സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടി ഹെല്‍പ്പ് ലൈന്‍

യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പ് രംഗത്തിറങ്ങുന്നു. ഇതിനായി ജില്ലയില്‍ മൂന്ന് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ക്രമീകരിച്ചു.

തൃശ്ശൂര്‍, വടക്കാഞ്ചേരി മേഖലയില്‍ ഉള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 85476 39108.
ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിലുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 82817 86087.
കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ മേഖലയിലുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 82817 86086.


 പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് പരാതി ബോധിപ്പിക്കാം. മൂന്ന് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ആ വിവരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ അറിയിക്കാം. നമ്പര്‍: 85476 39000.
PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment