Total Pageviews

മാതാപിതാക്കൾ ശ്രദ്ധിക്കുക:

മാതാപിതാക്കൾ ശ്രദ്ധിക്കുക: വൃദ്ധസദനങ്ങളിലേക്ക് നിങ്ങളെ നയിക്കന്നത് നിങ്ങൾ തന്നെയാണ് '


ഒരു രോഗിയെ സന്ദർശിക്കുവാന്‍ ആശുപത്രിയിൽ ചെന്നപ്പോൾ, രോഗിക്ക് ചുറ്റും ബന്ധുക്കൾ കൂടി നിൽക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് ഒരു മകൻ ഭാര്യയും മൂന്ന് കുട്ടികളുമായി ഓടിക്കിതച്ച് എത്തുന്നത്, വന്ന ഉടനെ തന്നെ രോഗിണിയായ തന്റെ അമ്മയോട് അസുഖത്തെക്കുറിച്ച് ചോദിക്കുന്നതിനിടയ്ക്ക് ബന്ധുക്കളിൽ ഒരാള്‍ ചോദിച്ചു, കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചില്ലെയെന്ന്.

അതിന് അയാൾ പറഞ്ഞ ഈ മറുപടി ഒരോ മാതാപിതാക്കളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

” ഈ കട്ടിലിൽ കിടക്കുന്നത് എന്റെ അമ്മയാണ്, അതായത് ഇവരുടെ അച്ചമ്മ. എന്റെ മക്കളുടെ ഒരു ദിവസത്തെ പഠനത്തെക്കാൾ, എന്റെ ജോലിയെക്കാൾ, എന്റെ എല്ലാ സമ്പാദ്യത്തേക്കാളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നെ പെറ്റു വളർത്തിയ മാതാവാണ്. എന്ന അറിവ് ഇവർക്ക് നൽകുന്നതിനേക്കാൾ എന്ത് വലിയ പഠനമാണ് ഞാനിവർക്ക് നൽകേണ്ടത്? “.

ഈ വാക്കുകൾക്ക് മുന്നിൽ തലകുനിക്കുകയല്ലാതെ ചോദിച്ചവർക്ക് മറുപടിയുണ്ടായില്ല.

ശരിയാണ് ,മാതാപിതാക്കളോ ഉറ്റബന്ധുക്കളോ രോഗിയായൽ അവർക്ക് ചികിത്സ നൽകുന്നതിനേക്കാൾ ധൃതി രാവിലെ തന്നെ കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുന്നതിലാണ്,

 അതിന് ശേഷമേ രോഗിയായ അച്ചനെയോ അമ്മയേയോ ആശുപത്രിയിൽ എത്തിക്കുവാന്‍ ശ്രദ്ധിക്കുകയുള്ളൂ.ഒരു ദിവസത്തെ ക്ലാസ്സ് നഷ്ടപ്പെട്ടതുകൊണ്ട് ഒന്നും സംഭവിക്കാനില്ല,

 പക്ഷെ കുടുംബ ബന്ധങ്ങളും സഹജീവി സ്നേഹത്തേയും കുറിച്ചുള്ള അറിവ് പ്രായോഗികമായി അവർക്ക് നൽകേണ്ട ഈ സന്ദർഭം നഷ്ടപെടുത്തിയാൽ പിന്നീട് ദുഖിക്കേണ്ടി വരും തീർച്ച.

ഇന്ന് നമ്മൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത്ത് നല്ല ജോലി കിട്ടാൻ അതു വഴി കൂടുതൽ സമ്പാദിക്കാൻ മാത്രമായി ചുരുക്കിയിരിക്കുന്നു.

സഹജീവികൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന, അതുവഴി രാജ്യത്തിന് ഉത്തമനായ ഒരു പൗരനെ നൽകുന്ന ഒരു വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്ത ഇല്ലാതായിരിക്കുന്നു.

അഞ്ചിനോട് മൂന്ന് ചേർത്ത് എട്ടാക്കുകയും അതിനോട് രണ്ട് എങ്ങിനെയെങ്കിലും കൂട്ടി പത്ത് എങ്ങിനെ സംമ്പാദിക്കാം എന്നാണ് ഇന്ന് വിദ്യാഭ്യാസം കൊണ്ട് നമ്മൾ ഉദ്ധേശിക്കുന്നത്,

 തീർത്തും തെറ്റായ കണക്ക് കൂട്ടൽ.

സമ്പാദിക്കുന്നതിലും, അവകാശങ്ങൾ നേടുന്നതിലും മാത്രം അറിവ് നേടലല്ല മറിച്ച്, ബന്ധങ്ങളെ കുറിച്ചും, സഹജീവി സ്നേഹത്തെ കുറിച്ചും, കടമകളും ഉത്തരവാദിത്ത്വത്തെ കുറിച്ചും മക്കളെ ബോധ്യപ്പെടുത്തി കൊടുക്കുമ്പോഴെ ശരിയായ അർത്ഥത്തിൽ വിദ്യാഭ്യാസം പൂർണമാകുന്നുള്ളൂ.

ഒരു പക്ഷെ നമ്മുടെ മക്കൾ എൻജിനീയറോ, ഡോക്ടറോ ആയേക്കാം, പക്ഷെ ദയാ വായ്പ്പുള്ള ഒരു മനുഷ്യനാവുക എന്നത് അതിനേക്കാൾ ശ്രേഷ്ടമാണ്.

മനുഷ്യ ബന്ധങ്ങളുടെ ജീവശാസ്ത്രമറിയാത്ത ഒരു ഡോക്ടർ ഉണ്ടായിട്ട് നമുക്ക്, സമൂഹത്തിനെന്ത് ഗുണം. ആതുരാലയങ്ങൾ എന്ന പേരിൽ അറവുശാലകൾ സൃഷ്ടിക്കപെടുകയല്ലാതെ?

സഹജീവി സ്നേഹത്തിന്റെ എൻജീനീയറിങ് അറിയാത്തവനിൽ നിന്ന് അഴിമതിയെല്ലാതെ എന്ത് പ്രതീക്ഷിക്കാൻ.?

അഞ്ചിൽ നിന്ന് രണ്ട് കൊടുത്ത് ശിഷ്ടം വരുന്ന മൂന്നിന് അഞ്ചിനെക്കാൾ മൂല്യമുണ്ട് എന്നും,

 കൊടുക്കുന്തോറും വർദ്ധിക്കുകയൊള്ളൂ എന്ന പുതിയ കണക്ക് കുട്ടികളെ നമ്മൾക്ക് പഠിപ്പിക്കാം.
അതല്ലേ ശരിയായ അറിവ്.
ശരിയായ വി്ദ്യാഭ്യാസം, മനസാക്ഷി മരിക്കാത്ത - കുടുംബ ബന്ധങ്ങളെ മനസ്സിലാക്കുന്ന - ഗുരുജനത്തേയും അമ്മ പെങ്ങന്മാരേയും തിരിച്ചറിയുന്ന - സംസ്കാരമെന്തെന്നു മനസ്സിലാക്കാനാവുന്ന - രാഷ്ട്ര സ്നേഹമുണ്ടാക്കുന്ന ഭാരതീയ പൈതൃക വിദ്യാഭ്യാസം ഓരോ കുട്ടിക്കും നൽകൂ :::
ഇനിയും വൃദ്ധ സദനങ്ങളിലേക്ക് അച്ഛനമ്മമാരെ വലിച്ചെറിയാതിരിക്കട്ടേ എന്ന പ്രാര്‍ത്ഥനയോടെ.
Share it:

whatsApp

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: