ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം.


സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 307 ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ ഒന്നാണു വൈലോപ്പിള്ളി സ്കൂളിൽ ഒരുക്കിയത്.

സംസ്ഥാനത്തെ മറ്റു സ്കൂളുകൾക്കു മാതൃകയായി വൈലോപ്പിള്ളി സർക്കാർ സ്കൂളിൽ 200 സസ്യങ്ങൾ അടങ്ങിയ ഔഷധ ഉദ്യാനമാണ് ഒരുക്കിയിട്ടുള്ളത്. ശലഭോദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം, കരനെൽകൃഷി, പച്ചക്കറി കൃഷി എന്നിവയടങ്ങിയതാണു ജൈവ വൈവിധ്യ ഉദ്യാനം. . സ്കൂളിനു മുന്നിലായി വിവിധ പൂച്ചെടികൾ കൊണ്ടു ശലഭോദ്യാനവും ഒരുക്കി.



സ്കൂൾ ഗ്രൗണ്ടിനോടു ചേർന്നു 50 സെന്റ് ഭൂമിയിലാണു കരനെൽകൃഷി ഒരുക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.വി.വിജന, പ്രോഗ്രാം ഓഫിസർ കൊനിമ, കൗൺസിലർ സി.പി.പോളി, വൊളന്റിയർ സെക്രട്ടറി ബാജിയോ ബേബി, പിടിഎ ഭാരവാഹികളായ പി.കെ.പീതാംബരൻ, ജയ സണ്ണി, ടി.സി.ബെന്നി, സ്റ്റാഫ് സെക്രട്ടറി എൻ.രമേഷ്, വിഎച്ച്എസ്‌സി അധ്യാപകർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരാണ് ഉദ്യാന നിർമാണത്തിനു നേതൃത്വം നൽകിയത്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق