സ്‌കൂള്‍ ലൈബ്രറികളില്‍ പുസ്തകം വാങ്ങല്‍ : ഗ്രന്ഥകര്‍ത്താക്കളില്‍ നിന്നും പ്രസാധകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍ എന്നിവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. പരിഷ്‌കരിച്ച പാഠ്യപദ്ധതി അനുസരിച്ച് കുട്ടികള്‍ക്ക് പ്രോജക്ട്, സെമിനാര്‍, അസസ്‌മെന്റുകള്‍ എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നട, അറബി, ഉറുദു ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കഥ, കവിത, നോവല്‍, ജീവചരിത്രം, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വ്യാകരണം, പൊതുവിജ്ഞാനം, നിഘണ്ടു, സയന്‍സ്, കമ്പ്യൂട്ടര്‍, വിദ്യാഭ്യാസ സംബന്ധമായവ, സ്‌പോര്‍ട്‌സ് തുടങ്ങിയവ പരിഗണിക്കും. പുസ്തകത്തിന്റെ മുഖവിലയില്‍ നിന്നും പരമാവധി ഡിസ്‌ക്കൗണ്ട് കാണിച്ച് വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ പുസ്തകത്തിന്റെ രണ്ട് പകര്‍പ്പ് സഹിതം ഡിസംബര്‍ ഒന്‍പതിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment