പുറപ്പാടിന്റെ ദൃശ്യാവിഷ്‌കാരം ചരിത്രമായി

സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശ്വാസോത്സവ ധ്യാന കണ്‍വെന്‍ഷന് സമാപനം കുറിച്ച് നടത്തിയ പഴയ നിയമത്തിലെ പുറപ്പാടിന്റെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ദൃശ്യാവിഷ്‌കാരം ചരിത്രസംഭവമായി. ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിട്ടവരില്‍ ചിറ്റാട്ടുകര ഇടവകയിലെ കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സ് പിന്നിട്ടവര്‍ വരെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നടന്നുവരുന്ന വിശ്വാസോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള പഴയ നിയമത്തിന്റെ പുറപ്പാടിന്റെ ചരിത്രം പുനഃസൃഷ്ടിക്കുവാന്‍ ഇടവക അംഗങ്ങള്‍ തയ്യാറെടുത്തതിന്റെ വിജയമായിരുന്നു ഞായറാഴ്ച വൈകീട്ട് ദേവാലയ തിരുമറ്റത്തു നടന്ന പുറപ്പാടിന്റെ വര്‍ണ്ണക്കാഴ്ചയുടെ ദൃശ്യാവിഷ്‌കാരം. ഒട്ടകം, കുതിര, കഴുത, പശു, ആടുമാടുകള്‍ തുടങ്ങിയ ധാരാളം വളര്‍ത്തുമൃഗങ്ങളും ഇടവകാംഗങ്ങളോടൊപ്പം ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്തു. 9 ഗോത്രങ്ങള്‍ക്കുള്ള കൂടാരങ്ങള്‍ ഉള്‍പ്പെട്ട 25000 ചതുരശ്ര അടിയില്‍ പ്രത്യേകം തയ്യാറാക്കിയ 15ഓളം വേദികളിലായാണ് ഈ പുതുമയാര്‍ന്ന ദൃശ്യാവിഷ്‌കാരം ഒരുക്കിയത്.
സീരിയല്‍ ആര്‍ട്ടിസ്റ്റ് ജിന്റോ തെക്കിനിയത്താണ് പുറപ്പാടിന്റെ സംവിധായകന്‍.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق