നിയമിക്കും. ടിസിഎസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഈ വര്‍ഷം 45,000 പേരെ നിയമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതിനോടകം 50,000 പേരെ നിയമിച്ചുകഴിഞ്ഞു. 2014-15 കമ്പനിയെ സംബന്ധിച്ചടത്തോളവും ഐടി മേഖലയെ സംബന്ധിച്ചടത്തോളവും വളര്‍ച്ചയുടെ വര്‍ഷമായിരിക്കും. ഇതിനുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ടിസിഎസ്. ഇന്‍ഷുറന്‍സ്, ഫാര്‍മ, റീട്ടെയില്‍ , ധനകാര്യ സേവനം എന്നീ മേഖലകളില്‍ ശക്തമായ വിപണിയുണ്ടാവുമെന്നാണ് പ്രതീക്ഷ.

മൊബിലിറ്റി, ക്ലൗഡ്, സോഷ്യല്‍ മീഡിയ, ബിഗ് ഡാറ്റ, അനാലിറ്റിക്‌സ് തുടങ്ങിയ ഡിജിറ്റല്‍ മേഖലകളില്‍ അനന്തസാധ്യതയാണ് കമ്പനി മുന്നില്‍ കാണുന്നതെന്നും ടിസിഎസ് സിഇഒ പറഞ്ഞു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment