ഇരിങ്ങാലക്കുട:</b> ഭക്ഷ്യസുരക്ഷ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഒരു കലാലയംകൂടി പച്ചപ്പിലേയ്ക്ക് തിരിയുന്നു. കാവലും കരുതലും ഇവിടെയും വേണമെന്നറിഞ്ഞ് പോലീസും ഒപ്പം അണിചേരുന്നു. വിഷവിമുക്ത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുടയില്‍ പൊന്നുവിളയിക്കാന്‍ സെന്റ് ജോസഫ്‌സ് വനിതാകോളേജും പോലീസുമാണ് കൈകോര്‍ത്തിരിക്കുന്നത്. <br>
കാമ്പസ്സിലും പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലും ഗ്രോ ബാഗുകളിലും അല്ലാതെയുമായി പച്ചക്കറികൃഷി ആരംഭിക്കുകയാണ്. വരുന്ന ഓണക്കാലത്ത് വിഷമില്ലാത്ത സദ്യയുണ്ണാന്‍ കഴിയണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം പോലീസും രണ്ടായിരം ഗ്രോബാഗുകളില്‍ കൃഷി ചെയ്യും. പദ്ധതിയുടെ തുടര്‍ച്ചയെന്നോണം തൃശ്ശൂര്‍ എസ്.പി.യുടെ ക്യാമ്പ് ഓഫീസിലും ഗ്രോ ബാഗുകളില്‍ കൃഷി ആസൂത്രണം ചെയ്തുകഴിഞ്ഞു.<br>
മനസ്സില്‍ നിത്യഹരിതമായി സൂക്ഷിക്കുന്ന പാട്ടുകള്‍ പാടിക്കൊണ്ട് പോലീസ് ഓര്‍ക്കസ്ട്ര ഉദ്ഘാടനച്ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട സി.ഐ. ടി.എസ്. സിനോജ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സി. ക്രിസ്റ്റി അദ്ധ്യക്ഷയായി. കോ-ഓര്‍ഡിനേറ്റര്‍ ലിറ്റി ചാക്കോ, ഗ്രീന്‍ പുല്ലൂര്‍ സംരംഭത്തിന്റെ അമരക്കാരന്‍ ജോസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു