ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്ക് തുടക്കം

 കോളേജ്-സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങി. പാവറട്ടി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതിയായ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് നടപ്പാക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിനായി സ്‌കൂളുകളിലും കാമ്പസുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.

ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസ് പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നടത്തി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലീം അധ്യക്ഷനായി. ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ ബോധവല്‍ക്കരണ ക്‌ളാസെടുത്തു. പാവറട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ ബിനു ഡേവിഡ്, അനൂപ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment