Quaterly TDS - പിഴകള്‍ റദ്ദാക്കി

Unknown





Download CBDT Circular

2012-13 സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും Quarterly E-TDS ഫയല്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്കെടുത്തിരുന്നില്ല. ഫയല്‍ ചെയ്യാന്‍ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്നും സര്‍ക്കുലര്‍ ഇറങ്ങി. ഇതും ആരും ചെവിക്കൊണ്ടില്ല. അവസാനം ഭീമമായ തുകകള്‍ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസ് വന്നപ്പോഴാണ് പലരും ഞെട്ടിയത്. പിന്നീട് ഇത് എങ്ങനെ പരിഹരിക്കും എന്നാലോചിച്ച് പരക്കം പാച്ചിലായി. ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തി. എന്തായാലും ഇത്തരക്കാര്‍ക്ക് ഒരു ചെറിയ ആശ്വാസമായി CBDT മാര്‍ച്ച് 6 ന് ഒരു സര്‍ക്കുലര്‍ ഇറക്കി. അതായത് 2012-13 വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ നാലാം ക്വാര്‍ട്ടര്‍ വരെയും 2013-14 ലെ ഒന്നാം ക്വാര്‍ട്ടര്‍ മുതല്‍ മൂന്നാം ക്വാര്‍ട്ടര്‍ വരെയുമുള്ള ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതിനുള്ള സമയം 2014 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. അതായത് ഇതു വരെ ടി.ഡി.എസ് ഫയല്‍ ചെയ്യാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുന്നു. അതോടൊപ്പം ഇതു വരെ വൈകി ടി.ഡി.എസ് ഫയല്‍ ചെയ്തതിന് പിഴ അടയ്ക്കുന്നതിന് നോട്ടീസ് കൈപ്പറ്റിയവരെ തല്‍കാലം അത് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി. ഈ ആനുകൂല്യം ഈ ഒറ്റത്തവണത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് എല്ലാ ഗവണ്‍മെന്‍റ് ഡിഡകടര്‍മാരും ഇന്നു തന്നെ 2012-13 ലെയും 2013-14 ലെയും ടി.ഡി.എസ് ഫയല്‍ ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങുക. ഇത് അവസാന അവസരമാണ്. ഇനിയും വൈകിച്ച് പിഴ വന്നാല്‍ നിര്‍ബന്ധമായും അടക്കേണ്ടി വരും. മറ്റൊരു വിഷമകരമായ കാര്യം പിഴ അടക്കാന്‍ നോട്ടീസ് വന്ന ഉടനെ ചാടിക്കയറി പിഴ അടച്ചു കഴിഞ്ഞവര്‍ക്ക് അത് ഒരിക്കലും തിരിച്ചു നല്‍കുന്നതല്ല എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ