പച്ചമാങ്ങ പ്രദര്‍ശനം കൗതുകമായി.

എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളില്‍ നടന്ന കേരളത്തിലെ വിവിധ തരം പച്ചമാങ്ങകളുടെ പ്രദര്‍ശനം കൗതുകമായി. നാടന്‍ മാങ്ങകളായ വെളുത്ത മൂവാണ്ടന്‍, കറുത്ത മൂവാണ്ടന്‍, വളോര്‍, ചപ്പിക്കുടിയന്‍, ചന്ദ്രക്കാരന്‍, കോമാങ്ങ, സിന്ദൂരം, ഒട്ടുമാവിനങ്ങളായ മല്‍ഗോവ, നീലന്‍, അല്‍ഫോണ്‍സ്, ബംഗനപ്പള്ളി, കാട്ട്പ്പാടി, ജഹാഗീര്‍ എന്നിവയോടൊപ്പം വിദേശ മിഷനറിമാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച സിന്ദൂരി, പ്രിയോര്‍, തേങ്ങമാങ്ങ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. എല്ലാ സീസണിലും മാങ്ങ തരുന്ന ഇനങ്ങളായ തായ്‌ലാന്‍ഡ് മാങ്ങ, കൊളമ്പ് മാങ്ങ, പേരക്ക രുചിയുള്ള മാങ്ങ എന്നിവയും പ്രദര്‍ശനത്തിലെ വൈവിധ്യങ്ങളായി. ഇതിനുപ്പുറമേ ഉപ്പുമാങ്ങയിനങ്ങളായ ആയിരം മാങ്ങ, ചുണയന്‍, പുളിയന്‍, പേന്‍ തെറിപ്പന്‍, നൂറു കടുകന്‍, ചകിരിയാന്‍ തുടങ്ങിയ അമ്പതോളം ഇനങ്ങളും പ്രദര്‍ശിപ്പിച്ചു.

 സ്‌കൂളിലെ ഹരിതസേന, ഗ്രീന്‍ ഹാബിറ്റേറ്റ് പ്രവര്‍ത്തകരുടേയും ആര്‍.പി. മൊയ്തൂട്ടി ഫൗണ്ടേന്റെയും സഹകരണത്തോടെയാണ് പച്ചമാങ്ങകളുടെ പ്രദര്‍ശനം നടത്തിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയും സൈനികനുമായ ഇസഹാഖ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സി.എല്‍. ജേക്കബ് അധ്യക്ഷനായി. എന്‍.ജെ. ജെയിംസ്, ബൈജു ആന്റോ, ഷാജു ബാസ്റ്റിയന്‍, മിനി പീറ്റര്‍, ലതിക ഒ.വി. എന്നിവര്‍ നേതൃത്വം നല്‍കി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment