വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ ഈ ചെടികള്‍

അന്തരീക്ഷ മലിനീകരണം കൂടി വരുന്ന സാഹചര്യമാന് ഇപ്പോള്‍ ഉള്ളത്. പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേം നോ രക്ഷ. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുകള്‍ ഇന്ന് ലഭ്യമാണ്. ധാരാളം കെമിക്കലുകള്‍ അടങ്ങിയ ഇത്തരം പ്യൂരിഫയറുകള്‍ ഉപയോഗിക്കുന്നതിന് പകരം ഈ ചെടികള്‍ വീടിനകത്തു വച്ചാല്‍ മതി. പരസ്യത്തില്‍ പറയുന്ന പോലെ ഇനി ശ്വസിക്കാം ഈസി ആയി..

അലോവേര  aloe




ചര്‍മ സംരക്ഷണത്തിലും കേശ സംരക്ഷണത്തിലും അലോവേരയ്ക്കുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതിനും അലോ വേരയ്ക്ക് വലിയ പങ്കാണുള്ളത്

സ്‌പൈഡര്‍ പ്ലാന്റ് spider




മിക്കവരുടെയും വീടുകളില്‍ കാണാറുള്ള ഇലകള്‍ നിറഞ്ഞ ചെടിയാണ് ക്ലോറോഫൈറ്റം കോമോസം എന്ന് ശാസ്ത്ര നാമമുള്ള സ്‌പൈഡര്‍ പ്ലാന്റ്. എത്ര തന്നെ നിങ്ങള്‍ പരിപാലിക്കാന്‍ മറന്നാലും നശിച്ച് പോകില്ലെന്നുള്ള പ്രത്യേകത ഈ ചെടിക്കുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ്, ബെന്‍സൈന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളോട് പൊരുതാനുള്ള കഴിവ് ഈ ചെടിക്കുണ്ട്


ബോസ്റ്റണ്‍ ഫേണ്‍




boston fern
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന ബോസ്റ്റണ്‍ ഫേണിനും വായു ശുദ്ധീകരിക്കുന്നതില്‍ വലിയ പങ്കാണുള്ളത്. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സൈന്‍ സൈലിന്‍ തുടങ്ങിയ വായു മലിനീകരിക്കുന്ന വാതകങ്ങളെ തുരത്തുന്നതില്‍ ഇവയ്ക്കു വലിയ പങ്കുണ്ട്.



ഇംഗിഷ് ഐവി natural purifiers 



 അന്തരീക്ഷത്തിലെ വിഷവാതകങ്ങളില്‍ നിന്നും മാലിന്യം നിറഞ്ഞ പൊടി പടലങ്ങളില്‍ നിന്നും മുറിയെ ശുദ്ധമാക്കിയെടുക്കാന്‍ ഈ കുഞ്ഞന്‍ ചെടിക്കു കഴിവുണ്ട്.

റെഡ് എഡ്ജ്ഡ് ഡ്രാഷ്യാന natural purifiers




പച്ചയുടെ അറ്റത്തു ചുവപ്പു നിറത്തോടു കൂടി ഭംഗിയുള്ള ഈ ചെടി സൈലിന്‍, ട്രൈക്ലോറോതൈലിന്‍, ഫോര്‍മാല്‍ഡിഹൈഡ് എന്നീ വിഷവാതകങ്ങളെ ചെറുക്കാന്‍ കെല്‍പുള്ളവയാണ് 


ചൈനീസ് എവര്‍ഗ്രീന്‍ natural purifiers




എളുപ്പത്തില്‍ പരിപാലിക്കാന്‍ സാധിക്കുന്ന ഈ ചെടിയും നല്ലൊരു വായു ശുദ്ധീകരണിയാണ്.

 ബാംബൂ പാം natural purifiers



അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നതില്‍ ഏറ്റവും മികച്ചതാണ് ബാംബൂ പാം എന്നറിയപ്പെടുന്ന ഈ ചെടി. ഇടയ്ക്കിടെ കുഞ്ഞു പൂവുകളും കായ്കളുമായി സുന്ദരിയായി ഈ ചെടി കാണപ്പെടാറുണ്ട്.


http://www.mathrubhumi.com/

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment