ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളം

ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളത്ത് ഒരുക്കങ്ങള്‍ തുടങ്ങി. എട്ട് വര്‍ഷത്തിന് ശേഷമാണ് റവന്യൂ കലോത്സവത്തിന് കുന്നംകുളം വേദിയാകുന്നത്.
ജനകീയ പങ്കാളിത്തത്തോടെയും പരാതികള്‍ക്ക് അവസരം നല്‍കാതെയും കലോത്സവം നടത്താനാണ് തീരുമാനം.
കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സംസ്‌കൃതം, അറബിക് കലോത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ എട്ട് സ്‌കൂളുകളിലായി 14 വേദികളുണ്ടാകും. ബോയ്‌സ് സ്‌കൂളിന്റെ സീനിയര്‍ ഗ്രൗണ്ടില്‍ പ്രത്യേകം വേദിയൊരുക്കും.
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറളയം ബി.സി.ജി.എച്ച്.എസ്.എസ്., ചിറളയം എച്ച്.സി.സി.ജി.യു.പി.എസ്., ഗവ. അന്ധവിദ്യാലയം, ഗവ. ബധിരവിദ്യാലയം എന്നിവയും കലോത്സവത്തിന്റെ പങ്കാളികളാകും.
ജനുവരി നാല് മുതല്‍ ഏഴ് വരെയാണ് കലോത്സവം. 201 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കര്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി, പി.എം. സുരേഷ്, ഷേര്‍ളി ദിലീപ്കുമാര്‍, മീന ശലമോന്‍, എന്‍.ആര്‍. മല്ലിക, പി. സച്ചിദാനന്ദന്‍, ഐ. മുഹമ്മദ്, ടി. രാജഗോപാലന്‍, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment