പഴമയിൽ കണ്ടെത്തിയ പുതുമ
അപ്പനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന് അനുയോജ്യമായ വീടാണ് 1992ൽ അപ്പച്ചൻ നിർമ്മിച്ചത്. മൂന്ന് ബെഡ് റൂമുകളും സിറ്റ്ഒൗട്ടും, സെൻട്രൽഹാളും ഉൗണുമുറിയും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടുന്ന വീട്. കാലം പിന്നിട്ടതോടെ ആവശ്യങ്ങളും കൂടിവന്നു. മക്കളുടെ വിവാഹത്തോടെ പഴയകാല കൂട്ടുകുടുംബത്തിന്റെ രീതിയിൽ കുഞ്ഞുമുറികൾ കൂട്ടിച്ചേർത്ത് വീട് വിശാലമാക്കി. മക്കളെല്ലാം പറ്റാവുന്നത്ര കാലം ഒരുമിച്ച് തങ്ങളോടൊപ്പം വേണമെന്നായിരുന്നു അപ്പന്റേയും അമ്മയുടേയും ആഗ്രഹം.
അപ്പനും അമ്മയും മൂന്ന് മക്കളും മരുമക്കളും (എല്ലാവരും അദ്ധ്യാപകർ) പേരക്കുട്ടികളും ആയി പതിമൂന്ന് പേർ വീട്ടിൽ നിറഞ്ഞതോടെ വീടിന്റെ ഘടനയിൽ വീണ്ടും മാറ്റം ആവശ്യമായി. ചില്ലറ മാറ്റങ്ങളിലൂടെ മുഴച്ചുപോയ വീടിനെ കാലത്തിനൊത്ത് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു. വീട് മാറ്റത്തെക്കുറിച്ച് ആലോചിച്ചപ്പോൾ താഴെയുളള രണ്ട് അനുജൻമാരും തറവാടിനോട് ചേർന്ന് പുതിയ വീട് വെയ്ക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചു. തറവാട് ഭംഗിയായി നിലനിർത്തേണ്ടത് എന്റെ ചുമതലയായി.
അനിയൻമാരായ (റാഫി & സൈമൺ) രണ്ടുപേരും കണ്ടംപററിരീതിയിൽ പ്ളാൻ തയ്യാറാക്കിയപ്പോൾ എനിയ്ക്കും വീടിന്റെ രൂപഭാവങ്ങൾ കണ്ടംപററി രീതിയിൽ നന്നാക്കിയെടുക്കണമെന്ന് തോന്നി. അനുജൻ സൈമൺ വീടിന്റെ പ്ളാനിംഗിൽ വളരെ തൽപ്പരനായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടിന്റെ പ്ളാനും ഇന്റീരിയറും ഫീസില്ലാതെ തയ്യാറാക്കി നൽകുക അനുജന്റെ ഇഷ്ടവിനോദമാണ്. വീട് നിർമ്മാണത്തിന്റെ നൂതനാശയങ്ങൾ അനുജന് ലഭിച്ചത് വനിതാവീടിന്റെ സ്ഥിരം വായനയിലൂടെ തന്നെയാണെന്ന കാര്യം എനിയ്ക്കറിയാം. വീട്ടിൽ വീട് മാഗസിന്റെ ഇതുവരെയുളള എല്ലാ പതിപ്പുകളും ഞാൻ കണ്ടിട്ടുണ്ട്.
തറവാട് ഏറ്റവും ഭംഗിയാക്കാൻ, അനുജൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയത് എനിക്കേറെ ഇഷ്ടപ്പെട്ടു. പഴയ വീടും മതിലും നിലനിർത്തിക്കൊണ്ട് തന്നെ പരാമധി ഉപയോഗിച്ചുകൊണ്ടു തന്നെയുളള പ്ളാൻ. പഴയ വീടിന്റെ ഗേറ്റ്, നിലത്ത് വിരിച്ച ടൈൽ, ട്രസ്സ് വർക്ക് എന്നിങ്ങനെ എല്ലാം പുതിയ പ്ളാനിൽ ഇടം നേടി. പഴയവ പരാമാവധി പുനരുപയോഗിക്കുന്ന രീതി എന്നെ വല്ലാതെ ആകർഷിച്ചു. ഇടച്ചുമരുകൾ മാറ്റം വരുത്തിയും മുൻവശത്ത് ചില പുതിയ നിർമ്മാണവും പൂർത്തീകരിച്ചതോടെ ആർക്കും ഉൾക്കൊളളാനാവുന്നതിലും ആവിശ്വസനീയമായ മാറ്റം ഉണ്ടായി. മൂന്ന്മാസം കൊണ്ട് ഏറ്റവും ചുരുങ്ങിയ ചിലവിൽ ഏറ്റവും പോസ്റ്റ് മേഡേണായി വീടുനിർമ്മിച്ച ഇൗ രീതി വനിതാവീടിലൂടെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും പാഴ്ചെലവും നമ്മുടെ നിർമ്മാണമേഘലയെ വലയ്ക്കുമ്പോൾ, നിലവിലുളളവയെ സംരക്ഷിച്ച്കൊണ്ടുളള നിർമ്മാണരീതി പ്രോത്സിഹിപ്പിക്കപ്പെടണം.
പ്രതീക്ഷയോടെ
സ്നേഹാദരപൂർവ്വം
ഷാജൻ ജോസ് എൻ
എച്ച.എസ്.എസ്.ടി.
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ
പാവറട്ടി 680507
ഫോൺ :9447828802
നീലങ്കാവിൽ,
പളളിക്കുളം റോഡ്
പാവറട്ടി 680507