Posts

Showing posts with the label Motivational

കളക്ടർ മാമന്റെ പ്രചോദിപ്പിക്കുന്ന ജീവിതം

Image
 "വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാർഥിയായിരുന്നു ഞാൻ. എട്ടാം ക്ലാസിലേക്ക് കടന്നപ്പോൾ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അതോടെ പഠനം നിർത്തി ഏതെങ്കിലും കടയിൽ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കൾ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിർത്താൻ താൽപര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയൽക്കാരൻ പറഞ്ഞു. പക്ഷേ, ഒരാളിൽ നിന്ന് സഹായം സ്വീകരിക്കാൻ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടർന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്കൂൾ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയിൽ ജോലിക്ക് പോകാൻ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒൻപതും പത്തും ക്ലാസുകൾ പഠിച്ചത്. വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോൾ ഞാൻ മനസിലാക്കി. അന്നു മുതൽ നന്നായി പഠിക്കാൻ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റർമീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വർണ മെഡൽ ജ...

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.

Image
12 വർഷം പഠിച്ചവരുടെ അരങ്ങേറ്റമാണ് നാളെ തുടങ്ങുന്നത്. 12 വർഷം ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്ന് ഓർക്കണം.  ഒരുക്കത്തോടെ അച്ചടക്കത്തോടെ ആഹ്ലാദം ഉള്ളിലൊതുക്കി ഭയരഹിതമായി ഉള്ളിൽ ഉള്ളത് പുഴ പോലെ ഒഴുകാൻ അനുവദിക്കണം. ഹാൾ ടിക്കറ്റും പേനയും മറ്റു വസ്തുക്കളും തലേദിവസം തന്നെ ഒരുക്കണം. ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്. പരീക്ഷയ്ക്ക് ഇടയ്ക്ക് ക്ഷീണം ഉണ്ടാകാതിരിക്കാൻ വേണ്ടി ഉറക്കവും നല്ല ഭക്ഷണവും ഈ ദിവസങ്ങളിൽ  ശീലിക്കണം. എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക. പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക. രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക.ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.  ആദ്യത്തെ 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക. ചോദ്യ പേപ്പറിൽ പലതരം ചോദ്യങ്ങളുണ്ട്. വളരെ ...

+2 വിന് D+ മാർക്ക് മാത്രമുണ്ടായിരുന്നവൾ സർക്കാർ കോളേജിൽ പഠിച്ച് ഡോക്ടറായ കഥ

 plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സും നിങ്ങള്‍ ക്കുണ്ടോ MBBS പ്രവേശനം നിങ്ങള്‍ക്ക് സാധ്യമാണ് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ട്യൂഷനൊന്നും പോകാത്ത അവളുടെ SSLC ബുക്ക് Bയും B+ ഉം നിറഞ്ഞതായിരുന്നു. ആകെ കിട്ടിയ രണ്ട് A+ കള്‍ അറബിക്കും മലയാളം II നും ആയിരുന്നു.  അത്കൊണ്ട് തന്നെ അപേക്ഷിച്ച ഒരു സ്കൂളിലും പ്ലസ്2 വിന് അഡ്മിഷന്‍ കിട്ടിയ തുമില്ല . അവസാനം അണ്‍എയ്ഡഡ് സ്കൂളില്‍ സയന്‍സ് ഗ്രൂപ്പില് അഡ്മിഷന്‍ നേടിയ അവള് ഒരുമാസം കഴിഞ്ഞപ്പൊ പറയാണ് സയന്‍സ് ഗ്രൂപ്പില് പഠിച്ച് തോല്‍ക്കുന്നതിലേറെ നല്ലത് ഹുമാനിറ്റീസ് ഗ്രൂപ്പില് പഠിച്ച് ജയിക്കുന്നതാണെന്ന്. അങ്ങനെ ഗ്രൂപ്പ് മാറാനുളള മോഹവുമായി പ്രിന്‍സിപ്പാളിനെ കണ്ടപ്പൊ അദ്ദേഹം പറഞ്ഞു ഗ്രൂപ്പ് മാറാനുളള സമയം കഴിഞ്ഞെന്ന്.  അതോടെ ഈ വര്‍ഷത്തെ പഠിപ്പ് നിര്‍ത്തി അടുത്ത വര്‍ഷം ഹുമാനിറ്റീസിന് ചേരാമെന്ന് പറഞ്ഞ് ഒരുവര്‍ഷം വീട്ടിലിരിക്കാന്‍ തീരുമാനിച്ച അവളോട് ഉമ്മ കല്യാണത്തിന്‍റെ കാര്യം പറഞ്ഞപ്പൊ മനസ്സില്ലാ മനസ്സൊടെ വീണ്ടും സയന്‍സ് ഗ്രൂപ്പിലേക്ക് പോകാന്‍ തുടങ്ങി. റിസല്‍ട്ട് വന്നപ്പൊ ആകെ ഒരു A+ അതും അറബിക്ക് ബാക്കി 2B യും 2 B+ ഉം 1 C+ ഉം. ആവര്...

'ഒരുപാട് സന്തോഷത്തോടെ പറയട്ടെ, ഈ വീട്ടിൽ ഒരു ഐഐഎം അസിസ്റ്റന്‍റ് പ്രൊഫസര്‍ ജനിച്ചിരിക്കുന്നു...

Image
ജീവിതപരാജങ്ങൾക്ക് മുന്നിൽ മുട്ടു കുത്തുമ്പോൾ നാം ചിലപ്പോഴൊക്കെ സാഹചര്യങ്ങളെ പഴിചാരാറില്ലേ? എനിക്ക് കാര്യങ്ങൾ അറിയില്ലായിരുന്നു, വഴികാട്ടുവാൻ ആരും ഇല്ലായിരുന്നു എന്നൊക്കെ. അത്തരക്കാര്‍ തീർച്ചയായും രഞ്ജിത് ആർ പാണത്തൂർ എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ അറിഞ്ഞിരിക്കണം. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിക്കണമെന്ന് കരുതിയ പയ്യൻ പ്രതിസന്ധികളോട് പടവെട്ടി റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രഫസറായിരിക്കുന്നു. ‘‘ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്’’ എന്ന ആമുഖത്തോടെ രഞ്ജിത് പങ്കുവെച്ച കുറിപ്പ് പതിനായിരങ്ങളാണ് ഹൃദയത്തോട് ചേർത്തത്. പ്ലസ് ടു കൊണ്ട് പഠനം അവസാനിപ്പിക്കാൻ തീരുമാനിച്ചു; അവിടെ നിന്ന് ഐഐഎം അസിസ്റ്റന്റ് പ്രഫസറിലേക്ക് രഞ്ജിതിന്റെ ജീവിതം മാറിമറിഞ്ഞത് ശരിക്കും ഒരു പോരാട്ടത്തിലൂടെ രഞ്ജിത്ത് ആര്‍ പാണത്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു IIM (Indian Institute of Manag...

‘‘ഇത്രയും ഓടിയതല്ലേ സർ... ഒരു സെക്കൻഡ് കൂടി..’’; വലയിൽ കെട്ടിപ്പിടിച്ചു കിടന്നു നെഞ്ചു പൊട്ടിയുള്ള നിലവിളികൾ

Image
ഒരു സെക്കൻഡല്ലേ സാർ, കാലുപിടിക്കാം... തിരുവനന്തപുരത്ത് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ 1.6കിമി ഓട്ടത്തിൽ ജയിക്കാനായി അവസാനം കടക്കേണ്ട സ്ഥലത്തേക്കുളള വഴി ഉദ്യോഗാർഥിയുടെ മുന്നിൽ ഒരു സെക്കൻഡിനു മുമ്പ് അടഞ്ഞപ്പോഴുളള സങ്കടം. സെക്കൻഡുകളുടെ വിലയെന്തെന്നു മനസ്സിലാകുന്ന സാഹചര്യങ്ങളിലൊന്ന്. അവസാനം ഉദ്യോഗസ്ഥന്റെ കാലുപിടിച്ചു കരഞ്ഞെങ്കിലും നിശ്ചിത സമയം കഴിഞ്ഞിരുന്നതിനാൽ അടുത്ത ശ്രമത്തിൽ വിജയിക്കാമെന്നാശ്വസിപ്പിച്ച് എഴുന്നേൽപ്പിക്കുകയാണ് ഉദ്യോഗസ്ഥൻ. ചിത്രം: മനോജ് ചേമഞ്ചേരി. മനോരമ സമയത്തിന്റെ വില അറിയാത്തവർക്ക്  തലയ്ക്കു മീതെ കത്തുന്ന സൂര്യൻ. തുടർച്ചയായ 4 റൗണ്ടിലായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലൂടെ 1.6 കിലോമീറ്റർ ദൂരം ഓട്ടം. ഓടിത്തുടങ്ങുമ്പോൾ 200 പേരെങ്കിൽ, അവസാന ലാപ്പിലെത്തുന്നതു വിരലിലെണ്ണാവുന്നവർ. 4 റൗണ്ടും കഴിഞ്ഞ് ഓടിക്കയറേണ്ടതു വല കൊണ്ടു പ്രത്യേകം തിരിച്ച സൈനിക സെലക്‌ഷൻ ഭാഗത്തേക്ക്. 5 മിനിറ്റ് 30 സെക്കൻഡിനു മുൻപ് ആ വലയ്ക്കുള്ളിൽ കടന്നാൽ 60 മാർക്ക്. 5 മിനിറ്റ് 45 സെക്കൻഡ് എങ്കിൽ 48 മാർക്ക്. 5 മിനിറ്റ് 46 സെക്കൻഡ് ആയാൽ വല അടയും. എത്ര ആഞ്ഞുശ...

'കുട്ടികള്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം; പക്ഷേ, നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്'

Image
അച്ഛനുമമ്മയുമല്ല കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നപരിഹാരങ്ങളുണ്ടാക്കേണ്ടത്. അവര്‍തന്നെയാണ്. ഒരുപക്ഷേ, ചിലയാത്രകളും കുസൃതികളുമൊക്കെ അവരെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ട്. # മൈന ഉമൈബാന്‍...... പ്രൈ മറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴൊക്കെ നാം ഏതുയുഗത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും ഈ യോഗങ്ങളില്‍ സംസാരിക്കുന്നത് കുട്ടിക്കുറ്റവാളികളെക്കുറിച്ചായിരിക്കും. അടുത്തുള്ള പാര്‍ക്കിലേക്ക് പോയത്, റോഡ് മുറിച്ചുകടന്ന് കടലുകാണാന്‍ പോയത്, ക്ലാസ്മുറിയില്‍ മണ്ണുവാരി എറിഞ്ഞുകളിച്ചത്... അങ്ങനെ നീണ്ടുപോകുന്നു കുറ്റങ്ങള്‍. എന്തെല്ലാം സംഭവങ്ങള്‍ പറഞ്ഞാണ്  അധ്യാപകരും രക്ഷിതാക്കളും കഥകള്‍ പൊലിപ്പിക്കുന്നത്.. തങ്ങളുടെ മക്കളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ അടിക്കണം എന്നാവശ്യപ്പെടുന്ന രക്ഷിതാക്കളെക്കണ്ട്  അമ്പരന്നുനിന്നു. നിയമങ്ങള്‍ അങ്ങനെയല്ലല്ലോ എന്നുപറഞ്ഞ ഞാന്‍ പ്രതിയായി.  നിശ്ചയമായും ആ പ്രതിയാകലില്‍നിന്ന് മനസ്സിലാക്കിയത് കാടന്‍യുഗത്തില്‍നിന്ന് നാം അത്രയൊന്നും മുന്നോട്ടുവന്നിട്ടി...

കൊടുങ്ങല്ലൂർ ഗവ. ജിഎച്ച്എസ്എസ് സംരംഭകത്വ വികസന ക്ലബിനു പുരസ്കാരം

വാണിജ്യ വ്യവസായ വകുപ്പും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് ഏർപ്പെടുത്തിയ മികച്ച സംരംഭകത്വ വികസന ക്ലബിനുള്ള പുരസ്കാരം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സർക്കാർ, എയ്ഡഡ് മേഖലകളിലെ പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയിലെ സംരംഭകത്വ ക്ലബുകൾക്കായി ഏർപ്പെടുത്തിയതാണു പുരസ്കാരം. വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനു കുട നർമാണം, തയ്യൽ, കൂൺ കൃഷി, ജെൽ, മെഴുകുതിരി, ചവിട്ടി, എൽഇഡി ബൾബ്, ടോയ്‌ലറ്റ് ക്ലീനർ, നെറ്റിപ്പട്ടം, ഡിഷ് ‌വാഷ്, പേപ്പർ പേന, ഫെയ്സ് പാക്ക് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണ– വിപണന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്കു പരിശീലനം നൽകിയിരുന്നു. മന്ത്രി വി.എസ്.സുനിൽ കുമാറിൽനിന്നു സ്കൂൾ പ്രിൻസിപ്പൽ ആശ ആനന്ദ്, ഇ.ഡി.ക്ലബ് കോ–ഓർഡിനേറ്റർ ടി.വി.സ്മിത, സി.കെ.ബേബി, മിഷ, രതി, പിടിഎ പ്രസിഡന്റ് സുനിൽ ദത്ത്, വിദ്യാർഥി പ്രതിനിധികളായ ട്രീസ, നിഖിത എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.

അഷ്ടമിയെ മടിയിലിരുത്തി ഭാഗ്യം തേടുന്നു, കാഴ്ചയില്ലാത്ത അച്ഛന്‍

Image
കണ്ണില്ലാത്ത അച്ഛന്‍ ഉണ്ണികൃഷ്ണന്റെ മടിയില്‍ അഷ്ടമി എങ്ങോട്ടോ നോക്കി കിടക്കും. ഭാഗ്യക്കുറികള്‍കൊണ്ട് നിര്‍ഭാഗ്യം തുടച്ചുനീക്കാനുള്ള അച്ഛന്റെ ശ്രമം പത്തുവയസ്സുള്ള അവള്‍ അറിയുന്നില്ല. തൃശ്ശൂര്‍ നഗരത്തിരക്കില്‍ ഇത് വര്‍ഷങ്ങളായുള്ള കാഴ്ച. ഉണ്ണികൃഷ്ണന്റെ ഭാര്യ ദമയന്തിയാണ് ഭര്‍ത്താവിന്റെയും സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെയും 'കണ്ണ്'. നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ എടത്തിരുത്തിയില്‍നിന്ന് ബസില്‍ മകളെയും എടുത്ത് ഭര്‍ത്താവിനെയും പിടിച്ച് ദമയന്തി എത്തും. ശക്തന്‍ നഗറിലെ നടപ്പാതയാണ് ഈ അശക്തരുടെ അഭയകേന്ദ്രം. സ്വന്തമെന്നു പറയാനുള്ള കസേരയില്‍ ഭര്‍ത്താവിനെ ഇരുത്തിയശേഷം മടിയിലേക്ക് അഷ്ടമിയെ കൈമാറും. ലോട്ടറി ഏജന്‍സിയില്‍ പോയി 120 ടിക്കറ്റ് എടുക്കും. അത് ഉണ്ണികൃഷ്ണന്റെ കൈയില്‍ കൊടുക്കും. എല്ലാം വിറ്റാല്‍ 500 രൂപ കിട്ടും. അങ്ങനെയുള്ള ദിവസങ്ങള്‍ കുറവാണ്. വിശക്കുമ്പോള്‍ അഷ്ടമി കൈകൊണ്ട് മുഖത്തടിച്ചു കാണിക്കും. ആകെ പറയുന്നത് 'വെള്ള' എന്ന വാക്കു മാത്രം. വെള്ളം വേണമെന്നാണതിനര്‍ഥം. ഉറക്കം വരുമ്പോള്‍ കണ്ണീരൊലിപ്പിച്ച് അവള്‍ കരയും. ഭിക്ഷയെന്ന രീതിയില്‍ ഒരാള്‍ കുറെനാള്‍ മുമ്പ് കൊ...

ഇവർ വിൽക്കുന്നത് മക്കൾക്ക് നൽകാറില്ല, ഈ രക്ഷിതാക്കൾ നൽകുന്നു എല്ലാവർക്കും ഒരു മുന്നറിയിപ്പ്!

Image
സ്മാര്‍ട്ട്‌ഫോണുകള്‍ കൗമാരക്കാരുടെ ചിന്തകളേയും പ്രവര്‍ത്തിയേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നുെവന്നതില്‍ നിരവധി പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിരന്തരം സോഷ്യല്‍മീഡിയ വെബ് സൈറ്റുകളില്‍ സമയം ചിലവിടുന്ന കൗമാര പ്രായക്കാരില്‍ വിഷാദരോഗത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണ്. ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സ്വന്തം മക്കളെ സാങ്കേതികവിദ്യയുടെ കുരുക്കില്‍ നിന്നും മാറ്റി നിര്‍ത്തിയ രണ്ടുപേരാണ് സ്റ്റീവ് ജോബ്‌സും ബില്‍ഗേറ്റ്‌സും. ടെക് ലോകത്തെ നിയന്ത്രിക്കുന്ന കമ്പനികളായ മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും എക്കാലത്തേയും ഉന്നതസ്ഥാനീയരായ രണ്ടു പേരും മക്കളെ സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ഒരു മുന്നറിയിപ്പായാണ് പലരും കരുതുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ചെറുപ്രായത്തില്‍ മനുഷ്യരില്‍ ചെലുത്താന്‍ സാധിക്കുന്ന വന്‍ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു ഈ നടപടിയെന്നു വേണം മനസിലാക്കാന്‍. സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ കുട്ടികളെ വിഡ്ഢികളാക്കുന്നുവെന്ന് വ്യക്തമാക്കുന്ന പുസ്തകം എഴുതിയിരിക്കുകയാണ് രണ്ട് പ്രഗല്‍ഭ അധ്യാപകർ ജോ ക്ലെമന്റും മാ...

പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്ന് അവൾ ആശിച്ചു; ഇന്ന് ലക്ഷക്കണക്കിന് പേർ അവളെ കേൾക്കുന്നു

Image
ലിസി വലെസ്കസ് മറ്റാരെയും ഓർമിപ്പിക്കുന്നില്ല; സ്വന്തം നിഴലിനെയല്ലാതെ. ഭാരം കുറഞ്ഞ ശിശുവായി ജനനം. ഒപ്പം അപൂർവമായ മാരക രോഗവും. ശരീര ഭാരം കുടുകയില്ല. വളർച്ചയും കുറവ്. എന്നാൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ പ്രായമാകുകയും ചെയ്യും. പിന്നെയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ അസുഖങ്ങൾ. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. പ്രായമായപ്പോഴും വ്യത്യാസമൊന്നുമില്ല. പുറത്തിറങ്ങിയാൽ മറ്റുള്ളവർ ഒഴിവാക്കുന്നു. അവരെ ഭയപ്പെടുത്തി ലിസിയുടെ രൂപം. ഭീകരം എന്ന ചില കുട്ടികൾ ലിസിയുടെ മുഖത്തുനോക്കി പറയുന്നതുവരെയെത്തി കാര്യങ്ങൾ. മറ്റുള്ളവരെപ്പോലെയാണ് ഞാനുമെന്നായിരുന്നു എന്റെ വിചാരം. അങ്ങനെയല്ലെന്നു മനസ്സിലായപ്പോൾ തകർന്നു– ലിസി പിന്നീടു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത് 16–ാം വയസ്സിൽ. യൂട്യൂബിൽ ആരോ ലിസിയെക്കുറിച്ച് ഒരു വീഡിയോ നിർമിച്ചു– ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരിൽ. വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോൾ ലിസിക്കു ജീവിതത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടു. അതുപക്ഷേ താൽക്കാലികം മാത്രം. തന്നെ പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്നു തീരുമാനിച്ചു ലിസി. തന്നെ...

ഈ അധ്യാപകൻ ക്ലാസെടുത്തത് വിദ്യാർഥിയുടെ കുഞ്ഞിനെയും ഒക്കത്തിരുത്തി!

Image
കരിയറിനൊപ്പം കുടുംബജീവിതവും സൂഗമമായി കൊണ്ടുപോകാനാണ് സ്ത്രീകളിലേറെയും ശ്രമിക്കാറുള്ളത്. പക്ഷേ കുഞ്ഞുകുട്ടി പരാധീനതകൾ ആകുന്നതോടെ പഠനവും കരിയറുമൊന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തവരുമുണ്ട്. എന്നാല്‍ കൂടെനിന്ന് പിന്തുണ നൽകാൻ തയാറാകുന്ന സമൂഹമുണ്ടെങ്കിൽ അമ്മമാർക്കു കുഞ്ഞുങ്ങളെപ്പോലെ തന്നെ പ്രാധാന്യത്തോടെ തങ്ങളുടെ പഠനവും കരിയറും കൊണ്ടുപോകാം. അത്തരത്തിലൊന്നായിരുന്നു ഒരു സ്ത്രീ അടുത്തിടെയിട്ട ഫെയ്സ്ബുക് പോസ്റ്റ്. ആഷ്ടണ്‍ റോബിന്‍സണ്‍ എന്നാണ് അവരുടെ പേര്.  ടെക്‌സാസ് എ&എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് ആഷ്ടണ്‍. കോളജിലെ പ്രധാനപ്പെട്ട ക്ലാസില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കില്ലെന്നു പറഞ്ഞ് ആഷ്ടണ്‍ തന്റെ പ്രൊഫസറായ ഡോ.ഹെന്റി മുസോമയ്ക്ക് ഇ-മെയിൽ അയച്ചിരുന്നു. അവളുടെ കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ ബേബി സിറ്ററെ കണ്ടെത്തിയില്ലെന്നും കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി വരാന്‍ സാധിക്കില്ലെന്നുമാണ് കാരണം പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെയും കൊണ്ടു ക്ലാസിലെത്താനായിരുന്നു മുസോമയുടെ മറുപടി. ശേഷം പ്രൊഫസര്‍ മുസോമ ചെയ്ത കാര്യം കണ്ട് പല അധ്യാപകരും ഒന്നു നെറ്റി ചുളിച്ചു. തന്റെ വിദ്യാര്‍ഥിയുടെ പഠനം സുഗമമാ...

വീപ്പയില്‍ വെള്ളം നിറച്ച് കിതച്ച കുട്ടിക്കാലം, അമ്മയുടെ പരുപരുത്ത കൈകള്‍ കണ്ടുവളര്‍ന്ന യൗവനം

Image
'ആ ദ്യമായി ഓട്ടമത്സരത്തില്‍ വിജയിയായപ്പോള്‍ സമ്മാനമായി ലഭിച്ച ഉച്ചഭക്ഷണം മുതല്‍ ആകാശത്തേക്ക് അമ്പെയ്യുന്ന വിജയചിഹ്നം വരെ' ഉസൈന്‍ ബോള്‍ട്ടെന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ ജീവിതത്തെ ഒറ്റവരിയില്‍ ഇങ്ങനെ വായിക്കാം. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്ന് 100 മീറ്റര്‍ ഓടുന്നതിനിടയില്‍ എതിരാളിയെ നോക്കി പുഞ്ചിരിക്കാന്‍ ബോള്‍ട്ടിനല്ലാതെ മറ്റാര്‍ക്കു കഴിയാനാണ്. ജീവിതത്തില്‍ ഒന്നൊന്നായി ഓടിത്തോല്‍പ്പിച്ച പ്രതിസന്ധികള്‍ തന്നെയാണ് കരളുറപ്പുള്ള ഒരു അത്‌ലറ്റായി ജമൈക്കന്‍ താരത്തെ വാര്‍ത്തെടുത്തത്. ജമൈക്കയിലെ ഷെര്‍വുഡെന്ന ഗ്രാമം, കുഞ്ഞുബോള്‍ട്ട് ഓടിനടന്ന ഇടവഴികളും മണ്‍പാതകളും, പരിശീലനത്തില്‍ നിന്ന് മുങ്ങി നടന്ന വൈകുന്നേരങ്ങള്‍, രാത്രിയില്‍ കൂട്ടുകാരോടൊപ്പമുള്ള ആഘോഷം, ക്രിക്കറ്റ് താരമാകാന്‍ കഴിയാത്തതിലെ നിരാശ. ഇതൊക്കെ തന്നെയാണ് ബോള്‍ട്ടെന്ന താരത്തിന്റെ പിറവിക്ക് പിന്നില്‍. വെസ്റ്റിന്‍ഡീസില്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ 1700ല്‍ കുടിയേറിപ്പാര്‍ത്ത സ്ഥലമാണ് ഷെര്‍വുഡ്. ട്രലാവ്‌നിയക്കടുത്തുള്ള ഷെര്‍വുഡിലാകെയുള്ളത് കുറച്ചു മനുഷ്യര്‍ മാത്രമാണ്. അങ്ങിങ്ങ് മാത്രം ഏതാനും വീടുകള്‍ കാണാം. അ...

വൈറലാണ് സന്ധ്യടീച്ചറുടെ ദിനചര്യ ; സമയമില്ലെന്നു പരാതിപറയുന്നവർ അറിയണം ഈ ജീവിതം

Image
സമയമില്ല എന്ന് പരാതി പറയുന്നവരുടെ മുന്നിലേയ്ക്ക് അതിശയിപ്പിയ്ക്കുന്ന ദിനചര്യയുമായെത്തിയാണ് സന്ധ്യ എന്‍ ബി എന്ന വീട്ടമ്മ ശ്രദ്ധേയയായത്. ഇരുപത്തിനാലുമണിക്കൂറില്‍, ഉറങ്ങുന്ന സമയമൊഴികെ ഓരോ സെക്കന്റും സജീവമാകുന്ന ടീച്ചര്‍ക്ക് ഒപ്പം സമയം കിതച്ചെത്തുകയാണ് എന്ന് വേണം പറയാന്‍. തൃശ്ശൂരെ നാട്ടുചന്ത എന്ന ജൈവകാര്‍ഷിക വിപണി, നടത്തറ കര്‍ഷക കൂട്ടായ്മ , കുടുംബശ്രീ, സ്വന്തം വീട്ടിലേയ്ക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളുടേയും കൃഷിയും ഉല്‍പ്പാദനവും ആടുകള്‍, കോഴികള്‍, പശു തുടങ്ങിയ സഹജീവികള്‍, യാത്രകള്‍, സൗഹൃദം, എഴുത്ത്, വായന എന്നിങ്ങനെ ടീച്ചറുടെ സമയംവിഭജിച്ചെടുക്കുന്ന പരിപാടികള്‍ നിരവധി.നവോദയ സ്കൂളില്‍ അധ്യാപികയായിരുന്ന സന്ധ്യ ടീച്ചറുടെ വിശേഷങ്ങളിലൂടെ.. സോഷ്യല്‍ മീഡിയയില്‍ വൈറലായ ദിനചര്യ ഞാന്‍ വര്‍ക്ക്ഹോളിക് ആയ ഒരുആളാണ്‌. ഇങ്ങനെയൊക്കെകാര്യങ്ങൾ ചെയ്യുന്നത് എന്‍റെ പാഷനാണ്. ഒരു സെക്കന്റ് പോലും വെറുതെ കളയാന്‍ തോന്നാറില്ല. വേറൊരാള്‍ക്ക് അങ്ങനെയാകാന്‍ പറ്റുമോ എന്ന് എനിയ്ക്ക് അറിയില്ല. അതുകൊണ്ടു തന്നെ എന്നെ മാതൃകയാക്കണം എന്നൊന്നും പറഞ്ഞുകളയരുത്! എങ്ങനെയാണ് നാട്ടുചന്ത ഉണ്ടാകുന്നത്? .കൃഷിയ്ക്ക് വേണ്ട...

'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' എന്ന് നിങ്ങളുടെ കുട്ടി പറയുമ്പോള്‍

Image
അന്യരിൽനിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തിൽനിന്നുള്ളവരിൽ നിന്നു വരെ കുട്ടികൾ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന കാലമാണിത്. പലപ്പോഴും കുട്ടികൾ ഇത്തരത്തിലുള്ള പീഡനം നിശ്ശബ്ദമായി സഹിക്കുകയാണ് പതിവ്. സ്വന്തം അനുഭവം എങ്ങനെ പറയണം എന്നുപോലും പലപ്പോഴും അവർക്ക് അറിയില്ല. അപ്പോൾ എന്താണ് മാതാപിതാക്കൾ ചെയ്യേണ്ടത്? അ മിതമായ ഉത്കണ്ഠയും ആത്മഹത്യാപ്രവണതയുമായിരുന്നു ആ രഹസ്യം അവന് നൽകിയത്. മദ്യവും മയക്കുമരുന്നും നൽകുന്ന സുഷുപ്തിയിൽ അഭയം തേടാൻ അത് അവനെ പ്രേരിപ്പിച്ചു. തന്നെ ദുർബലനാക്കുന്ന ആ രഹസ്യവും പേറി ഇരുപത്തഞ്ചോളം വർഷം അവൻ ജീവിച്ചു. ആ രഹസ്യം ആരോടെങ്കിലും പറയുമ്പോഴുണ്ടാകുന്ന നാണക്കേടിനെയും അത് സൃഷ്ടിക്കുന്ന വേദനയെയും അവൻ ഭയന്നു. എന്നാൽ നാണക്കേട് സൃഷ്ടിക്കുന്ന വേദനയെക്കാൾ വലുതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് പിന്നീട് അവൻ തിരിച്ചറിഞ്ഞു. "കണ്ണാടിയിൽ തെളിയുന്ന സ്വന്തം പ്രതിബിംബത്തെ പോലും നേരിടാൻ കഴിയാത്ത അവസ്ഥയിലേക്ക് ഞാനെത്തി. ഇരുട്ടത്താണ്‌ ഞാൻ പല്ലുതേച്ചിരുന്നത്. എല്ലാത്തിനും ഞാൻ കുറ്റപ്പെടുത്തിയത് എന്നെത്തന്നെയായിരുന്നു" -അവൻ പറയുന്നു. ഒരു കുടുംബസുഹ...

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ ജീവിക്കുന്നത് ‘പാവങ്ങൾക്കൊപ്പമാണ്’

Image
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യയായ ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാനാവും? ഇഷ്ടംപോലെ ഷോപ്പിങ്, വിദേശ ടൂര്‍, ആഢംബര ജീവിതം... അതെ മെലിന്‍ഡയ്ക്കും ഇതൊക്കെയായി എവിടെയെങ്കിലും ഒതുങ്ങിക്കൂടി ജീവിക്കാമായിരുന്നു. എന്നാല്‍ ലോകത്തിനു മുഴുവന്‍ പ്രകാശമായി മാറാനാണ് തന്റെ നിയോഗമെന്ന് അവര്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ സമയവും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ വേണ്ടി അവര്‍ തന്റെ ജീവിതം മാറ്റിവച്ചു. ചെറിയ കാര്യമല്ല, അത്. മനസ്സിലെ നന്മ സുന്ദരമായ നിലാവുപോലെ മറ്റുള്ളവരിലേയ്ക്ക് ഒഴുക്കി വിടുകയെന്നത് ശ്രമകരം തന്നെയാണ്. യാദൃശ്ചികതകളിലൂടെ മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സിന്റെ പ്രിയവധുവായി എത്തിയ മെലിന്‍ഡയ്ക്ക് ആ നന്മ ഒരിക്കലും കൈമോശം വന്നില്ല. തിരക്കേറിയ ലോകത്ത് ഏറ്റവും തിരക്കുള്ള ഈ ദമ്പതിമാര്‍ ചെയ്യുന്നത് ഭൂമിയിലെല്ലാവര്‍ക്കും മാതൃകയാണ്. കംപ്യൂട്ടറിനെ പ്രണയിച്ചു തുടങ്ങിയ കുട്ടിക്കാലം 1964 ഓഗസ്റ്റ് പതിനഞ്ചിന് ടെക്‌സാസിലെ ദല്ലാസിലായിരുന്നു മെലിന്‍ഡയുടെ ജനനം. ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ മിടുക്കിയായിരുന്ന മെലിന്‍ഡയെ ക്ലാസ് ടീച്ചര്‍ അഡ്വാന്‍സ്ഡ് മാത്ത്‌സിന്റെ ക്ലാസില്‍ ചേര്‍...

സല്യൂട്ട് ടീച്ചർ ; സർക്കാർ സ്കൂളിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്വർണ്ണം വിറ്റ അധ്യാപിക

Image
ജോലി സർക്കാർ സ്കൂളിലാണെങ്കിലും സ്വന്തം മക്കളെ ഏറ്റവും മുന്തിയ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ അധ്യാപികയുടെ കഥയറിയണം. പഠിപ്പിക്കുന്ന സ്കൂളിലെ കുറവുകൾ തിരിച്ചറിഞ്ഞ് അവിടെ പഠിക്കുന്ന കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കുവേണ്ടി സ്വന്തം സ്വർണ്ണം വിറ്റാണ് ഈ അധ്യാപിക പണം കണ്ടെത്തിയത്. തമിഴ്നാട്ടിലെ വില്ലുപുരത്തെ സർക്കാർ സ്കൂളിലാണ് ഹൈടെക് ക്ലാസ്മുറിയൊരുക്കി അധ്യാപിക മാതൃകയായത്. അന്നപൂർണ്ണ മോഹൻ എന്ന അധ്യാപികയാണ് തന്റെ സ്കൂളിലെ കുഞ്ഞുങ്ങളെ മിടുക്കരാക്കാൻ അവർക്കുവേണ്ടി ഹൈടെക് ക്ലാസ്മുറിയൊരുക്കിയത്. സർക്കാർ‍ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നതുവരെ കാത്തിരിക്കുകയാണ് എല്ലാവരുടെയും പതിവ്. എന്നാൽ സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരുന്നാൽ കുട്ടികളുടെ ഭാവി അവതാളത്തിലാകും എന്നു മനസ്സിലാക്കിയ അന്നപൂർണ്ണ തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണം വിറ്റ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ്മുറി പണിതു. മൂന്നാംക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായാണ് അന്നപൂർണ്ണ ഇവിടെയെത്തിയത്. എന്നാൽ കുട്ടികൾ ഇംഗ്ലീഷ് ഭാഷയിൽ വളരെ പിറകോട്ടാണെന്നു മനസ്സിലാക്കിയ അന്നപൂർണ്ണ പാഠഭാഗങ്ങൾ ചെറിയ ചെറിയ സ്...

പുസ്തകത്തോടൊപ്പം തൂമ്പയും കൈയിലെടുത്ത അധ്യാപകന്‍; ക്യാംപസിൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ

Image
തൃശൂർ അളഗപ്പ ത്യാഗരാജാർ പോളിടെക്നിക് കോളജ് ക്യാംപസിൽ അധ്യാപകനായ ജോർജ് ചിറമ്മൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ. ആ മരങ്ങളുടെ ചിത്രങ്ങളടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും വക ജോർജിനുള്ള അപൂർവ ഉപഹാരം. ക്യാംപസിൽ ജോർജ് നട്ട എഴുപത് ഇനങ്ങളിലായുള്ള മുന്നൂറു ചെടികളുടെ പേര്, സസ്യനാമം, പ്രയോജനം,സവിശേഷത, ജന്മദേശം എന്നിങ്ങനെ വിശദമായ കുറിപ്പുകൾ അടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ ജോർ‍ജിനു സഹപ്രവർത്തകർ സമ്മാനിക്കുന്നത്. കോളജിലെ സിവിൽ വിഭാഗം അധ്യാപകനായാണു ജോർജ് വിരമിക്കുന്നത്.  1992ലാണു ജോർജ് ചിറമ്മൽ ഇവിടെ അധ്യപകനായി വന്നത്. ജോലി ആരംഭിച്ചപ്പോൾ പുസ്തകത്തോടൊപ്പം ഒരു തൂമ്പയും ജോർജ് കൈയിലെടുത്തു. കാൽനൂറ്റാണ്ടോളം നീണ്ട അധ്യാപക ജീവിതത്തിൽ അദ്ദേഹം പഠിപ്പിക്കുക മാത്രമായിരുന്നില്ല. ക്യാംപസ് മുഴുവൻ സ്വപ്രയത്നത്തിലൂടെ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു പൂങ്കാവനമാക്കി. ‘കോളജിന്റെ അയൽപക്കത്ത് തുണിമില്ലായിരുന്നു. കാറ്റടിച്ചാൽ കമ്പനി വളപ്പിൽനിന്നു പഞ്ഞിശകലങ്ങൾ നേരെ ക്ലാസ് മുറികളിലെത്തും. അധ്യാപകർക്കും വിദ്യാർഥികൾക്കും ശ്വാസസംബന്ധമായ രോഗങ്ങൾ വരുമെന്ന സാഹ...

'അവള്‍ എന്നെ സ്‌നേഹിച്ചു, പക്ഷേ ശാരീരിക സുഖം മാത്രമായിരുന്നു എന്റെ ലക്ഷ്യം'

Image
മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍, ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. ... മുന്‍ മിസ് ഇന്ത്യ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നവാസുദ്ധീന്‍ സിദ്ദിഖി. ഉ ത്തര്‍പ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അഭിനയിക്കാനുള്ള കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണ് നവാസുദ്ധീന്‍ സിദ്ധിഖി. ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ അഭിനയ പ്രതിഭ. കഠിനാധ്വാനവും ആത്മാര്‍പ്പണവും കൊണ്ടാണ് അദ്ദേഹം ഈ സ്ഥാനം നേടിയെടുത്തത്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുന്ന ആത്മകഥ - "ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി"ലൂടെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാ...

പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെക്കാന്‍ പണം നല്‍കി നന്മ പ്രവര്‍ത്തകര്‍

കാട്ടൂര്‍: സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിക്ക് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണം സമാഹരിച്ച് നല്‍കി നന്മ പ്രവര്‍ത്തകര്‍ മാതൃകയായി. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ ക്ലബ്ബംഗങ്ങളാണ് അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും നാട്ടുകാരില്‍നിന്നും പണം സമാഹരിച്ചത്. കാട്ടൂര്‍ സ്വദേശി തെങ്ങുപിള്ളി വീട്ടില്‍ സാബു (25)വിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയാണ് സാബുവിന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. നന്മ ക്ലബ്ബംഗങ്ങള്‍ സ്‌കൂള്‍ മാനേജര്‍ പവന്‍ കെ. ആലപ്പാട്ടിനും പ്രധാനാധ്യാപകന്‍ സജീവന്‍ വി.കെ.യ്ക്കും തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് സഹജ രാജന്‍, നന്മ കോ-ഓര്‍ഡിനേറ്റര്‍ സനീഷ് കെ.വി., സ്‌കൂള്‍ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷീബ കെ.വി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എഴുപതിനായിരം രൂപയാണ് നന്മ ക്ലബ്ബംഗങ്ങള്‍ സമാഹരിച്ച് നല്‍കിയത്.

തൊഴിലില്‍ പൊരുത്തപ്പെടല്‍

Image
നിങ്ങളുടെ പരിചയക്കാരില്‍ ആരോടെങ്കിലും ഒന്നു ചോദിച്ചുനോക്കൂ 'സുഖംതന്നെയല്ലെ?' മിക്കപ്പോഴും ഉത്തരം ഇങ്ങിനെയായിരിക്കും. 'ഓ, എന്തുസുഖം? അങ്ങനെയൊക്കെ അങ്ങു കഴിയുന്നു.' എന്താണെന്നറിയില്ല, 'ഞാന്‍ സംതൃപ്തനാണ്' എന്ന് പറയുന്ന ആളുകള്‍ വിരളമാണ്. എല്ലാവര്‍ക്കും എന്തെങ്കിലും ഒരസംതൃപ്തിയുണ്ടായിരിക്കും; തൊഴിലില്‍, സാമൂഹിക ബന്ധങ്ങളില്‍, കുടുംബജീവിതത്തില്‍- പൊരുത്തക്കേടുകള്‍ ഇപ്പറഞ്ഞ എവിടെയെങ്കിലും താളപ്പിഴകള്‍ സൃഷ്ടിക്കുന്നുണ്ടാവണം.  കുടുംബം കഴിഞ്ഞാല്‍ പിന്നെ ഒരു വ്യക്തിയെ ഏറ്റവും ആഴത്തില്‍ സ്വാധീനിക്കുന്നത് അവന്റെ തൊഴില്‍ശാല, അഥവാ ഓഫീസാണ്. അവന്‍ ചെയ്യുന്ന ജോലി, ഓഫീസിലെ അവന്റെ വ്യക്തിബന്ധങ്ങള്‍, അവിടത്തെ പൊതുവായ അന്തരീക്ഷം എന്നിവ അവന്റെ ജീവിതത്തെ ആകെ ബാധിക്കുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനിവരെ, ശരാശരി ആറു മുതല്‍ എട്ടുവരെ മണിക്കൂറുകള്‍, അതായത് വ്യക്തിയുടെ ജാഗരാവസ്ഥയിലെ സിംഹഭാഗവും അവന്റെ തൊഴില്‍ശാല അപഹരിക്കുന്നു. അവന്റെ ഏറ്റവും കെട്ടുറപ്പുള്ള സാമൂഹിക പരസ്​പരവര്‍ത്തനങ്ങള്‍ നടക്കുന്നത് അവന്‍ തൊഴില്‍ ചെയ്യുന്നിടത്താണ്. ഒരുവന്റെ വ്യക്തിത്വത്തെ വികസിപ്പിക്കാനും, നശിപ്പിക്കാനും ആ അന്ത...