കായികപരിശീലനം തുടങ്ങി

സെന്റ്. ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് അവധിക്കാല കായി പരിശീലനം തുടങ്ങി. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് ഒരുമാസം നീളുന്ന പരിശീലനം. ദേശീയ ഫുട്‌ബോള്‍ താരം ടി.ജി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഫ്രാന്‍സിസ് സേവ്യര്‍, ഫാ. പോള്‍ പള്ളിക്കാട്ടില്‍, സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി വി.എസ്. സെബി, കായികാധ്യാപകന്‍ ജോബി ജോസ്, സജിത്ത് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 ഫുട്‌ബോളില്‍ എന്‍. കബീറും ക്രിക്കറ്റില്‍ ജോബി ജോസും ബാസ്‌കറ്റ് ബോളില്‍ എം.പി. ഷാജനുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment