Posts

Showing posts with the label spiritual

നിയോഗം.. തൊഴിൽ

 യേശുവെ  രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിൽ ഒന്ന് ജോസഫ് എന്ന നീതിമാനായ തച്ഛനായിരുന്നു. ജോസഫ് പലതിന്റെയും പ്രതീകമായിരുന്നു. ആത്മാഭിമാനവും ആഹ്ലാദവും സ്പുരിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു അയാൾ. ആ സംസ്കാരത്തിൽ വളർന്നതാണ് ഈശോയുടെ ഭാഗ്യം.  തച്ചന്റെ  മകൻ എന്നതായിരുന്നു അവന്റെ മേൽവിലാസം. ധ്യാനവും ഭാവനയും സർഗ്ഗാത്മകതയും കൃത്യതയും ആവശ്യമുള്ള തൊഴിലായിരുന്നു അവന്റെ. ആത്മീയമായി സ്വയം ചിന്തിക്കുവാനും ചെത്തിമിനുക്കുവാനും അവന്റെ തച്ചപണി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.  കെട്ടിട പണിയിൽ ഏർപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചു. എന്താണ് പണിയുന്നതെന്ന്. അവരുടെ പണികളുടെ പേരാണ് അവർ പറഞ്ഞത്. അവസാനം ആറ്റിൽ നിന്നും കുഞ്ഞു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്ന കുഞ്ഞിനോടും ചോദിച്ചു. അവൻ പറഞ്ഞു ഞാൻ ദൈവാലയം പണിയുകയാണ് എന്ന്. ഓരോ പണി യുടെയും പിന്നിലുള്ള ദർശനങ്ങൾ തിരിച്ചറിയാനുള്ള കൃപയ്ക്കായി മാതാവേ ഈ ജപമാല ഞങ്ങൾ സമർപ്പിക്കുന്നു. മാതാവേ അധ്വാനത്തിന്റെ  ദർശനവും പണിയുരുപ്പിടിക്കുമേലെ സ്വന്തം കരം പതിപ്പിക്കുന്നവനിൽനിന്നും ദൈവത്തിന്റെ കരം തിരിച്ചറിയുന്നതിനും  ഞങ്ങളെ പ്രാപ്തരാക്കണമേ. ...

നിയോഗം ........................ കർഷകർ

 നിയോഗം ........................ കർഷകർ ........….............. രാപ്പകലില്ലാതെ ഞങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും നിങ്ങളെ ഊട്ടുന്ന അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ആണ് മാതാവേ ഈ ദിനം മാറ്റി വെച്ചിരിക്കുന്നത്.  വിത്തിനുള്ളിലേക്ക് ജീവനെ സന്നിവേശിപ്പിച്ചു അതിനെ പ്രത്യേക ശ്രദ്ധ നൽകി ഞങ്ങളെ ഊട്ടുന്ന നല്ല ദൈവമേ നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അധ്വാനതോടൊപ്പം നിന്റെ കരുതലുകളും ചേർന്നതാണ് ഞങ്ങളുടെ ഫലങ്ങൾ എന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തണമേ.  ഹൃദയത്തിനുള്ളിൽ ഞങ്ങളെല്ലാം കർഷകരും കൃഷിയെ സ്നേഹിക്കുന്നവരുമാണ് മാതാവേ.  ഞങ്ങളുടെ ഓർമ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ ഒരിടയനും ഒരു ആട്ടിൻ പറ്റവും നഷ്ടപ്പെട്ട ഒരു കുഞ്ഞാടും ഉണ്ട് മാതാവേ.  ഹൃദയം നല്ലൊരു കൃഷിയിടം ആണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തണമേ. എന്തു നട്ടാലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന ഇടമാണ് ഇതെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമേ. സ്നേഹമായാലും പ്രത്യാശയയാലും വെറുപ്പയാലും ഭയമായാലും പ്രതികാരമായാലും അസൂയയായാലും കൊയ്ത്തു എടുക്കേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തെണമേ.  ഫല...

ഭക്തസംഘടനകൾ.

യേശുവിന്റെ സ്വരവും  അവന്റെ സാന്നിധ്യവും പ്രോജ്വലമാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിരകളാണ് ഭക്തസംഘടനകൾ. ഓരോ ഇടങ്ങളിലും ഇടവകകളിലും ക്രൈസ്തവ ആഭിമുഖ്യത്തിന്റെ  നിറകുടങ്ങളാകാൻ വിളിക്കപ്പെട്ടവരായിരുന്നു സിഎൽസിക്കാരായ  നമ്മൾ. നമ്മുടേത് അല്ലാതെ യേശുവിനു  മറ്റു കരങ്ങൾ ഇല്ല,  ഹൃദയമില്ല, പാദങ്ങളില്ല..  എന്നൊക്കെ ആയിരക്കണക്കിന് പ്രാവശ്യം നിന്റെ തിരുസ്വരൂപത്തിനു മുൻപാകെ ആണയിട്ടു പ്രാത്ഥിച്ചവരാണ് മാതാവേ ഞങ്ങൾ. അഹങ്കാരവും അഹന്തയും കാപട്യവും ഉൾപോരിന്റെ ഉന്മാദവും ഇല്ലാത്ത നിന്റെ മകന്റെ അനുയായികളായിരുന്നു ഞങ്ങൾ. അന്നും ഇന്നും സംഘടനകൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു. എന്നിലൂടെ എന്റെ പ്രസ്ഥാനവും വളരട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. മാതാവേ നിന്റെ മകന്റെ രാജ്യത്തിന്റെ സംസ്ഥാപനത്തിനായി സംഘടനകളെല്ലാം വളരട്ടെ എന്ന് ഞങ്ങൾ ഇന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു. മാതാവേ, സംഘടനകൾ പള്ളിമുറ്റത്ത് മാത്രമല്ലെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ഞങ്ങളുടെ ഭവനങ്ങളിലും പരിസരപ്രദേശങ്ങളിലും ഞങ്ങൾ ആയിരിക്കുന്ന സ്ഥാപനങ്ങളിലും ചിലപ്പോൾ ഞങ്ങൾ  വിരാജിക്കുന്ന പല പല സ...