Group Personal Accident Insurance Scheme (GPAIS)

കേരള സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് വകുപ്പ് 2011 മുതല്‍ നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പദ്ധതി 2018 വര്‍ഷത്തിലേക്കു കൂടി ദീര്‍ഘിപ്പിച്ച് ഉത്തരവായി. കെ.എസ്.ഇ.ബി ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എന്നിവരുടെ വാര്‍ഷിക പ്രീമിയം തുക സര്‍വ്വീസ് ടാക്സ് ഉള്‍പ്പെടെ യഥാക്രമം 850 രൂപ, 550 രൂപ എന്ന നിരക്കിലും കേരള സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരുന്നവരും എസ്.എല്‍.ഐ/ ജി.ഐ.എസ് എന്നിവ ഒടുക്കി വരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാര്‍ഷിക പ്രീമിയം 400 രൂപ നിരക്കിലും തുടരുന്നതാണ്. വാഗ്ദത്ത തുക പത്ത് ലക്ഷം രൂപയായി തുടരുന്നതാണ്. 2018 വര്‍ഷത്തേക്കുള്ള പ്രീമിയം അതത് ജീവനക്കാരുടെ നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ടതാണ്. എല്ലാ ജീവനക്കാരും നോമിനേഷന്‍ ഫോം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. Downloads Group Personal Accident Insurance Scheme-GO(P) No.133/2017 Fin dtd 21/10/2017 Group Personal Accident Insurance Scheme-Nomination Form

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment