വൊക്കേഷണലിലെ എ പ്ലസ് തിളക്കങ്ങള്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരിലെ അഞ്ചില്‍ മൂന്ന് പേരും തൃശ്ശൂരിന്റെ താരങ്ങള്‍. നടവരമ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദര്‍ശ്, ആളൂര്‍ എസ്.എന്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനീസ് മുഹമ്മദ്, ആര്യംപാടം സര്‍വ്വോദയം വൊക്കേഷണല്‍ സ്‌കൂളിലെ എന്‍.എച്ച്. ഹരിത എന്നിവരാണ് എ പ്ലസിന്റെ തിളക്കത്തിലുള്ളത്. കര്‍ണ്ണാടകയിലെ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് നടവരമ്പ് സ്‌കൂളിലെ ആദര്‍ശിന് മുഴുവന്‍ എ പ്ലസുമായി പരീക്ഷാഫലം എത്തുന്നത്. മാള മടത്തുംപടിയില്‍ പുതിയേടത്ത് സുരേഷ് കുമാറിന്റെയും പ്രമീളയുടെയും രണ്ടാമത്തെ മകനാണ് ആദര്‍ശ്. 

 മാത്തമാറ്റിക്‌സ് ഇല്ലാത്ത ബയോളജി സയന്‍സ് കോഴ്‌സായ ഡൊമസ്റ്റിക് നഴ്‌സിങ്ങിലാണ് ആളൂര്‍ എസ്.എന്‍. സ്‌കൂളിലെ അനീസ് മുഹമ്മദിന്റെ ഹയര്‍ സെക്കന്‍ഡറി പഠനം. ചാലക്കുടിക്ക് സമീപം ചൗക്കയില്‍ നടുക്കുഴിയില്‍ മുഹമ്മദ് കോയയുടെയും ബിന്ദുവിന്റെയും മകനാണ് അനീസ്. 

സര്‍വ്വോദയം സ്‌കൂളിലെ ഹരിതയുടെ വിജയം അമ്പലപുരത്തിന്റെയും ആര്യംപാടത്തിന്റെയും തിളക്കം വര്‍ധിപ്പിക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്ങിലായിരുന്നു പഠനം. അമ്പലപുരം നമ്പ്രത്ത് ഹരിദാസിന്റെയും ഉഷാകുമാരിയുടെയും മകളാണ് ഹരിത. ഹരിദാസ് നാട്ടിലെ കൂലിപ്പണിക്കാരനാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق