Installing GNUKhata

GNUKHATA INSTALLATION മായി ബന്ധപ്പെട്ട് ഒട്ടനേകം സംശയങ്ങൾ ഇപ്പോഴുമുണ്ട്.  ആയത് പരിഹരിക്കുന്നതിന് താഴെയുള്ള ലിങ്കിൽ നിന്നും GNUKhata 4.25, Installation tutorial, GNUKhata Uninstaller എന്നിവ ഡൗണ്ലോഡ് ചെയ്യാം.

GNUKhata പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്താൽ installation വിജയിക്കണമെന്നില്ല.

installer link

(https://drive.google.com/file/d/1Vh909Isa80CqDeS_uONopK1HDmjP3I5Q/view?usp=drivesdk)


ഇത് zipped folder ആണ്.

ഈ folder desktop ലേക്ക് Copy ചെയ്യുക

ഈ Zipped folder ൽ Right click ചെയ്ത് extract ചെയ്യുക.

extract ചെയ്ത് കിട്ടുന്ന folder ൽ installer ഉണ്ട്.
അതിൽ double click ചെയ്ത്  Agreement എന്നിടത്ത് ക്ലിക്ക് ചെയ്ത് Terminal ൽ system Password കൊടുത്ത് ഇൻസ്റ്റാൾ ചെയ്യാം.

ചില കംമ്പ്യൂട്ടറുകളിൽ GNUKhata ഇൻസ്റ്റാൾ ചെയ്തതിനു ശേഷം MySql ഇൻസ്റ്റാൾ ചെയ്താൽ  GNUKhata ഓപ്പൺ ആകുന്നില്ല  (xamp) എന്ന പ്രശ്നം പരിഹരിക്കുന്നതിനായി shell programme തയ്യാറാക്കിയിട്ടുണ്ട്.

Steps:
1. "open GNUKhata ( Xamp).sh " എന്ന file desktop ലേക്ക് copy  ചെയ്യുക.

2. file ൽ Right click ചെയ്ത് Properties ലെ Permission ൽ Allow executing file a s program എന്നതിൽ ചെക്ക് (ടിക്ക്) ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

3. Open GNUKhata (Xamp) .sh എന്ന file ൽ double click ചെയ്യുക.

4. Run in Terminal ൽ ക്ലിക്ക് ചെയ്ത് System Password നൽകുക. (Password ടൈപ്പ് ചെയ്യുമ്പോൾ Text ഒന്നും കാണാൻ കഴിയില്ല.)

Enter ചെയ്യുക

5. GNUKhata Open ആയി വരും. ( ആവശ്യമാണെങ്കിൽ f5 Press ചെയ്ത് Refresh ചെയ്യുക)

GNUKhata installation നുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :


1. KITE (IT@School) കസ്റ്റമൈസ് ചെയ്ത installer ഉപയോഗിച്ച് മാത്രം ഇൻസ്റ്റാൾ ചെയ്യുക.

2. ടെക്സ്റ്റ് ബുക്ക് GNUKhata 4.25 നെ അടിസ്ഥാന പ്പെടുത്തിയായതിനാൽ  GNUKhata 4.25 version മാത്രം ഉപയോഗിക്കുക.

3. GNUKhata web site ൽ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

4. KITE (IT@School) കസ്റ്റമൈസ് ചെയ്ത  മുകളിൽ നൽകിയ installer ഉബുണ്ടു 18.04 (64 bit) ലും Ubuntu 14.04 (64 bit) ലും ഉപയോഗിക്കാവുന്നതാണ്.

6. ഈ installer ൽ GNUKhata reset ചെയ്യുന്നതിനുള്ള option കൂടി നൽകിയിട്ടുണ്ട്.

Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .)
ശേഷം Enter ചെയ്യുക.

(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)


GNUKhata യിൽ Xampp error ഓ മറ്റു പ്രയാസങ്ങളോ ഉണ്ടായാൽ reset ചെയ്യുന്നതിനുള്ള option.


Application മെനുവിലെ Office മെനുവിൽ Start GNUKhata യിൽ ക്ലിക്ക് ചെയ്ത് System Password ടൈപ്പ് ചെയ്യുക. (ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാൻ കഴിയില്ല .)
ശേഷം Enter ചെയ്യുക.

(ആവശ്യമെങ്കിൽ ശേഷം വരുന്ന സ്ക്രീനിൽ F5 Key അമർത്തി refresh ചെയ്യുക.)

 GNUKhata 4.25 റീസെറ്റ് ചെയ്ത് Open ആവും.








സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധിഷ്ഠിതമായ (Free and Open Source ) വാണിജ്യനിലവാരത്തിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗിനും (ബുക്ക് കീപ്പിംഗിനും ), ഇന്‍വെന്ററി മാനേജ്മെന്റിനും വേണ്ടിയുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് GNUKhata (ഗ്നു ഖാത്ത). The Digital Freedom foundation (ദി ഡിജിറ്റല്‍ ഫ്രീഡം ഫൗണ്ടേഷന്‍) എന്ന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.


Installing GNU/Khata

www.gnukhata.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത GNUKhataOfflineInstaller_Ver4.0_Updates.tar.gz ഫയല്‍ എക്‌സ്ട്രാക്‌ട് ചെയ്യുക.

(Right click on the file --> Extract Here) അല്പസമയത്തിനകം പ്രത്യക്ഷപ്പെടുന്ന GNUKhataOfflineInstaller ഫോള്‍ഡര്‍ തുറന്ന് install.sh പ്രവര്‍ത്തിപ്പിക്കുക. (Open GNUKhataOfflineInstaller folder --> Double click on install.sh --> Run in Terminal --> Tick on (I reead and accept the terms) --> OK --> തുറന്നുവരുന്ന ടെര്‍മിനലില്‍ കമ്പ്യൂട്ടറിന്റെ admin പാസ്സ്‌വേര്‍ഡ് നല്‍കുക. അല്പസമയത്തിനകം ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാകും.

ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ Applications --> Office --> GNUKhata എന്ന ക്രമത്തില്‍ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.

സേഫ്‌റ്റ‌വെയര്‍ ശരിയായ രീതിയില്‍ തുറന്നുവരുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന രണ്ട് കമാന്റുകള്‍ ടെര്‍മിനലില്‍ നല്‍കേണ്ടതാണ്.

1. sudo /opt/lampp/lampp stop

2. sudo service docker restart

( Applications --> Accessories --> Terminal എന്ന ക്രമത്തിലോ ഡസ്‌ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്തോ Right click --> Open in Terminal എന്ന ക്രമത്തിലോ ടെര്‍മിനല്‍ ജാലകം തുറന്ന് ഒന്നാമത്തെ കമാന്റ് sudo /opt/lampp/lampp stop നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യേണ്ടതാണ്. അപ്പോള്‍ കമ്പ്യൂട്ടറിന്റെ admin പാസ്സ്‌വേര്‍ഡ് നല്‍കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം വരും. പാസ്സ്‌വേര്‍ഡ് നല്‍കി Enter കീ പ്രസ്സ് ചെയ്യുന്നതോടെ രണ്ടാമത്തെ കമാന്റ് നല്‍കുന്നതിനു വേണ്ടി ടെര്‍മിനല്‍ ജാലകം സജ്ജമാകും. രണ്ടാമത്തെ കമാന്റ് sudo service docker restart നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യുക)

തുടര്‍ന്ന് GNUKhata (Applications --> Office --> GNUKhata) സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം. തുറന്നുവന്നിരിക്കുന്ന ജാലകം നിരീക്ഷിക്കുക


ടൈറ്റില്‍ ബാറും രണ്ടു പാനലുകളും കാണാന്‍ സാധിക്കും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്ത് GNUKhata v4.0 എന്നും, വലത് വശത്ത് Create Organisation, Language എന്നീ മെനുകളും (ബട്ടണുകളും) കാണാന്‍ സാധിക്കും. ഇംഗ്ലീഷ്, മറാഠി, മലയാളം എന്നീ ഭാഷകള്‍ ഇപ്പോള്‍ ഇതിലുണ്ട്. താഴെയുള്ള ഒന്നാമത്തെ പാനലില്‍ GNUKhata സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഒരു ലഘു വിവരണവും രണ്ടാമത്തെ പാനലില്‍ Create Organisation എന്ന വിഭാഗവും കാണാം.

GNUKhata Download and Installation Process - Malayalam Video


Click to GNUKhata Download and Installation Process - English Video


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment