തുരുമ്പ്‌ പിടിക്കാത്ത സൗഹൃദങ്ങൾ ഇനിയുണ്ടാവട്ടെ

ഇരുമ്പിനേക്കാളും വേഗത്തിൽ തുരുമ്പ്‌ പിടിക്കുന്ന ഒന്നാണിപ്പോൾ മാനുഷിക ബന്ധങ്ങൾ.

ഒരു ചെറിയ ഇടവേളക്കുള്ളിൽ തന്നെ സൗഹൃദങ്ങളും
തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

കൂട്‌ വിട്ട്‌ കൂട്‌ മാറുന്ന പക്ഷികളെ  പോലെ ആളുകൾ ചാടി നടക്കുന്നു.
ഒന്നിലും മനുഷ്യൻ സംതൃപ്തനല്ല,ആരിലും സന്തോഷിക്കാനാവുന്നില്ല.

ഇന്നൊരാൾ നല്ലതെന്ന് തോന്നും,നാളെ മറ്റൊരാൾ.
അങ്ങിനെ മാറിക്കൊണ്ടിരിക്കുന്നു സൗഹൃദങ്ങൾ.

കഴിഞ്ഞ വർഷം നല്ല ചങ്ങാതിമാരായിരുന്നവർ ഇന്ന് കൂടെയുണ്ടോ,അല്ല നമ്മൾ അവർക്കൊപ്പമുണ്ടോ


എത്ര എത്ര പുതിയ മുഖങ്ങൾ വന്നു.
എത്ര വാഗ്ദാനങ്ങൾ, എത്ര കൂടിക്കാഴ്ച്ചകൾ....
പഴയതൊന്നും ആർക്കും വേണ്ടാതാവുന്നു.
അത്‌ കുടുംബ ബന്ധങ്ങളിലും ആയി തുടങ്ങി.

നിസ്സാര കാര്യത്തിന്‌ പിണങ്ങി പോവുന്നു. മിണ്ടാതിരിക്കുന്നു.
വെറുപ്പ്‌ മനസ്സിൽ കൂട്ടി വെയ്ക്കുന്നു.
അങ്ങനെ തീർക്കുന്നു നമ്മുടെ ദിവസങ്ങൾ.

ഇനി എത്ര നാൾ ഇങ്ങനെ... ഒന്നേയുള്ളുവെങ്കിലും കൂടെയുണ്ടാവേണ്ടവർ ഇല്ലെങ്കിൽ വേദന തന്നെയാണ്‌.

തെറ്റിദ്ധരിക്കുന്ന സൗഹൃദങ്ങൾ.. രക്തബന്ധങ്ങൾ.

പറയാനുള്ളത്‌ കേൾക്കാൻ പോലും കൂട്ടാക്കാതെ വെട്ടൊന്ന് മുറി രണ്ടെന്ന വിധിക്കൽ.

നാം മൂലവും മറ്റുള്ളവർ മൂലവും ബന്ധങ്ങൾ നഷ്ടമായവ..

കുറച്ചുള്ളവനും കൂടുതലുള്ളവനും ഒന്നിലും സംതൃപ്തിയില്ല.. ഓട്ടമാണ്‌...
ഒരിക്കൽ ഒന്നുമില്ലാതെ ഓട്ടം നിലക്കുന്നു.

തുരുമ്പിച്ച ഭാഗത്തെ തുരുമ്പ്‌ കളയാതെ പെയ്ന്റ്‌ അടിച്ചാൽ പെട്ടെന്ന് അതിളകി പോകും,
എന്നാൽ ഉരച്ച്‌ മിനുക്കി പ്രൈമറടിച്ച്‌
പെയ്ന്റടിച്ചാലോ ഈട്‌ നിൽക്കും.

അതായത്‌ തിരുത്തുവാനും തിരുത്തപ്പെടുവാനും തയ്യാറായാൽ...നാം മൂലം പൊയ്‌പോയ ബന്ധങ്ങൾ കൂട്ടി വരുത്താം...
തുരുമ്പ്‌ പിടിക്കാത്ത സൗഹൃദങ്ങൾ ഇനിയുണ്ടാവട്ടെ
🙏

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment