വര്‍ക്ക് ഏരിയ പണിയുമ്പോള്‍ വാസ്തു നോക്കണോ? കാണിപ്പയ്യൂര്‍ പറയുന്നു.


ഗൃഹരൂപകല്‍പനകളില്‍- അടുക്കളയും വര്‍ക്ക് ഏരിയയും രണ്ടും കൂടിയുള്ള പ്ലാനുകളാണ് ഇന്ന് എല്ലാവരും ചെയ്യുന്നത്. മുമ്പ് അംഗങ്ങള്‍ കൂടുതലുള്ള ഗൃഹങ്ങളില്‍ രണ്ടാമതൊരു അടുക്കള അഥവാ വര്‍ക്ക് ഏരിയ ഒരു ആവശ്യമായ ഭാഗം തന്നെയാണ്.
എന്നാല്‍ ഇന്ന് അടുക്കള എന്നത് ഗ്യാസ് മാത്രം വെച്ച് അലങ്കരിച്ച രീതിയിലും വര്‍ക്ക് ഏരിയ എന്നത് ഉപയോഗിക്കുന്ന അടുക്കളയും ആയി മാറിയ സാഹചര്യത്തില്‍ വര്‍ക്ക് ഏരിയയുടേയും, ഭക്ഷണം പാകം ചെയ്യുന്ന സ്ഥാനത്തിനും വളരെ അധികം പ്രാധാന്യമുണ്ട് എന്ന് പറയാം.
ഗൃഹത്തിന്റെ ഒരു ചതുരമായി സങ്കല്‍പിച്ചാല്‍ അതിന്റെ വടക്കു കിഴക്കെ മൂലയിലാണ് അടുക്കള ക്രമീകരിക്കുന്നത് എങ്കില്‍ വര്‍ക്ക് ഏരിയ അടുക്കളുടെ കിഴക്കോ അല്ലെങ്കില്‍ വടക്കോ വശങ്ങളില്‍ ക്രമീകരിക്കാവുന്നതാണ്.
എന്നാല്‍ അടുക്കള വടക്കുപടിഞ്ഞാറ് ഭാഗത്താണ് എങ്കില്‍ വര്‍ക്ക് ഏരിയ അടുക്കളയുടെ പടിഞ്ഞാറ് വശത്ത് മാത്രം കൊടുക്കുകയും ഭക്ഷണം പാകം ചെയ്യുന്നത് വടക്കേ അറ്റത്ത് വടക്കോട്ടോ, കിഴക്കോട്ടോ തിരിഞ്ഞ് നിന്ന് ചെയ്യുന്നവിധത്തിലും ആകുക.
അതുപോലെ തന്നെ അടുക്കള തെക്കുകിഴക്ക് ഭാഗത്ത് ആണെങ്കില്‍ വര്‍ക്ക് ഏരിയ സ്ഥാനം അടുക്കളയുടെ തെക്ക് ഭാഗത്ത് മാത്രം കൊടുക്കുകയും ഭക്ഷണം പാകം ചെയ്യുന്നത് കിഴക്ക് തിരിഞ്ഞ് ചെയ്യുന്നതും വാസ്തു ശാസ്ത്രമനുസരിച്ച് പാലിക്കേണ്ടതാണ്.
Content Highlight: work area and vaasthu by Kanippayyur Makan Krishnan Namboodiripad
 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ