the Brilliant Konon's

ഒരുകൂട്ടം പ്രാവുകള്‍ ഒരു ക്ഷേത്രത്തിന്‍റെ മേല്‍കൂരയില്‍ സസുഖം വാഴുമ്പോഴാണ് ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.

ഇനിയെങ്ങോട്ട് മാറുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത കൃസ്തൃന്‍ പള്ളി കണ്ടത്.

പ്രാവുകള്‍ ഒന്നിച്ച് കൃസ്തൃന്‍ പള്ളിയുടെ മേല്‍ക്കുരയില്‍ താവളമുറപ്പിച്ചൂ.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കൃസ്തുമസ് അടുത്തെത്തി.
പള്ളിക്ക് മോടികൂട്ടാനുള്ള പണിയാരംഭിച്ചു.

ഇനിയെവിടേക്ക് എന്ന് ചിന്തിച്ച പ്രാവുകള്‍ അടുത്തുകണ്ട മുസ്ലിംപള്ളി താവളമാക്കാന്‍ തീരുമാനിച്ചു.

സുഖമായികഴിയുമ്പോഴാണ് റംസാന്‍ കടന്നുവന്നത്.മുസ്ലീം പള്ളിയില്‍ പുതുവര്‍ണ്ണങ്ങള്‍ പൂശാന്‍ തുടങ്ങി.
പ്രാവുകള്‍ വീണ്ടൂം തങ്ങളുടെ ആദൃ വാസസ്ഥലമായ അമ്പലത്തിനുമുകളിക്ക് തന്നെ തിരിച്ചുവന്നു.
ഒരു ദിവസം അമ്പലത്തിനു മുന്നിലെ റോഡില്‍ ആളുകള്‍ പരസ്പരം പോരാടുന്നതുകണ്ട കുഞ്ഞുപ്രാവ് തള്ളപ്രാവിനോട് ചോദിച്ചു.
അവരാരണ്?
അമ്മക്കിളി പറഞ്ഞു:- 'ഇവര്‍ മനുഷൃര്‍- അമ്പലത്തില്‍ പോകുന്നവരെ ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നു.
ചര്‍ച്ചില്‍ പോകൂന്നവരെ കൃസ്തൃന്‍ എന്നാണ് വിളിക്കുന്നത്.
മോസ്കില്‍ പോകുന്നവരെ മുസ്ലീങ്ങളെന്നും.
കുഞ്ഞുക്കിളി ചോദിച്ചു:-
'അതെന്താ അമ്മേ അങ്ങിനെ? നമ്മള്‍ അമ്പലത്തിന്‍റെ മുകളിലായിരുന്നപ്പോഴും മോസ്കിനുമുകളില്‍ പാര്‍ത്തപ്പോഴും പ്രാവുകള്‍ തന്നെയായിരുന്നീല്ലേ?
ചര്‍ച്ചിന്‍റെ മുകളില്‍ സുഖമായികഴിഞ്ഞപ്പോഴുംനമ്മള്‍ അറിയപ്പെട്ടിരുന്നത് പ്രാവുകള്‍ എന്ന പേരില്‍ തന്നെയായിരുന്നില്ലേ?
എന്തേ ഇവരെ മനുഷൃര്‍ എന്ന് വീളിച്ചുകൂടാ?
അമ്മ പ്രാവ് മറുപടി നല്‍കി
' നമ്മള്‍ ഇവിടെയുള്ള പ്രാവുകള്‍ക്കെല്ലാം ദൈവമെന്തന്ന് കൃതൃമായറിയുന്നതുകൊണ്ട് നമ്മള്‍ ഒരുമയോടെ സുഖമായി ജീവീച്ചു പോകുന്നു.
ഭുമീയീലെ ഏറ്റവും ബുദ്ധീയുള്ളവരെന്ന് അഹങ്കരിക്കുന്ന മനുഷൃര്‍ക്കാകട്ടെ ദൈവമെന്നത് എന്തെന്ന് ഇനിയും മനസ്സിലാകാത്തതുകൊണ്ട് അവര്‍ പരസ്പരം പോരാടി ജീവിതം കളഞ്ഞുകൊണ്ടേയിരിക്കൂന്നു...!!!

Elizabeth Taylor എഴുതിയ "the Brilliant Konon's" എന്ന പുസ്തകത്തിൽ നിന്ന്.....

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ