പാവപ്പെട്ടവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ആരോഗ്യരംഗത്ത് സുരക്ഷിതത്വവും സ്വാശ്രയത്വവും നേടിക്കൊടുക്കുന്നതിനായി രാജീവ്ഗാന്ധി റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടപ്പിലാക്കുന്ന രാജീവ്ഗാന്ധി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21നാരംഭിക്കും. 30 വരെ അമല ആസ്​പത്രിയില്‍ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അച്ഛന്‍, അമ്മ, മൂന്നുമക്കള്‍ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെ പ്രതിവര്‍ഷം 75,000 രൂപ വരെയുള്ള ചികിത്സാ സഹായമാണ് അമല ആസ്​പത്രിയുടെ സംയുക്ത സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിവഴി ലഭിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്ന കുടുംബം 500 രൂപ ഗുണഭോക്തൃവിഹിതം രജിസ്‌ട്രേഷന്‍ സമയത്ത് അടയ്ക്കണം. ജൂണ്‍ 1 മുതല്‍ മെയ് 31 വരെയാണ് സൗജന്യമായ ചികിത്സ അമല ആസ്​പത്രിയില്‍ ലഭ്യമാകുക.

3 വയസ്സുമുതല്‍ 70 വയസ്സുവരെയാണ് അംഗങ്ങള്‍ക്കുള്ള പ്രായപരിധി.

രജിസ്‌ട്രേഷന്‍ സമയത്ത് റേഷന്‍കാര്‍ഡിലെ പേരുവിവരം അടങ്ങിയ പേജിന്റെ പകര്‍പ്പ് ഹാജരാക്കണം. ഓരോ കുടുംബത്തിനു പുറമെ സ്വയം സഹായസംഘങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق