Posts

Showing posts with the label The Grand Feast 2011

ആത്മീയ ചൈതന്യം പകര്‍ന്ന പാവറട്ടി തിരുനാളിന് പ്രൗഢഗംഭീര പരിസമാപ്തി

Image
തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 135-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ്ണ തോരണങ്ങള്‍ മേലാപ്പുചാര്‍ത്തിയ പ്രദക്ഷിണ വീഥിയിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചു നടത്തിയ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയസന്നിധിയില്‍ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. ഡേവീസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം തിരുനാള്‍ സന്ദേശം നല്‍കി. ഫാ. അനീഷ് ചെരുപറന്പില്‍ സഹകാര്‍മികനായിരുന്നു. കമനീയമായി അലങ്കരിച്ച തീര്‍ഥകേന്ദ്രം മുഖമണ്ഡപത്തില്‍ പ്രതിഷ്ഠിച്ച വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കുന്നതിനും അനുഗ്രഹങ്ങള്‍ യാചിക്കുന്നതിന...

അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍

Image
പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്‍റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില്‍ ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളി...

The Grand feast 2011 PHOTOS

Image

നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു

പാവറട്ടി: തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു നടയ്ക്കല്‍ മേളം അവതരിപ്പിച്ചത്. ഐജി ജോസ് ജോര്‍ജ് നടയ്ക്കല്‍ മേളം ഉദ്ഘാടനം ചെയ്തു.  തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ അധ്യക്ഷനായിരുന്നു. എം.ജെ. ലിയോ, കെ.ജെ. ജയിംസ്, ജോയി വെള്ളറ, പി.പി. രാജു, ജോണ്‍ ടി. വെള്ളറ തുടങ്ങിയവര്‍ സംസാരിച്ചു. മേള പ്രേമികളെ ആവേശം കൊള്ളിച്ച് മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു. ഇത് മൂന്നാം തവണയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മേള വിസ്മയം തീര്‍ക്കാന്‍ പാവറട്ടി തിരുനാളിനെത്തുന്നത്.

തിരുനാളിന് വ്യാപാരികളുടെ പന്തലും

Image
സെന്‍റ് ജോസഫ് തീര്‍ത കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനെ വരവേല്‍ക്കാന് പാവറട്ടി ഡെന്റല് വ്യാപാരികള് ബഹുനില വര്‍ണ പന്തല് ഉയര്‍ത്തി. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ റപ്പായി ഇന്ന് വൈകീട്ട് ഏഴിന് പന്തല് ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കും. മര്‍ച്ചന്‍റ് അസോസിയേഷന് ഭാരവാഹികളായ എം.വി. ശശിധരന്, ഇ.ടി. സണ്ണി, സി.എല്. റാഹേല്, എ.സി. ജോര്‍ജ്, യൂത്ത് വിംഗ് ഭാരവാഹികളായ എ.ജെ. വര്‍ഗീസ്, കെ.എ. വില്‍സന്, വി. ഡെന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള് പന്തല് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങള് ഒരുക്കി

യൗസേപ്പിതാവിന്‍റെ തിരുനാളിന്‍റെ പ്രധാന ചടങ്ങായ കൂടുതുറക്കല് ശുശ്രൂഷയ്ക്ക് തിരുസ്വരൂപങ്ങളൊരുങ്ങി. തീര്‍ഥ കേന്ദ്രത്തിന്‍റെ സങ്കീര്‍ത്തിയില് തിരുസ്വരൂപങ്ങള് കിരീടവും ലില്ലിപൂവും ചാര്‍ത്തി മനോഹരമാക്കി. തിരുനാളിനുള്ള കിരീടങ്ങളും മറ്റാഭരണങ്ങളും ട്രസ്റ്റിമാരുടെ നേതൃത്വത്തില് സ്വര്‍ണം പൂശി മനോഹരമാക്കിയിരുന്നു. വലിയ കിരീടം, ചെറിയ കിരീടങ്ങള്, യൗസേപ്പിതാവിന്‍റെ ലില്ലി പൂ, പത്രോസിന്‍റെ താക്കോല്, വളകള് തുടങ്ങിയവയാണ് തിരുസ്വരൂപങ്ങളില് ചാര്‍ത്തിയിട്ടുള്ളത്. ഉണ്ണിയേശുവിനെ കൈയിലേന്തിയ വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങളാണ് കൂടുതുറക്കല് ശുശ്രൂഷയ്ക്കുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് അതിരൂപത സഹായ മെത്രാന് മാര് റാഫേല് തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില് സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേനയ്ക്കുശേഷം അള്‍ത്താരയില് പ്രതിഷ്ഠിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ രൂപക്കൂട് വിശ്വാസികള്‍ക്കായി തുറക്കും.ആത്മീയ ചൈതന്യം പകരുന്ന വിശുദ്ധന്‍റെ തിരുസ്വരൂപം ദര്‍ശിക്കാന് ഈ സമയം ദേവാലയത്തിനകത്തും പുറത്തു...

പാവറട്ടി തിരുനാള്: ദീപാലങ്കാര സ്വിച്ച് ഓണും ഫാന്‍സി വെടിക്കെട്ടും ഇന്ന്

പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മവും ഫാന്‍സി വെടിക്കെട്ടും ഇന്ന് നടക്കും. പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന് ഫാ. സെബി പാലമറ്റത്ത് രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും. തുടര്‍ന്ന് പാവറട്ടിയിലെ ഇലക്ട്രിക്കല് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു. പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു.

പാവറട്ടി തിരുനാള് ഇനി മേളക്കന്പകാര്‍ക്കും ആവേശമാകും

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള് ഇനി മേളകന്പകാര്‍ക്കും ആവേശം പകരും. ഇത്തവണ തിരുനാള് ആവേശം വാനോളമുയര്‍ത്താന് പ്രസിദ്ധ മേള വിദ്വാന്‍ന്മാരാണ് പാവറട്ടിയിലെത്തുന്നത്. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില് ഇന്നു വൈകീട്ട് 7.30ന് വൈക്കം ചന്ദ്രന് നയിക്കുന്ന പഞ്ചവാദ്യസദ്യ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില് പദ്മശ്രീ മട്ടന്നൂര് ശങ്കരന്‍കുട്ടി നയിക്കുന്ന നടക്കല് മേളം അരങ്ങേറും. മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും മേള പ്രേമികളെ ആവേശം കൊള്ളിക്കും. ഇത്തവണ പൂരത്തിന് മട്ടന്നൂര് ഇല്ലാത്തതിനാല് ഒട്ടേറെ മേളപ്രേമികള് മട്ടന്നൂരിന്‍റെ മേളത്തിനായി പാവറട്ടിയിലെത്തും. തിരുനാള് എട്ടാമിടദിനമായ 22ന് തെക്ക് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില് പുനാരി ഉണ്ണികൃഷ്ണന് നയിക്കുന്ന ദേശമേളം വൈകീട്ട് ഏഴിന് ദേവാലയ തിരുമുറ്റത്ത് അരങ്ങേറും. തിരുനാളിനെത്തുന്ന മേള പ്രേമികളെ ആവേശം കൊള്ളിക്കാന് മൂന്നു പ്രഗത്ഭരാണ് മേളവുമായി പാവറട്ടിയിലെത്തുന്നത്.

പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി. അരിയും പലചരക്കും പച്ചക്കറി സാധനങ്ങളും ഭൂരിഭാഗവും കലവറയില് എത്തിക്കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ മാങ്ങ അച്ചാര് തയാറാക്കുന്നതിനുള്ള ജോലികള് ആരംഭിച്ചു. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന് കലവറയിലെ ഊട്ടുതിരുനാളിനുള്ള സാധനങ്ങള് ആശീര്‍വദിച്ചു. ചോറ്, സാന്പാര്, ഉപ്പേരി, അച്ചാര് എന്നിവയടങ്ങുന്നതാണ് നേര്‍ച്ചസദ്യ.പെരുവല്ലൂര് സ്വദേശി സമുദായ മഠത്തില് വിജയനാണ് ഊട്ടുസദ്യയുടെ പ്രധാന ചുമതല. ശനിയും ഞായറുമായി ഒന്നര ലക്ഷത്തിലേറെ ഭക്തജനങ്ങള് നേര്‍ച്ചയൂട്ടിന് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടല്. സദ്യക്കായി 175 ചാക്ക് അരിയും 2000 കിലോ മാങ്ങയും 1900 കിലോ കായയും കലവറയിലെത്തി. തീര്‍ഥ കേന്ദ്രത്തിലെ ഊട്ടുതിരുനാളിനുള്ള അരിവയ്പ്പിന് നേതൃത്വം കൊടുക്കുന്നത് പാവറട്ടി സ്വദേശി ചേന്ദംകര വീട്ടില് ഗോപിയാണ്. നാളെ രാവിലെ 10നുള്ള ദിവ്യബലിക്കും നൈവേദ്യ പൂജയ്ക്കും ശേഷം പ്രധാന ബലി പീഠത്തില് നേര്‍ച്ചസദ്യ വികാരി ഫാ. നോബി അന്പൂക്കന് ആശീര്‍വദിക്കും. തുടര്‍ന്ന് ഊട്ടുസദ്യ. ഊട്ടുസദ്യ ഞായറാഴ്ച മൂന്നുവരെ തുടരും. നേര്‍ച്ചസദ്യയില് പങ്കെടുക്കാന് കഴിയാത്ത...

പാവറട്ടി തീര്‍ഥകേന്ദ്രം മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ദേവാലയ മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി. തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പൊതു വണക്കത്തിനായി എഴുന്നള്ളിച്ചുവയ്ക്കുക മുഖമണ്ഡപത്തിലാണ്.  വിശുദ്ധരുടെയും മാലാഖമാരുടെയും മറ്റും രൂപങ്ങള്‍ ചിത്രീകരിച്ച ഫ്ളക്സുകൊണ്ടാണ് മുഖമണ്ഡപത്തിന്‍റെ മുകള്‍ഭാഗം അലങ്കരിച്ചിട്ടുള്ളത്. തിരുകുടുംബം, ഔസേപ്പിതാവ്, പരിശുദ്ധ കന്യകാമറിയം, യേശുവിന്‍റെ ഉയിര്‍പ്പ്, മദര്‍തെരസ, തോമസ് ശ്ലീഹാ, വിശുദ്ധ അന്തോണീസ്, നല്ല ഇടയന്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ ഫ്ളക്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 48 അടി നീളവും 20 അടി വീതിയുമുള്ളതാണ് ദേവാലയ മുഖമണ്ഡപം. വെള്ളിവര്‍ണ തോരണങ്ങള്‍കൊണ്ടാണ് പ്രദക്ഷിണവീഥിക്ക് മേലാപ്പു ചാര്‍ത്തുക. പിങ്ക് വര്‍ണത്തിലുള്ള അരങ്ങുകള്‍ ബോര്‍ഡര്‍ തീര്‍ക്കും. ഒരു ക്വിന്‍റല്‍ വര്‍ണകടലാസാണ് തോരണങ്ങള്‍ക്കായി വാങ്ങിയിട്ടുള്ളത്. 36 വലിയ തൂണുകളിലും 20 ചെറിയ തൂണുകളിലുമായാണ് വിശാലമായ പ്രദക്ഷിണ വീഥി മുഴുവന്‍ വര്‍ണ തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന അലങ്കാര പണികള്‍ക്ക് നേതൃത്വം നല്...

1501 അംഗ തിരുനാള്‍ സന്നദ്ധസേന

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്കായി 1501 അംഗ സന്നദ്ധസേനയും പോലീസ് സംഘവും ടോള്‍മെന്‍ സെക്യൂരിറ്റിയും രംഗത്തുണ്ടാകും. സന്നദ്ധസേനയ്ക്ക് പോലീസ് അസി. കമ്മീഷണര്‍ എന്‍. ശശിധരന്‍, ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനം നല്‍കി. വിവിധ ഷിഫ്റ്റുകളായാണ് സേന പ്രവര്‍ത്തിക്കുക. ഷാഡോ പോലീസിന്റെ സേവനവും തിരുനാള്‍ ദിനത്തിലുണ്ടാകും. ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിശമനസേനയും ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയപരിസരത്ത് ക്യാമ്പ് ചെയ്യും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷനായി. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവിയര്‍, ട്രസ്റ്റി എം.പി. ജെറോം, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഉന്നത പോലീസ് സംഘമെത്തി

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് സംഘം പാവറട്ടി തീര്‍ഥകേന്ദ്രത്തിലെത്തി. തൃശൂര്‍ റൂറല്‍ എസ്പി എം. പത്്മനാഭന്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്. ശശിധരന്‍, പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്കായി എത്തിയത്.  വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ്, ട്രസ്റ്റി എം.പി. ജറോം, ഡേവിസ് പുത്തൂര്‍, തോമസ് പള്ളത്ത്, ആന്‍റണി വെള്ളറ, സേവ്യാര്‍ കുറ്റിക്കാട്ടില്‍ തുടങ്ങിയവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍.

പാവറട്ടി തിരുനാള്‍: അഞ്ച് വെടിക്കെട്ടിനും അനുമതി

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വിവിധ സമയങ്ങളിലായി നടക്കുന്ന അഞ്ച് വെടിക്കെട്ടുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ദീപാലങ്കാര സ്വിച്ച്ഓണ്‍ കര്‍മ്മം നടക്കും. തുടര്‍ന്ന് ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ശനിയാഴ്ച രാത്രി ഏഴരയ്ക്കുള്ള കൂടുതുറക്കല്‍ ശുശ്രൂഷകള്‍ക്കുശേഷം പള്ളിക്കമ്മിറ്റിയുടെയും രാത്രി 12ന് എഴുന്നള്ളിപ്പുകള്‍ സമാപിക്കുമ്പോള്‍ വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെയും വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. തുടര്‍ന്ന് ഇടവകയിലെ സിമന്റ്, പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടു നടക്കും. രാത്രി 8.30ന് തെക്കുവിഭാഗത്തിന്റെ നേതൃത്വത്തിലും വെടിക്കെട്ടുണ്ടാകും. അത്താണി ജോഫി, കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍, വടകര രാജീവ് എന്നിവരാണ് വെടിക്കെട്ടിന് നേതൃത്വം നല്കുന്നതെന്ന് വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് അറിയിച്ചു.

പാവറട്ടി തിരുനാള്‍: ദീപപ്രഭ ചൊരിയാന്‍ ഒന്നരലക്ഷം ബള്‍ബുകള്‍

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ചാഴൂര്‍ തട്ടുപറമ്പില്‍ കുടുംബാംഗം ലോറന്‍സ് തന്നെയാണ് ഇത്തവണയും രൂപക്കൂട് ഒരുക്കുന്നത്. ഒന്നരലക്ഷം ബള്‍ബുകള്‍ ഉപയോഗിച്ച് ദീപാലങ്കാരം വൈവിധ്യമാര്‍ന്നതാക്കാനുള്ള തിരക്കിലാണ് ജെന്‍സന്‍ ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രീഷ്യന്മാര്‍. ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിപ്പിക്കുക. അരുളിക മുകളിലേയ്ക്കുയരുമ്പോള്‍ ധൂപക്കുറ്റിയില്‍നിന്ന് ഉയരുന്നതുപോലെ പുകച്ചുരുളുകള്‍ പ്രത്യക്ഷപ്പെടും. അന്നേരം റോസാപ്പൂക്കള്‍ വിടരും. ഈ സമയം പള്ളിമണികളുടെ ശബ്ദം ഒഴുകിയെത്തുന്ന പ്രതീതി അനുഭവപ്പെടും. ഇടവേളകളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ദീപാലങ്കാരത്തില്‍ തെളിയും. വലതുഭാഗത്ത് അന്തോണീസ്, സെബസ്ത്യാനോസ്, തോമാശ്ലീഹ എന്നീ വിശുദ്ധരുടെ രൂപങ്ങള്‍ മിന്നിത്തെളിയുമ്പോള്‍ ഇടതുഭാഗത്ത് മദര്‍തെരേസ, കൊച്ചുത്രേസ്യ, അല്‍ഫോന്‍സാമ്മ എന്നിവരുടെ രൂപങ്ങളും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി എട്ടിന് സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നടത്തും. തിരുനാളിനോടനുബന്ധിച്ച് നല...

പാവറട്ടി തിരുനാള്‍: രൂപക്കൂട് അലങ്കാരങ്ങള്‍ തകൃതിയില്‍

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കുന്നതിനുള്ള രൂപക്കൂട് അലങ്കാരങ്ങള്‍ പൂര്‍ത്തിയാകുന്നു. കുന്നത്തങ്ങാടി സ്വദേശി ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനൊപ്പംവന്ന് കൗതുകത്തോടെ അലങ്കാരപണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്.  ഒരു ജോലി എന്നതിനേക്കാള്‍ വ്രതശുദ്ധിയോടെയുള്ള കര്‍മവും നിയോഗവുമായാണ് ലോറന്‍സ് രൂപക്കാട് അലങ്കാരം കാണുന്നത്. പല ദേവാലയങ്ങളിലും നവീനരീതിയിലുള്ള കനംകുറഞ്ഞ രൂപക്കൂടുകള്‍ സ്ഥാനം പിടിച്ചെങ്കിലും പാരന്പര്യമുള്ള പഴയദേവാലയങ്ങളില്‍ ഇപ്പോഴും മരംകൊണ്ടുള്ള കനംകൂടിയ രൂപക്കൂടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.  ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റേയും പരിശുദ്ധ കന്യകാമറിയത്തിന്‍റേയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈ രൂപക്കൂട്ടിലാണ് വയ്ക്കുക.  തിരുനാള്‍ദിവസമായ...

ഊട്ടുതിരുനാളിന് കൊടികയറി

പ്രസിദ്ധ തീര്‍ത്ഥകേന്ദ്രമായ പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് കൊടികയറി. പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം സാഗര്‍ രൂപത ബിഷപ്പ് മാര്‍ ആന്റണി ചിറയത്താണ് കൊടിയേറ്റം നിര്‍വഹിച്ചത്. വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം മുദ്രണം ചെയ്ത ശുഭ്രപതാക വര്‍ണബലൂണുകളുടെ അകമ്പടിയോടെ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ 135-ാം തിരുനാളിന്റെ വരവറിയിച്ചുകൊണ്ട് കതിന മുഴങ്ങി. കപ്പേളയില്‍ നടന്ന വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം തീര്‍ത്ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നതോടെ ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പു വന്ദനം എന്നിവ നടന്നു. വര്‍ണക്കുടകള്‍ വിരിയിച്ച വെടിക്കെട്ട് കൊടിയേറ്റച്ചടങ്ങിന് ചാരുതയേകി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍, ഫാ. ജോണ്‍ മുളയ്ക്കല്‍ എന്നിവര്‍ കൊടികയറ്റ കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. നവനാള്‍ ആചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മാതാപിതാക്കളുടെ ദിനമായി ആചരിച്ചു. വൈകീട്ട് 5നുള്ള ദിവ്യബലിക്കും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ഫാ. ജോഷി കണ്ണുക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 13, 14, 15 തീയതികളില...

പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍; ഒരുക്കങ്ങള്‍ തുടങ്ങി, കൊടിയേറ്റം ആറിന്

ദക്ഷിണേന്ത്യയിലെ സുപ്രധാന തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് ഒരുക്കങ്ങള്‍ തുടങ്ങി. തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മേയ് ആറിന് സാഗര്‍ രൂപത ബിഷപ് മാര്‍ ആന്‍റണി ചിറയത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 13, 14, 15 തീയതികളിലാണ് പ്രസിദ്ധമായ പാവറട്ടി തിരുനാള്‍ ആഘോഷിക്കുന്നത്. കൊടിയേറ്റം മുതല്‍ തിരുനാള്‍ ദിനം വരെയുള്ള ദിവസങ്ങളില്‍ നവനാള്‍ ആചരണത്തിന്‍റെ ഭാഗമായി മാതാപിതാക്കള്‍, കുട്ടികള്‍, യുവജനങ്ങള്‍, ജീവിതാന്തസില്‍ പ്രവേശിക്കാത്തവര്‍, സമര്‍പ്പിതര്‍, രോഗികള്‍, ദന്പതികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കായി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഉണ്ടാകും. ഫാ. ജോഷി കണ്ണൂക്കാടന്‍, ഫാ. ഷിജോ ചിരിയന്‍കണ്ടത്ത്, ഫാ. ജോവി കുണ്ടുകുളങ്ങര, ഫാ. സജു വടക്കേത്തല, ഫാ. ബിജു പൂത്തോട്ടാല്‍, ഫാ. ബാസ്റ്റിന്‍ ആലപ്പാട്ട്, ഫാ. ഷിജോ മാപ്രാണത്തുകാരന്‍, ഫാ. ജിന്‍റോ ചിറ്റിലപ്പിള്ളി എന്നിവര്‍ നവനാള്‍ ആചരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. മേയ് 13ന് വൈകീട്ട് എട്ടിന് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍കര്‍മം പാവറട്ടി ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് നിര്‍വഹിക്കു...

പാവറട്ടി പാരീഷ് ഹോസൗജന്യ ഹൃദയ പരിശോധന ക്യാന്പ്

പാവറട്ടി:സ്പിറ്റലില്‍ സാന്‍ ജോസ് പാരീഷ് ഹോസ്പിറ്റലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ ഹൃദയപരിശോധന ക്യാന്പ് മേയ് ഒന്നിന് നടത്തും. ജൂബിലി മെഡിക്കല്‍ കോളജിലെയും അമല മെഡിക്കല്‍ കോളജിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹന്‍ദാസ് ഹൃദയ പരിശോധന ക്യാന്പ് ഉദ്ഘാടനം ചെയ്യും. സെന്‍റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റം യോഗത്തില്‍ അധ്യക്ഷത വഹിക്കും. മേയ് ഒന്നു മുതല്‍ ആശുപത്രി വിപുലീകരണത്തിന്‍റെ ഭാഗമായി രാവിലെയും വൈകീട്ടും ഒപി പരിശോധന ഉണ്ടാകും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.