ഡിസൈനിങ് ലോകത്ത് ചുവടുറപ്പിക്കാം; ഇത് അവസരങ്ങളുടെ കാലം


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) ബിരുദ/ഡിപ്ലോമ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അഹമ്മദാബാദ് കാമ്പസിൽ ബാച്ചിലർ ഓഫ് ഡിസൈൻ, വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിലെ ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ എന്നിവയിലേക്കാണ് പ്രവേശനം. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ കേന്ദ്രങ്ങളിലാണ് മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്‌സുകൾ. അഭിരുചിപരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് പ്രവേശനം.
ബിരുദകോഴ്‌സുകൾ
അഹമ്മദാബാദിൽ ആനിമേഷൻ ഫിലിം, എക്സിബിഷൻ, ഗ്രാഫിക്, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്റ്റൈൽ ഡിസൈൻ കോഴ്‌സുകളുണ്ട്. വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിൽ ഇൻഡസ്ട്രിയൽ, കമ്യൂണിക്കേഷൻ, ടെക്സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ കോഴ്‌സുകളാണുള്ളത്. എല്ലായിടത്തും ആദ്യവർഷം ഫൗണ്ടേഷൻ കോഴ്‌സാണ്. തുടർന്നാണ് സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്.
ബിരുദാനന്തര ബിരുദം
അഹമ്മദാബാദിൽ ആനിമേഷൻ ഫിലിം, എക്സിബിഷൻ, ഗ്രാഫിക്, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്‌റ്റൈൽ. ഗാന്ധിനഗർ കാമ്പസിൽ ഫോട്ടോഗ്രാഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്‌മെന്റ്, അപ്പാരൽ, ലൈഫ് സ്റ്റൈൽ അക്‌സസറി. ബെംഗളൂരു-യൂണിവേഴ്‌സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ്.
യോഗ്യത
ബിരുദം-ഹയർ സെക്കൻഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. ആർട്‌സ് /സയൻസ്/കൊമേഴ്‌സ് തുടങ്ങിയ സ്ട്രീമുകളിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ, അഞ്ചു വിഷയമെടുത്ത് ജയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന്റെ സീനിയർ സെക്കൻഡറി പരീക്ഷ തുടങ്ങിയവ ചില തത്തുല്യ പരീക്ഷകളാണ്. 2018-19ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദം -പ്ലസ്ടു കഴിഞ്ഞുനേടിയ ഇനി നൽകിയിട്ടുള്ള ഏതെങ്കിലും ഒന്ന് (i) നാലുവർഷ ബിരുദം (2019 ജൂൺ മാസത്തിനകം യോഗ്യത നേടിയിരിക്കണം) (ii) ത്രിവത്സര ബിരുദം (2018 ജൂലായ്ക്കുമുമ്പ് നേടിയത് ) (iii) ഡിസൈൻ / ഫൈൻ ആർട്‌സ്/ അപ്ലൈഡ് ആർട്‌സ്/ ആർക്കിടെക്ചർ എന്നിവയിലെ നാലുവർഷ മുഴുവൻസമയ ഡിപ്ലോമ (2019 ജൂൺ മാസത്തിനകം യോഗ്യത നേടിയിരിക്കണം)
പരീക്ഷ
ജനുവരി ആറിന് രാവിലെ 10 മുതൽ ഒന്നുവരെയാണ് ബിരുദതല പ്രിലിംസ്. ഇതിൽ ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെയിൽ നടത്തുന്ന ഡാറ്റ് മെയിൻസിൽ പങ്കെടുക്കാം. പ്രിലിംസ്, ഫൈനൽ പരീക്ഷകളിലെ മാർക്കുകൾക്ക് യഥാക്രമം 30-ഉം 70-ഉം ശതമാനം വെയിറ്റേജ് നൽകി അന്തിമ തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കും. രണ്ടുഘട്ടങ്ങളിലായി നടത്തുന്ന ഡിസൈൻ അഭിരുചിപരീക്ഷ വഴിയാണ് പി.ജി. പ്രവേശനവും. ആദ്യഘട്ടപരീക്ഷ ജനുവരി ആറിന്. തിരഞ്ഞെടുത്തിട്ടുള്ള സ്പെഷ്യലൈസേഷനുകൾക്കനുസരിച്ച് പരീക്ഷാ ദൈർഘ്യം, രണ്ടരമണിക്കൂറോ നാലരമണിക്കൂറോ ആകാം. ഇതിൽ ഷോർട്ട്‌ ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്, മാർച്ച് /ഏപ്രിൽ മാസത്തിൽ മെയിൻ പരീക്ഷയുണ്ടാകും. രണ്ടു പ്രിലിംസിനും തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.
അവസാന തീയതി: നവംബർ ഒൻപത് ഉച്ചയ്ക്ക് രണ്ട് വരെ. അതിനുശേഷം നവംബർ ഒൻപതിനുശേഷം 19-ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സാധാരണ അപേക്ഷാഫീസിന്റെ ഇരട്ടിത്തുക ഫീസടച്ച് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: http://www.admissions.nid.edu

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

1 comment

  1. yes .. thanks